Local

വിലക്ക് ലംഘിച്ച് മണാശ്ശേരിയില്‍ വീണ്ടും ഫ്‌ളാറ്റ് നിര്‍മാണം; നാട്ടുകാര്‍ തടഞ്ഞു

  • 20th June 2020
  • 0 Comments

മുക്കം മുനിസിപ്പാലിറ്റി സെക്രട്ടറിയുടെ വിലക്ക് ലംഘിച്ച് വെസ്റ്റ് മണാശ്ശേരിയിലെ അനധികൃത ഫ്‌ലാറ്റ് നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞു. നേരത്തെ നാട്ടുകാരുടെയും പരിസരവാസികളുടെയും പരാതിയിന്മേല്‍ അന്വേഷണം നടത്തിയ മുനിസിപ്പാലിറ്റി എന്‍ജിനീയറിങ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്‍മേല്‍ സെക്രട്ടറി കഴിഞ്ഞ വെള്ളിയാഴ്ച നിര്‍മാണത്തിന് സ്റ്റേ നല്‍കിയിരുന്നു. എന്നാല്‍ ഉത്തരവ് കാറ്റില്‍പറത്തി വീണ്ടും നിര്‍മാണം നടത്തുകയായിരുന്നു. സ്റ്റേ നീങ്ങിയെന്നും എന്‍ജിനീയര്‍ അനുവാദം നല്‍കിയിട്ടുണ്ട് എന്നും പറഞ്ഞ തൊഴിലാളികള്‍ പോലീസിനെ വിളിച്ചപ്പോള്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് മുന്‍സിപ്പാലിറ്റി സെക്രട്ടറിയുമായി ബന്ധപ്പെട്ടപ്പോളാണ് സ്‌റ്റേ നീക്കിയിട്ടില്ലെന്ന് അറിയുന്നത്. വിഷയത്തില്‍ സ്ഥലം […]

News

പ്രതിഷേധങ്ങള്‍ ഫലംകണ്ടു; വെസ്റ്റ് മണാശ്ശേരിയിലെ അനധികൃത ഫ്‌ളാറ്റ് നിര്‍മാണത്തിന് മുനസിപ്പാലിറ്റിയുടെ സ്റ്റേ

  • 12th June 2020
  • 0 Comments

വെസ്റ്റ് മണാശ്ശേരിയിലെ അനധികൃത ഫ്ളാറ്റ് നിര്‍മാണം മുനിസിപ്പാലിറ്റി സ്റ്റേ ചെയ്തു. നാട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബില്‍ഡിങ്ങ് നിര്‍മാണം നിര്‍ത്തണമെന്നാവശ്യപ്പെട്ട് മുക്കം മുനിസിപ്പാലിറ്റി സ്റ്റേ ഓര്‍ഡര്‍ നല്‍കിയത്. നേരത്തെ അനധികൃത നിര്‍മാണത്തില്‍ നാട്ടുകാരുടെ പ്രതിഷേധം കുന്ദമംഗലം ന്യൂസ് ഡോട്ട് കോം വാര്‍ത്തയാക്കിയിരുന്നു. വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ മുഖ്യമന്ത്രിക്കും കലക്ടര്‍ക്കും ഡിഎംഒ യിനും, മനുഷ്യാവകാശ കമ്മീഷനും പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിനും പരാതി നല്‍കിയിരുന്നു. സകല നിയമങ്ങളും കാറ്റില്‍ പറത്തിയുള്ള കെട്ടിട നിര്‍മാണത്തിനെതിരെ നാട്ടുകാര്‍ വലിയ പ്രതിഷേധമാണ് നടത്തിയിരുന്നത്. […]

News

നിയമങ്ങള്‍ കാറ്റില്‍ പറത്തി ഫ്‌ളാറ്റ് നിര്‍മാണം; പരാതിയുമായി നാട്ടുകാര്‍

വെസ്റ്റ് മണാശ്ശേരി; വെസ്റ്റ് മണാശ്ശേരിയില്‍ ഫ്‌ളാറ്റ് നിര്‍മാണത്തില്‍ ദുരിതത്തിലായി സമീപവാസികള്‍. പതിനൊന്നര സെന്റില്‍ 12 ഫ്‌ളാറ്റകളാണ് ഇവിടെ നിര്‍മിക്കുന്നത്. സകല നിയമങ്ങളും കാറ്റില്‍ പറത്തിയാണ് കെട്ടിട നിര്‍മാണം പരോഗമിക്കുന്നത് എന്നാണ് നാട്ടുകാരുടെ ആരോപണം. തൊട്ടടുത്ത വീടുകളിലെ കൃത്യമായ അകലം പാലിക്കാതെയാണ് നിര്‍മാണം നടക്കുന്നത്, തുടക്കത്തില്‍ ഗോഡൗണാണ് എന്ന് പറഞ്ഞാണ് പണി ആരംഭിച്ചിരുന്നത്. പ്രധാന ഫ്‌ളാറ്റിന്റെ സെപ്റ്റിക് ടാങ്കുകളെല്ലാം നിര്‍മിച്ചത് വീടുകളുടെ കിണറിനടുത്താണ്. ഫ്‌ളാറ്റില്‍ ആളുകള്‍ താമസമാക്കിയാല്‍ വേസ്റ്റ് തള്ളാനുള്ള ഏക മാര്‍ഗം ഇരുവഴഞ്ഞി പുഴയില്‍ ചെന്ന് ചേരുന്ന […]

Kerala Local

കോഴിക്കോട്- മലപ്പുറം അതിര്‍ത്തി മുക്കം പോലീസ് കല്ലിട്ട് അടച്ചു

കോഴിക്കോട്: കോഴിക്കോട്- മലപ്പുറം അതിര്‍ത്തി കല്ലിട്ട് അടച്ചു. ജാഗ്രത നിർദ്ദേശം നൽകിയിട്ടും അത് പാലിക്കാതെ അതിർത്തി കടന്നു വരുന്നത് ശ്രദ്ധയിൽ പെട്ട മുക്കം ജനമൈത്രി പൊലീസാണ് അതിര്‍ത്തികള്‍ അടച്ചത് .വാലില്ലാപ്പുഴ – പുതിയനിടം റോഡ്, തേക്കിന്‍ ചുവട് – തോട്ടുമുക്കം റോഡ്, പഴംപറമ്പ് – തോട്ടുമുക്കം എടക്കാട് റോഡ്, പനം പിലാവ് – തോട്ടുമുക്കം റോഡ് എന്നി അതിർത്തി പങ്കിടുന്ന മേഖലകളാണ് കല്ലിട്ടടച്ചത്. മുക്കം സബ് ഇന്‍സ്‌പെക്ടര്‍ അസൈന്‍, എ.എസ്.ഐ. സലീം മുട്ടാത്ത്, ഹോം ഗാര്‍ഡ് സിനീഷ് […]

Kerala

ക്രൂരം; മുക്കത്ത് നിന്ന് ശരീരഭാഗം കിട്ടിയതില്‍ പ്രതിയെ അറസ്റ്റ് ചെയ്തു, സ്വത്തിനായി അമ്മയെയും കൂട്ടനിന്ന് സുഹൃത്തിനെയും കൊന്നു

മുക്കം; മുക്കത്തുനിന്നും ചാലിയത്ത് നിന്നും മുഷ്യശരീരഭാഗങ്ങള്‍ കണ്ടെത്തിയ കേസില്‍ പ്രതി പിടിയില്‍. കോഴിക്കോട് മുക്കം സ്വദേശി ബുര്‍ജുവാണു പിടിയിലായത്. രണ്ടര വര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണു പ്രതി പിടിയിലായത്. കണ്ടെടുത്ത ശരീരഭാഗം മലപ്പുറം സ്വദേശി ഇസ്മയിലിന്റേതാണു് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. നേരത്തെ നാലു കേസുകളില്‍ പ്രതിയായിരുന്നു ഇസ്മയില്‍. സ്വത്തുക്കള്‍ക്കു വേണ്ടി അമ്മയെ കൊലപ്പെടുത്താന്‍ ബുര്‍ജു ഇസ്മയിലിന്റെ സഹായം തേടിയിരുന്നു. ഇരുവരും ചേര്‍ന്ന് ബുര്‍ജുവിന്റെ അമ്മയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കുകയായിരുന്നു. എന്നാല്‍ കൊലപാതകത്തിനു ശേഷം ഇസ്മയില്‍ പണത്തിനായി ശല്യപ്പെടുത്തുകയും ഇതാണ് അയാളെയും […]

Local

മു​ക്കം ഫ​യ​ർ​സ്റ്റേ​ഷ​നു കീ​ഴി​ൽ സി​വി​ൽ ഡി​ഫ​ൻ​സ് ഫോ​ഴ്സ് രൂ​പീ​ക​രി​ച്ചു

  • 27th December 2019
  • 0 Comments

മു​ക്കം: അ​ഗ്നി​ര​ക്ഷാ സേ​നയ്ക്ക് കീ​ഴി​ല്‍ സ​ന്ന​ദ്ധ​സേ​വ​ക​രെ ഉ​ള്‍​പ്പെ​ടു​ത്തി​യു​ള്ള ജ​ന​കീ​യ ദു​ര​ന്ത​പ്ര​തി​രോ​ധ സേ​ന​യു​ടെ (സി​വി​ല്‍ ഡി​ഫ​ന്‍​സ്) പ്ര​വ​ർ​ത്ത​നം മു​ക്കം ഫ​യ​ർ​സ്റ്റേ​ഷ​നു കീ​ഴി​ലും ആ​രം​ഭി​ച്ചു. ദു​ര​ന്ത​മേ​ഖ​ല​ക​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ വേ​ഗ​ത്തി​ലാ​ക്കു​ക, അ​പ​ക​ട​ങ്ങ​ൾ പ​ര​മാ​വ​ധി കു​റ​യ്ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളു​മാ​യി ആണ് സേന ആരംഭിച്ചത്‌. ജോ​ർ​ജ് എം. ​തോ​മ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ജ​യ​പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വഹിച്ചു. അ​സി. ഓ​ഫീ​സ​ർ വി​ജ​യ​ൻ ന​ടു തൊ​ടി​ക​യി​ൽ, സി​നീ​ഷ് പെ​രു​വ​ല്ലി പ്രസംഗിച്ചു. ക്ലാ​സി​ന് സീ​നി​യ​ർ ഫ​യ​ർ ഓ​ഫീ​സ​ർ പ​യ​സ് അ​ഗ​സ്റ്റി​ൻ, ഫ​യ​ർ ഓ​ഫീ​സ​ർ […]

News

ഓമശ്ശേരിയില്‍ പെട്രോള്‍ പിമ്പിന് സമീപം ഓടിക്കൊണ്ടിരുന്ന ടിപ്പറിന് തീപിടിച്ചു

ഓമശ്ശേരി: സംസ്ഥാനപാതയില്‍ ഓമശ്ശേരി പെട്രോള്‍ പിമ്പിന് സമീപം ഓടിക്കൊണ്ടിരുന്ന ടിപ്പറിന് തീപിടിച്ചു. മുക്കത്തുനിന്നും താമരശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പറിനാണ് തീപിടിച്ചത്. ടിപ്പറിനുള്ളില്‍ നിന്നും തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍പെട്ട ഡ്രൈവര്‍ പെട്ടന്ന് ടിപ്പര്‍ നിര്‍ത്തി ചാടി ഇറങ്ങുകയായിരുന്നു. ഉടന്‍ തന്നെ തീ ആളി പടര്‍ന്നു. സമീപത്തെ പെട്രോള്‍ പമ്പില്‍ നിന്നും അഗ്നിശമന ഉപകരണം എത്തിച്ചും നാട്ടുകാര്‍ സംഘടിച്ച് വെള്ളം ഒഴിച്ചും തീ നിയന്ത്രണ വിധേയമാക്കി. മുക്കം ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയാണ് തീ പൂര്‍ണ്ണമായും അണച്ചത്.

Local

പ്രവൃത്തി പരിചയ മേള; മുക്കം ഉപജില്ല ജേതാക്കള്‍

അത്തോളി; പ്രവൃത്തി പരിചയ മേളയില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി 570 പോയിന്റോടെ മുക്കം ഉപജില്ല ജേതാക്കളായി. 468 പോയിന്റോടെ സിറ്റി ഉപജില്ല രണ്ടാമതും 467 പോയിന്റുമായി തോടന്നൂര്‍ ഉപജില്ല മൂന്നാമതുമാണ്. ശാസ്ത്രമേള, ഗണിതശാസ്ത്ര മേള, പ്രവൃത്തി പരിചയമേള, സാമൂഹ്യശാസ്ത്ര മേള, ഐടി മേള എന്നിങ്ങനെ രണ്ടു ദിവസമായി തുടരുന്ന മേള ഇന്ന് സമാപിക്കും. ഹൈസ്‌കൂള്‍ വിഭാഗം ഗണിതശാസ്ത്ര മേളയില്‍ കോഴിക്കോട് സിറ്റി ഉപജില്ല 113 പോയിന്റുമായി ഒന്നാമതുണ്ട്. കൊടുവള്ളി (110), തോടന്നൂര്‍(107) എന്നീ ഉപജില്ലകളാണ് തൊട്ടു […]

News

മൊയ്ദീന്‍ സേവാ മന്ദിരത്തിന് പുതിയ കെട്ടടം; ഞായറാഴ്ച ഉദ്ഘാടനം

മുക്കം;ബി.പി. മൊയ്തീന്‍ സേവാമന്ദിറിന്റെ പുതിയ കെട്ടിടം ഞായറാഴ്ച മന്ത്രി കെ.ടി. ജലീല്‍ ഉദ്ഘാടനംചെയ്യും. മുക്കം മേഖലാ ബാങ്കിനുസമീപത്താണ് മൂന്നുനിലകെട്ടിടം ഒരുക്കിയിരിക്കുന്നത്. ആധുനിക സൗകര്യങ്ങളോട് കൂടിയതാണ് കെട്ടിടം. പ്രധാന ഓഫീസും ബി.പി. മൊയ്തീന്‍ സ്മാരക ലൈബ്രറിയും വൃദ്ധക്ഷേമം ലക്ഷ്യമിട്ടുള്ള ‘സായാഹ്ന സ്വര്‍ഗ’ത്തിന്റെ ഓഫീസും കോണ്‍ഫറന്‍സ് ഹാളും ഉള്‍ക്കൊള്ളുന്നതാണ് ഒന്നാംനില. രണ്ടാം നിലയില്‍ കൗണ്‍സലിങ് സെന്ററും യോഗ പരിശീലനഹാളും വനിത തൊഴില്‍പരിശീലന കേന്ദ്രവും മൂന്നാംനിലയില്‍ പൂര്‍ണമായും ഓഡിറ്റോറിയവുമാണ്. 80 ലക്ഷത്തോളം രൂപ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടത്തിന്റെ ആദ്യനില പൂര്‍ണമായും നിര്‍മിച്ച് […]

Kerala

മുക്കം ഉള്‍പ്പെടെ യത്തീംഖാനകളിലേത് കുട്ടിക്കടത്തല്ല; സിബിഐ റിപ്പോര്‍ട്ട്

മുക്കം: യത്തീംഖാനയിലേക്ക് കുട്ടികളെ കൊണ്ടുവന്നത് കുട്ടികടത്താണെന്നുള്ള കേസില്‍ സി.ബി.ഐ റിപ്പോര്‍ട്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെ യത്തീംഖാനകളിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ കുട്ടിക്കടത്ത് നടന്നിട്ടില്ലെന്ന് സിബിഐ കണ്ടെത്തി.കേസിന്റെ അന്വേഷണം അവസാനിപ്പിച്ച് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സി.ബി.ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കുട്ടിക്കടത്ത് നടന്നില്ലെന്ന് പറയുന്നത്. 2014 ല്‍ 455 കൂട്ടികളെ എത്തിച്ചതു സംബന്ധിച്ച് കേസിലാണ് സി.ബി.ഐ റിപ്പോര്‍ട്ട്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ പരാതിയിലായിരുന്നു സി.ബി.ഐ അന്വേഷണം. 2014 ല്‍ ബീഹാര്‍, ബംഗാള്‍, ഝാര്‍ഖണ്ഡ്, എന്നീ സംസ്ഥാനങ്ങളില്‍ […]

error: Protected Content !!