News

മുക്കത്തെ കൊലപാതകം; കൊ​ല്ല​പ്പെ​ട്ട ആ​ളു​ടെ രേ​ഖാ​ചി​ത്രം ത​യാ​റാ​ക്കും

മു​ക്കം:കു​മാ​ര​നെ​ല്ലൂ​ർ ഗേ​റ്റും​പ​ടി​യി​ൽ രണ്ടുവര്‍ഷം മുന്‍പ്‌ ത​ല​യും ഇ​രു​കൈ കാ​ലു​ക​ളും ഛേദി​ച്ച മൃ​ത​ദേ​ഹം ചാ​ക്കി​ൽ കെ​ട്ടി റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കേസില്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. കൊ​ല്ല​പ്പെ​ട്ട ആ​ളു​ടെ രേ​ഖാ​ചി​ത്രം ത​യാ​റാ​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക്രൈം​ബ്രാ​ഞ്ച് ഐ​ജി ജ​യ​രാ​ജ്, കേ​സ് അ​ന്വേ​ഷ​ണ ചു​മ​ത​ല​യു​ള്ള ഡി​വൈ​എ​സ്പി ബി​ജി​ൻ കെ. ​സ്റ്റീ​ഫ​ൻ, എ​സ്ഐ ജി​തേ​ഷ് എ​ന്നി​വ​ർ ഇ​ന്ന​ലെ രാ​വി​ലെ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​വ​ർ സ​മീ​പ​ത്തെ തി​രു​വ​മ്പാ​ടി എ​സ്റ്റേ​റ്റ്, കാ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫി​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു. കൊ​ല്ല​പ്പെ​ട്ട​ത് […]

Local

ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

  • 30th September 2019
  • 0 Comments

മുക്കം: എടലമ്പാട്ട് വെളിച്ചം വാട്‌സാപ്പ് കൂട്ടായ്മ ആനയാംകുന്ന് വി.എം.എച്ച്.എം. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എസ്.പി.സി യൂണിറ്റുമായി സഹകരിച്ചു കൊണ്ട് ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. എക്‌സൈസ് ഇന്‍സ്‌പെകടര്‍ എം.കെ.ഗിരീഷ് പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗം സമൂഹത്തിലുണ്ടാക്കുന്ന ഭവിഷ്യത്തുകളെക്കുറിച്ച് അദ്ധേഹം വിശദീകരിച്ചു. വാര്‍ഡ് മെമ്പര്‍ പി.പി.ശിഹാബുദ്ധീന്‍ അധ്യക്ഷനായി. കമ്യൂണിറ്റി പോലീസ് ഓഫീസര്‍ ഇസ്ഹാഖ് കാരശ്ശേരി, പി.എം.പ്രിന്‍സാര്‍ (അസിസ്റ്റന്റ് പ്രൊഫസര്‍ എം.എ.എം.ഒ.കോളേജ്), മുക്കം പോലീസ് സ്റ്റേഷനിലെ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ടി.ലീന, […]

News

ബസ്സ് ജീവനക്കാരന് മര്‍ദ്ദനം: നാളെ സൂചന പണിമുടക്ക്

ഓമശ്ശേരി : ബസ്സ് ജീവനക്കാരനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് നാളെ ബസ്സ് തൊഴിലാളികളുടെ സൂചന പണിമുടക്ക്. താമരശ്ശേരി,കൊടുവള്ളി,കുന്ദംമഗലം,മുക്കം,തിരുവമ്പാടി,നരിക്കുനി,ഓമശ്ശേരി റൂട്ടിലെ ബസ്സ് തൊഴിലാളികളാണ് പണി മുടക്കുന്നത്. ജീവനക്കാരനെ അകാരണമായാണ് പോലീസ് മര്‍ദ്ദിച്ചത്. ഇതിനാലാണ് പണിമുടക്ക് എന്നാണ് വിവരം.

Local

കൊച്ചിയില്‍നിന്നും സഹായഹസ്തവുമായി ടീം വെൽഫെയർ പ്രവര്‍ത്തകര്‍ ചെറുവാടിയില്‍

മുക്കം: കഴിഞ്ഞ പ്രളയകാലത്ത് സഹായഹസ്തവുമായി ഓടിയെത്തിയവരെ സഹായിക്കാന്‍ തെക്കന്‍ജില്ലകളില്‍ നിന്നും നൂറുകണക്കിന് സന്നദ്ധസേവകരാണ് മലബാറിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. കൊച്ചിയില്‍ നിന്നും ടീം വെല്‍ഫെയറിന്റെ നേതൃത്വത്തില്‍ ഇരുപതംഗ സംഘം സര്‍വസന്നാഹങ്ങളുമായി ഇന്നലെ മുതല്‍ ചെറുവാടി, കൊടിയത്തൂര്‍, കക്കാട് എന്നീ പ്രദേശങ്ങളില്‍ സേവനനിരതരായി. ചെളി കെട്ടിക്കിടന്ന ചെറുവാടി കൂട്ടക്കടവ് റോഡ്, നിരവധി വീടുകളും ഇവര്‍ ശുചീകരിച്ചു. വെല്‍ഫെയര്‍പാര്‍ട്ടി കോഴിക്കോട് ജില്ല പ്രസിഡന്റ് അസ്‌ലം ചെറുവാടി, അന്‍വര്‍ കെ.സി, ശംസുദ്ദീന്‍ ചെറുവാടി, ചാലില്‍ അബ്ദു, ടീം വെല്‍ഫെയര്‍ കണ്‍വീനര്‍ സദ്‌റുദ്ദീന്‍ ഓമശ്ശേരി, ജാഫര്‍ […]

News

സോ​യി​ൽ പൈ​പ്പിം​ഗ് പ്ര​തി​ഭാ​സം അ​പ​ക​ട​ക​ര​മെ​ന്ന് വി​ദ​ഗ്ധ​ർ

മു​ക്കം:കാ​ര​ശേരി തോ​ട്ട​ക്കാ​ട് പൈ​ക്കാ​ട​ന്‍​മ​ല​യി​ല്‍ സോ​യി​ല്‍ പൈ​പ്പിം​ഗ് ക​ളക്ട​ര്‍ നി​യോ​ഗി​ച്ച വി​ദ​ഗ്ധ സം​ഘം സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. മ​ണ്ണ് സം​ര​ക്ഷ​ണം, ജി​യോ​ള​ജി വ​കു​പ്പ്,സി​ഡ​ബ്ല്യുയു ആ​ര്‍ഡി എം തു​ട​ങ്ങിയ വി​ഭാ​ഗ​ങ്ങ​ളാ​ണ് സോ​യി​ല്‍ പൈ​പ്പിം​ഗി​നെ കു​റി​ച്ച് പ​ഠി​ക്കാ​നെ​ത്തി​യ​ത്. സോ​യി​ല്‍ പൈ​പ്പിം​ഗ് ഇ​പ്പോ​ള്‍ കൂ​ടു​ത​ല്‍ സ്ഥ​ല​ത്തേ​ക്ക് വ്യാ​പി​ച്ചി​ട്ടു​ണ്ട്. മ​ണ്ണ്സം​ര​ക്ഷ​ണ​വി​ഭാ​ഗം ജി​ല്ലാ ഓ​ഫീ​സ​ര്‍ ആ​യി​ഷ, ത​ഹ​സി​ല്‍​ദാ​ര്‍ അ​നി​ത​കു​മാ​രി, സി ​ഡ​ബ്ല്യുയുആ​ര്‍ഡിഎം ശാ​സ്ത്ര​ഞ്ജ​ന്‍ വി.​പി. ദി​നേ​ശ​ന്‍ എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന​ന​ട​ത്തി​യ​ത് . കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി മ​ണ്ണും മ​ണ​ലും ചെ​ളി​യും ശേ​ഖ​രി​ച്ചു. 12 കു​ടും​ബ​ങ്ങ​ളെ മു​ന്‍​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി മാ​റ്റി​പാ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്.

Local

ഒഴുക്കില്‍പെട്ട് യുവാവിനെ കാണാതായി

അടിവാരം: അടിവാരം പൊട്ടിക്കൈ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് യുവാവിനെ കാണാതായി. കോഴിക്കോട് ചേളാരി സ്വദേശി പ്രജീഷിനെയാണ് (ഉണ്ണി-30) കാണാതായത്. മുക്കം അഗ്‌നിരക്ഷാ സേനയും താമരശ്ശേരി പോലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താന്‍ സാധിച്ചില്ല. ഇന്നും തിരച്ചില്‍ തുടരുന്നുണ്ട്. അടിവാരം നോളജ് സിറ്റിയിലെ ജീവനക്കാരനാണ് പ്രജീഷ്. വൈകീട്ട് ഏഴ് മണിയോടെ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ അബദ്ധത്തില്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

News

മുക്കം പോലീസ് സ്റ്റേഷന് സമീപം മനുഷ്യന്റെ തലയോട്ടി കണ്ടെത്തി

മുക്കം: മുക്കം പോലീസ് സ്റ്റേഷന് സമീപത്തെ കെട്ടിടത്തിന് പുറകിലെ മാലിന്യക്കൂമ്പാരത്തില്‍് തലയോട്ടി കണ്ടെത്തി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോദന നടത്തി. ഈ കെട്ടിടത്തില്‍ മുന്‍പ് വാടകക്ക് താമസിച്ചവര്‍ ഉപേക്ഷിച്ചതാണെന്നാണ് സൂചന. 2 വര്‍ഷം മുന്‍പ് കാരശ്ശേരി പഞ്ചായത്തിലെ എസ്റ്റേറ്റ് ഗേറ്റില്‍ തലയും കൈകാലുകളും വെട്ടിമാറ്റിയ നിലയിലുള്ള മനുഷ്യ ശരീരം കണ്ടെത്തിയിരുന്നു. ഇപ്പോള്‍ കണ്ടെത്തിയ തലയോട്ടി അന്നത്തെ മൃതദേഹതിന്റേതാവാമെന്നാണ് സംശയം. മുക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Local

ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി

കൊയിലാണ്ടി – താമരശ്ശേരി – മുക്കം – അരീക്കോട് – എടവണ്ണ (കെ.ടി.എം.എ.ഇ) റോഡില്‍ ടോള്‍ ബുത്ത് മുതല്‍ കോതമംഗലം വരെയുളള ഭാഗത്ത് പുനരുദ്ധാരണ പ്രവൃത്തി നടന്നുവരുന്നതിനാല്‍ ഇതുവഴിയുളള  വാഹന ഗതാഗതത്തിന് ക്രമീകരണം എര്‍പ്പെടുത്തി.  ഇന്ന് (ജൂലൈ 20) മുതല്‍ അണേലക്കടവില്‍ നിന്നും കൊയിലാണ്ടിയിലേക്ക് വരുന്ന വാഹനങ്ങള്‍ മണമല്‍ വഴി കൊയിലാണ്ടി-മുത്താമ്പി റോഡില്‍ പ്രവേശിച്ച് കൊയിലാണ്ടിയിലേക്കും തിരിച്ചും പോകേണ്ടതാണെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 

News

പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാംഗിംഗിനരയാക്കി മര്‍ദ്ദിച്ചു

മുക്കം: മണാശ്ശേരി എം.കെ.എച്ച എം.എം.ഒ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ സയന്‍സിന് പഠിക്കുന്ന വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗിംങ്ങിനിരയാക്കി ക്രൂരമായി മര്‍ദ്ദിച്ചു. ശരീരമാസകലം പരിക്കേറ്റ വിദ്യാര്‍ഥിയെ വിദഗ്ധ ചികിത്സക്കായി മണാശ്ശേരി കെ.എം.സി.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുക്കം- കുളങ്ങര സ്വദേശി ചേറ്റൂര്‍ ബശീറിന്റെ മകന്‍ അമല്‍ സിദാനെയാണ് ഇന്നലെ സീനിയര്‍ വിദ്യാര്‍ഥികള്‍ സ്‌കൂള്‍ കാമ്പസിനുള്ളില്‍ വെച്ച് സംഘം ചേര്‍ന്ന് അക്രമിച്ചത്. കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരെ നടപടിസ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥിയും രക്ഷിതാവും പ്രിന്‍സിപ്പിലിന് പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞമാസം കെ.എം.സി.ടി ആര്‍ട്‌സ് കോളേജില്‍ പഠിക്കുന്ന […]

Local

ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കന്റി സ്‌കൂള്‍ എന്‍.എസ്. എസ് യൂണിറ്റിന് മികവിന്റെ അംഗീകാരം

ചേന്ദമംഗല്ലൂര്‍ : ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കന്റി സ്‌കൂള്‍ എന്‍.എസ്. എസ് യൂണിറ്റിന് മികവിന്റെ അംഗീകാരം. 2018- 19 അക്കാദമിക വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് ജില്ലയിലെ മികച്ച യൂണിറ്റായി തിരഞ്ഞെടുത്തത്. വെള്ളപ്പൊക്കത്തില്‍ തകര്‍ന്നു പോയ ഇരുവഴിഞ്ഞി തീരസംരക്ഷണത്തിനായി പുഴ മഞ്ഞില്‍ തൈകള്‍ പതിവെക്കലിലൂടെ ഈ കലാലയത്തിലെ വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചിരുന്നു. മുക്കം നഗരസഭ ഈ വര്‍ഷത്തെ പദ്ധതിയില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട് . അതോടൊപ്പം ആനക്കാം പൊയില്‍ ഗവ. എല്‍ .പി . സ്‌കൂളില്‍ ദീര്‍ഘകാലത്തെ ഒരു സ്വപ്നമായ ഓപണ്‍ […]

error: Protected Content !!