പന്തീര്‍പാടം വടക്കയില്‍ പോക്കര്‍ സാഹിബ് -എക്‌സലന്‍സ് അവാര്‍ഡ് വിതരണം ചെയ്തു
കുന്ദമംഗലം: പന്തീര്‍പാടത്തെ സാമൂഹ്യ, സാംസ്കാരിക ,രാഷ്ട്രീയ രംഗത്തെ നിറസാനിദ്ധ്യമായിരുന്ന വടക്കയില്‍ പോക്കര്‍ സാഹിബു – എക്‌സലന്‍സ് അവാര്‍ഡ് 2024, ഈ വര്‍ഷത്തെ പ്ലസ് ടു, എസ്. എസ്.എല്‍.സി. മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് നല്‍കി. തുടര്‍ച്ചയായ നാലാം വര്‍ഷമാണ് അവാര്‍ഡ് നല്‍കുന്നത്. നോര്‍ത്ത് വ്യൂ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങ് എസ്. ശ്രീകുമാര്‍ (ഇന്‍സ്പക്ടര്‍ ഓഫ് പോലീസ് കുന്ദമംഗലം) ഉല്‍ഘാടനം ചെയ്തു. ചെയര്‍മാന്‍ ഖാലിദ് കിളിമുണ്ട അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എം.ബാബുമോന്‍ സ്വാഗതം പറഞ്ഞു. […]









