ചേന്ദമംഗല്ലൂര്‍ : ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കന്റി സ്‌കൂള്‍ എന്‍.എസ്. എസ് യൂണിറ്റിന് മികവിന്റെ അംഗീകാരം. 2018- 19 അക്കാദമിക വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് ജില്ലയിലെ മികച്ച യൂണിറ്റായി തിരഞ്ഞെടുത്തത്. വെള്ളപ്പൊക്കത്തില്‍ തകര്‍ന്നു പോയ ഇരുവഴിഞ്ഞി തീരസംരക്ഷണത്തിനായി പുഴ മഞ്ഞില്‍ തൈകള്‍ പതിവെക്കലിലൂടെ ഈ കലാലയത്തിലെ വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചിരുന്നു. മുക്കം നഗരസഭ ഈ വര്‍ഷത്തെ പദ്ധതിയില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട് . അതോടൊപ്പം ആനക്കാം പൊയില്‍ ഗവ. എല്‍ .പി . സ്‌കൂളില്‍ ദീര്‍ഘകാലത്തെ ഒരു സ്വപ്നമായ ഓപണ്‍ സ്റ്റേജ് നിര്‍മിച്ച് നല്‍കിയതും അംഗീകാരത്തിന് കാരണമായി.കോഴിക്കോട് ജെ.ഡി റ്റി ക്ക് സമീപമുള്ള പി. എം. ഒ. സി സെന്ററില്‍ വച്ച് നടന്ന നാഷണല്‍ സര്‍വീസ് സ്‌കീം പോഗ്രാം ഓഫീസര്‍മാരുടെ ദ്വിദിന ശില്‍പ്പശാലയില്‍ വച്ച് ഡോ : പി.കെ. ബിജു (ഡപ്യൂട്ടി കളക്ടര്‍ ) വില്‍ നിന്ന് പ്രോഗ്രാം ഓഫീസര്‍ എസ്. കമറുദിന്‍ , ലീഡര്‍ മുശ് രിഫ.കെ എന്നിവര്‍ അവാര്‍ഡ് സ്വീകരിച്ചു. പ്രൊഫ. ശോഭീദ്രന്‍ മുഖ്യാതിഥി യായിരുന്നു. മനോജ് കുമാര്‍ കരിവെള്ളൂര്‍ (മേഖലാ കോ-ഓര്‍ഡിനേറ്റര്‍) അധ്യക്ഷം വഹിച്ചു.ഹയര്‍ സെക്കന്ററി റീജിയണല്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഗോകുല്‍ കൃഷ്ണന്‍,ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശ്രീ ചിത്, ക്ലസ്റ്റര്‍ കോ-ഓര്‍ഡിനേറ്റര്‍ എ.പി. മിനി എന്നിവര്‍ സംസാരിച്ചു. ഫൈസല്‍ .എം.കെ. നന്ദി പറഞ്ഞു.