കുന്ദമംഗലം : തായ്ലൻ്റിൽ നടന്ന ഇന്ത്യൻ വോളിബോൾ അണ്ടർ 18 വനിതാ വോളിബോൾ മൽസരത്തിൽ ഇന്ത്യൻ ടീമി ൻ്റെ വൈസ് ക്യാപ്റ്റനായി മികച്ച പ്രകടനം നടത്തിയ കോഴിക്കോട് കുന്ദമംഗലം ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥിനി ശ്രീവർണ്ണിതക്ക് വിദ്യാലയത്തിൻ്റ ആദരം.
വിദ്യാർത്ഥികളും, അധ്യാപകരും, രക്ഷിതാക്കളും, നാട്ടുകാരും ചേർന്ന് നടത്തിയ അനുമോദന ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് പി നിഖിൽ ഉദ്ഘാടനം ചെയ്തു.
സ്‌കൂൾ മാനേജർ കെ പി വസന്ത രാജ് ഉപഹാര ങ്ങൾ നൽകി.
പിടിഎ പ്രസിഡണ്ട് ടി പി നിധീഷ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഒ കല , പ്രധാനധ്യാപകൻ എം പ്രവീൺ , പ്രവീൺ പടനിലം , പത്മാക്ഷൻ ടി, MPTA പ്രസിഡണ്ട് ഫബ്‌ന , സി യൂസഫ്. പി ത്രിവിക്രമൻ , രാജ് നാരായണൻ, കായികധ്യാപകൻ കെ കെ പ്രജിത്ത് കുമാർ ,നിയ കൃഷ്ണ, അഞ്ചിത എന്നിവർ സംസാരിച്ചു. വോളിബോൾ പരിശീലകരെയും അധ്യാപകരെയും ചടങ്ങിൽ അനുമോദിച്ചു. കുന്ദമംഗലംടൗണിൽ വിളംമ്പര ജാഥയും നടന്നു.
അണ്ടർ 18 വനിത വോളിബോൾ ഇന്ത്യൻ ടീമിൻറെ വൈസ് ക്യാപ്റ്റന് വിദ്യാലയത്തിൻ്റെ ആദരം

