കടവന്ത്രയിൽ ഭാര്യയെയും രണ്ട് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകം.കുട്ടികളെയും ഭാര്യയെയും കഴുത്ത് മുറുക്കി കൊലപ്പെടുത്തിയ ശേഷം ഭർത്താവ് നാരായണൻ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുകയായിരുന്നു. ഇയാള്‍ക്കെതിരെ പൊലീസ് കൊലപാതകത്തിന്കേസെടുത്തു. സാമ്പത്തിക പ്രതിസന്ധിയാണ് കൊലപാതകത്തിന് കാരണമെന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള നാരായണൻ പൊലീസിന് മൊഴി നൽകി.
കൊലപാതകത്തിന് മുമ്പായി ഇവര്‍ക്ക് ഉറക്കഗുളിക നല്‍കി. തുടര്‍ന്ന് ഷൂ ലേസ് ഉപയോഗിച്ച് കഴുത്തു മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് നാരായണന്‍ മൊഴി നല്‍കി.
മൂന്നുപേരുടേയും മരണം ഉറപ്പാക്കിയശേഷം കയ്യിലെയും കഴുത്തിലെയും ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നും നാരായണൻ പൊലീസിനോട് പറഞ്ഞു.
ഇന്ന് രാവിലെ 9.30 ഓടെ കടവന്ത്ര മട്ടലിൽ ക്ഷ്രേത്രത്തിന് സമീപമുള്ളവീട്ടിലാണ് സംഭവം നടന്നത്.ഈ കുടുംബം ഇവിടെ വാടകയ്ക്ക് താമസിക്കുകയായിരുന്നു. കടവന്ത്രയിൽ പൂക്കൾ വിൽപ്പന നടത്തുന്ന നാരായണന്‍റെ സഹോദരി വീട്ടിലെത്തി വാതിൽ തുറന്നപ്പോഴാണ് നാരായണന്‍റെ ഭാര്യ ജോയയും എട്ട് മയസ്സുള്ള മകൻ ലക്ഷ്മികാന്ത്, നാല് വയ്യസുള്ള അശ്വന്ത് എന്നിവരെ കിടപ്പു് മുറിൽ മരിച്ച നിലയിലും നാരായണനെ സമീപത്ത് രക്തത്തിൽ കുളിച്ച നിലയിൽ കാണുകയും ചെയ്തത്. ഉടൻ നാട്ടുകാരുടെ സഹായത്തോടെ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഭാര്യയും കുട്ടികളും മരിച്ചിരുന്നു.

