kerala Kerala Local

ഡോ:സൈഫുദ്ധീന്‍ ഗുരുക്കള്‍ക്ക് സുശ്രുത അവാര്‍ഡ് ലഭിച്ചു

  • 18th February 2025
  • 0 Comments

കുന്ദമംഗലം: ചെലവൂര്‍ ആലി ഗുരുക്കള്‍ ശാഫി ആയുര്‍വ്വേദയിലെ പ്രശസ്ത ആയുര്‍വ്വേദ മര്‍മ്മ ചികിത്സകനും ആയുര്‍വ്വേദ സര്‍ജനും ആയ ഡോ. സൈഫുദ്ധീന്‍ ഗുരുക്കള്‍ക്ക് സുശ്രുത അവാര്‍ഡ് ലഭിച്ചു. കേരളത്തിന് അകത്തും പുറത്തുമുള്ള ആയുര്‍വ്വേദ ഡോക്ടര്‍മാര്‍ക്ക് മര്‍മ്മ ചികിത്സയും ശല്ല്യ തന്ത്ര അറിവും പകര്‍ന്നു നല്കിയിരുന്ന ഡോ. സൈഫുദ്ധീന്‍ ഗുരുക്കള്‍ ഇപ്പോള്‍ KMCT ആയുര്‍വ്വേദ കോളേജിലെ ശല്ല്യ തന്ത്ര വിഭാഗം മേധാവിയും അസ്സോസിയേറ്റ് പ്രൊഫസറും ആണ്.ആയുര്‍വ്വേദ ചികിത്സയും അധ്യാപനവും ഒരുമിച്ചു നടത്തി ആയുര്‍വ്വേദത്തിന്റെ ഉന്നമനത്തിനു വേണ്ടി ഡോ. സൈഫുദ്ധീന്‍ നല്കിയ […]

kerala Kerala

ഓടക്കുഴല്‍ പുരസ്‌കാരം കെ. അരവിന്ദാക്ഷന്

കൊച്ചി: മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ സ്മരണയ്ക്കു ഗുരുവായൂരപ്പന്‍ ട്രസ്റ്റ് നല്‍കുന്ന ഓടക്കുഴല്‍ പുരസ്‌കാരം കെ. അരവിന്ദാക്ഷന്. ‘ഗോപ’ എന്ന നോവലിനാണ് പുരസ്‌കാരം. പ്രശസ്തിപത്രം, ശില്പം, മുപ്പതിനായിരം രൂപ എന്നിവ അടങ്ങുന്നതാണ് അവാര്‍ഡ്. കഥാകൃത്തും നോവലിസ്റ്റുമാണ് കെ. അരവിന്ദാക്ഷന്‍. ഫെബ്രുവരി 2 ന് വൈകിട്ട് 5 മണിക്ക് എറണാകുളം സമസ്ത കേരള സാഹിത്യ പരിഷത്ത് മന്ദിരത്തിലെ മഹാകവി ജി. ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരനും സമസ്ത കേരള സാഹിത്യ പരിഷത്ത് പ്രസിഡന്റുമായ സി. രാധാകൃഷ്ണന്‍ അവാര്‍ഡ് സമ്മാനിക്കും. […]

National

കെ ജയകുമാറിന് കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ്; ലഭിച്ചത് പിങ്ഗള കേശിനിക്ക്

  • 18th December 2024
  • 0 Comments

ന്യൂഡല്‍ഹി: മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാറിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം. ജയകുമാറിന്റെ കവിത സമാഹാരമായ പിങ്ഗള കേശിനി എന്ന കവിത സമാഹാരത്തിനാണ് പുരസ്‌കാരം. 2024ലെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.21 ഭാഷകളിലെ പുസ്തകങ്ങള്‍ക്കാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എട്ടു കവിതാസമാഹാരങ്ങള്‍ക്ക് പുരസ്‌കാരം ലഭിച്ചു. മലയാളത്തിലാണ് ജയകുമാറിന്റെ പുസ്തകത്തിന് പുരസ്‌കാരം ലഭിച്ചത്. കവി, ഗാനരചയിതാവ്, വിവര്‍ത്തകന്‍, ചിത്രകാരന്‍, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനാണ് കെ. ജയകുമാര്‍. ചലച്ചിത്രസംവിധായകനായ എം. കൃഷ്ണന്‍ നായരുടെയും സുലോചനയുടെയും മകനായി 1952 ഒക്ടോബര്‍ ആറിന് തിരുവനന്തപുരത്താണ് […]

Local

ഇരട്ടക്കുളങ്ങര അസോസിയേഷന്‍ പ്രതിഭകളെ ആദരിച്ചു

  • 13th October 2024
  • 0 Comments

സൗത്ത് കൊടിയത്തൂരിലെ വിദ്യാഭ്യാസ സാംസ്‌കാരിക സാമൂഹ്യ സേവന മേഖലകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇരട്ടക്കുളങ്ങര റസിഡന്‍സ് അസോസിയേഷന്‍ ഉന്നതിയില്‍ എത്തിയ പ്രതിഭകളെ ആദരിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എം എസ് ഡബ്ലിയു ബിരുദത്തില്‍ ഒന്നാം റാങ്ക് നേടിയ കുളങ്ങര ജബ്ബാര്‍, റൈഹാനത്ത് എന്നിവരുടെ മകള്‍ കെ.സില്‍നയെയും മലപ്പുറം മഅ്ദിന്‍ അക്കാദമിയില്‍ നിന്നും വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണ്ണമായി മനപ്പാഠമാക്കിയ കണ്ണാട്ടില്‍ അബ്ദുല്‍ ഗഫൂര്‍ ഹസീന മകന്‍ മുഹമ്മദ് ഹാഷിറിനെയും ആദരിച്ചു. അസോസിയേഷന്‍ പ്രസിഡണ്ട് കുഞ്ഞോയി മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. എം അഹ്‌മദ് കുട്ടി മദനി […]

Kerala kerala

വയലാര്‍ അവാര്‍ഡ് അശോകന്‍ ചരുവിലിന്

  • 6th October 2024
  • 0 Comments

തിരുവനന്തപുരം: 48-ാമത് വയലാര്‍ അവാര്‍ഡ് അശോകന്‍ ചരുവിലിന്. കാട്ടൂര്‍കടവ് എന്ന നോവലിനാണ് പുരസ്‌കാരം. സമീപകാലത്ത് പുറത്തുവന്നതില്‍ ഏറ്റവും ചര്‍ച്ചചെയ്യപ്പെട്ട നോവലുകളിലൊന്നാണ് കാട്ടൂര്‍ കടവ്. കേരളത്തിന്റെ രാഷ്ട്രീയമനസ്സ് ഉള്‍ക്കൊള്ളുന്നതാണ് നോവലെന്ന് എന്ന് ജൂറി വിലയിരുത്തി. ബെന്യാമിന്‍, കെഎസ് രവികുമാര്‍, ഗ്രേസി എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. മുന്നൂറിലേറെ ഗ്രന്ഥങ്ങളാണ് നാമനിര്‍ദേശ പ്രകാരം ലഭിച്ചത്. ഇതില്‍ നിന്നും ഒരേ പോയിന്റ് ലഭിച്ച ആറു കൃതികളാണ് അന്തിമഘട്ടത്തില്‍ പുരസ്‌കാര നിര്‍ണയത്തിനായി ജൂറിക്ക് മുമ്പാകെ വന്നത്. 1957ല്‍ തൃശ്ശൂര്‍ ജില്ലയിലെ കാട്ടൂരിലാണ് അശോകന്‍ […]

National

ലൈംഗിക പീഡന കേസ്: ജാനി മാസ്റ്ററുടെ ദേശീയ അവാര്‍ഡ് സസ്പെന്‍ഡ് ചെയ്തു

  • 6th October 2024
  • 0 Comments

ന്യൂഡല്‍ഹി: ലൈംഗികാരോപണത്തെത്തുടര്‍ന്ന് കോറിയോഗ്രാഫര്‍ ഷെയ്ഖ് ജാനി ബാഷ എന്ന ജാനി മാസ്റ്ററുടെ ദേശീയ അവാര്‍ഡ് മരവിപ്പിച്ചു. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ജാനി മാസ്റ്റര്‍ക്ക് അവാര്‍ഡ് നല്‍കാനുള്ള തീരുമാനം മരവിപ്പിച്ചതായി നാഷണല്‍ ഫിലിം അവാര്‍ഡ്സ് സെല്‍ അറിയിച്ചു. ഈ മാസം 8 ന് ന്യൂഡല്‍ഹിയില്‍ വെച്ചാണ് അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. തിരുച്ചിത്രംബലം എന്ന സിനിമയ്ക്കാണ് ജാനി മാസ്റ്റര്‍ക്ക് പുരസ്‌കാരം ലഭിച്ചത്. മധ്യപ്രദേശ് സ്വദേശിനിയായ അസിസ്റ്റന്റ് കോറിയോഗ്രാഫര്‍ നല്‍കിയ ലൈംഗിക പീഡന പരാതിയിലാണ് ജാനി മാസ്റ്റര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. കേസില്‍ സെപ്റ്റംബര്‍ […]

Kerala kerala

പന്തീര്‍പാടം വടക്കയില്‍ പോക്കര്‍ സാഹിബ് -എക്‌സലന്‍സ് അവാര്‍ഡ് വിതരണം ചെയ്തു

കുന്ദമംഗലം: പന്തീര്‍പാടത്തെ സാമൂഹ്യ, സാംസ്‌കാരിക ,രാഷ്ട്രീയ രംഗത്തെ നിറസാനിദ്ധ്യമായിരുന്ന വടക്കയില്‍ പോക്കര്‍ സാഹിബു – എക്‌സലന്‍സ് അവാര്‍ഡ് 2024, ഈ വര്‍ഷത്തെ പ്ലസ് ടു, എസ്. എസ്.എല്‍.സി. മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് നല്‍കി. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് അവാര്‍ഡ് നല്‍കുന്നത്. നോര്‍ത്ത് വ്യൂ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങ് എസ്. ശ്രീകുമാര്‍ (ഇന്‍സ്പക്ടര്‍ ഓഫ് പോലീസ് കുന്ദമംഗലം) ഉല്‍ഘാടനം ചെയ്തു. ചെയര്‍മാന്‍ ഖാലിദ് കിളിമുണ്ട അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എം.ബാബുമോന്‍ സ്വാഗതം പറഞ്ഞു. […]

Local

ചെലവൂര്‍ ഉസ്താദ് സി. എം എം ഗുരുക്കള്‍ അനുസ്മര ദിനാചരണവും അവാര്‍ഡ് ദാനവും നടത്തി

കോഴിക്കോട്: ചെലവൂര്‍ ഉസ്താദ് സി. എം എം ഗുരുക്കള്‍ 20ാമത് അനുസ്മര ദിനാചരണവും അവാര്‍ഡ് ദാനവും ബീന ഫിലിപ്പ് (മേയര്‍ കോഴിക്കോട് കോര്‍പ്പറേഷന്‍) ഉദ്ഘാടനം ചെയ്തു. മുഖ്യ അതിഥിയായി ഡോ.എം. കെ മുനീര്‍ എം എല്‍ എ. ഡോ. മാത്യുസ് വേപ്പിള്ളിക്ക് ഭിക്ഷക് പ്രതിഭ അവാര്‍ഡും , സത്യ നാരായണന്‍ ഗുരുക്കള്‍ക്ക് ആയോധന പ്രതിഭ അവാര്‍ഡും സമര്‍പ്പിച്ചു. സുപ്രഭാതം മാനേജിംഗ് എഡിറ്റര്‍ ടി.പി ചെറൂപ്പ അനുസ്മരണ പ്രഭാഷണം നടത്തി , വിദ്യ പ്രതിഭ, കളരി വിദ്യാര്‍ത്ഥി പ്രതിഭ […]

Entertainment

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം; നേട്ടങ്ങള്‍ തൂത്തുവാരി ഓപ്പണ്‍ഹൈമര്‍; മികച്ച സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍

  • 8th January 2024
  • 0 Comments

ന്യൂയോര്‍ക്ക്: 81-ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരത്തില്‍ നേട്ടങ്ങള്‍ വാരിക്കൂട്ടി ഓപ്പണ്‍ഹൈമര്‍. ഓപ്പണ്‍ഹൈമര്‍ ഒരുക്കിയ ക്രിസ്റ്റഫര്‍ നോളനാണ് ആണ് മികച്ച സംവിധായകന്‍. ഡ്രാമ വിഭാഗത്തില്‍ മികച്ച നടന്‍, സഹനടന്‍ എന്നി അവാര്‍ഡുകളും നേടിയതോടെയാണ് ഓപ്പണ്‍ഹൈമര്‍ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. ഓപ്പണ്‍ഹൈമറിലെ അഭിനയത്തിന് സിലിയന്‍ മര്‍ഫിയാണ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച സഹനടനായി റോബര്‍ട്ട് ഡൗണി ജൂനിയറെ കൂടി തെരഞ്ഞെടുത്തതോടെയാണ് ഓപ്പണ്‍ഹൈമറിന്റെ പ്രശസ്തി വാനോളം ഉയര്‍ന്നത്. ഓപ്പണ്‍ഹൈമറില്‍ ലൂയിസ് സ്‌ട്രോസ് എന്ന കഥാപാത്രത്തെയാണ് റോബര്‍ട്ട് ഡൗണി ജൂനിയര്‍ അവതരിപ്പിച്ചത്. കഴിഞ്ഞവര്‍ഷം […]

National

ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം വഹീദാ റഹ്മാന്

  • 26th September 2023
  • 0 Comments

ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ദാദാസാഹിബ് ഫാൽകെ പുരസ്കാരത്തിന് പ്രശസ്ത നടി വഹീദാ റഹ്മാൻ അർഹയായി. കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം അറിയിച്ചത്. ഗൈഡ്, സാഹിബ് ബീബി ഓർ ഗുലാം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയ മികവിന് ഏറെ പ്രകീർത്തിക്കപ്പെട്ടിട്ടുള്ള പ്രതിഭയാണ് വഹീദ. 1972ൽ പദ്‌മശ്രീയും 2011ൽ പദ്‌മഭൂഷണും ലഭിച്ചിരുന്നു. തമിഴ്നാട്ടിലെ ചെങ്കൽപ്പേട്ടിൽ 1938 ഫെബ്രുവരി 3നാണ് വഹീദാ റഹ്മാൻ ജനിച്ചത്. 1955ൽ പുറത്തിറങ്ങിയ തെലുങ്കു ചിത്രം രോജുലു മാരായിയിലൂടെയാണ് തുടക്കം. അഞ്ചു പതിറ്റാണ്ടോളമായി ഇന്ത്യൻ സിനിമയിലെ […]

error: Protected Content !!