International News

വിമാനം തകർന്ന് ആമസോൺ വനത്തിൽ കാണാതായ 4 കുട്ടികളെയും 40 ദിവസങ്ങൾക്കുശേഷം കണ്ടെത്തി

  • 10th June 2023
  • 0 Comments

ബൊഗോട്ട (കൊളംബിയ): വിമാനം തകർന്ന് കൊളംബിയൻ ആമസോൺ വനത്തിൽ അകപ്പെട്ട നാലു കുട്ടികളെ 40 ദിവസങ്ങൾക്കുശേഷം കണ്ടെത്തി. കുട്ടികളെ ജീവനോടെ കണ്ടെത്തിയെന്ന് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയാണ് ട്വീറ്റിലൂടെ അറിയിച്ചത്. ‘മാന്ത്രിക ദിന’മെന്ന് വിശേഷിപ്പിച്ചായിരുന്നു പ്രസിഡന്റിന്റെ ട്വീറ്റ്. 13, 9, 4, 1 വയസ്സുള്ള കുട്ടികളെയാണ് കാണാതായത്. തെക്കൻ കൊളംബിയയിലെ അരരാക്കുവരയിൽനിന്നു പറന്നുയർന്ന ചെറുവിമാനം കാക്വെറ്റ പ്രവിശ്യയിൽ ആമസോൺ കാടിനുമുകളിൽവച്ച് കഴിഞ്ഞ മാസം ഒന്നിനാണു തകർന്നു വീണത്. കുട്ടികളുടെ അമ്മ മഗ്ദലീന മക്കറ്റൈ (33)യുടെയും ഒരു പൈലറ്റിന്റെയും […]

National News

ഇന്നലെ ഡൽഹിക്ക് തിരിച്ചു; മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് മുകുൾ റോയിയെ കാണാനില്ലെന്ന് മകൻ

  • 18th April 2023
  • 0 Comments

ഇന്നലെ ഡൽഹിക്ക് പുറപ്പെട്ട മുതിർന്ന തൃണമൂൽ കോൺഗ്രസ് നേതാവ് മുകുൾ റോയിയെ കാണാനില്ലെന്ന് മകൻ സുഭ്രഗ്ഷു റോയ്. ഇന്നലെ വൈകുന്നേരം ഡൽഹിക്ക് തിരിച്ച അച്ഛനെ കുറിച്ച്‌ പിന്നീട് യാതൊരു വിവരവും ഇല്ലെന്ന് മകനെ ഉദ്ധരിച്ച് പി.ടി.ഐ. റിപ്പോർട്ട് ചെയ്യുന്നു. പിതാവിനെ ബന്ധപെടാൻ ഇത് വരെ സാധിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ യാതൊരു വിവരവുമില്ലെന്നും മകൻ പറഞ്ഞു. വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച വൈകുന്നേരം ഇൻഡിഗോ വിമാനത്തിൽ ഡൽഹിയിലേക്ക് പുറപ്പെട്ട മുകുൾ റോയ്, രാത്രി 9 മണിയോടെ ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങേണ്ടതായിരുന്നു. എന്നാൽ […]

Kerala

ഒറ്റപ്പാലത്ത് നിന്ന് നാല് കുട്ടികളെ കാണാതായതായി പരാതി; ട്രെയിന്‍ കയറുന്നത് കണ്ടെന്ന് യാത്രക്കാര്‍

  • 23rd February 2023
  • 0 Comments

പാലക്കാട്: ഒറ്റുപ്പാലത്ത് നിന്ന് നാല് കുട്ടികളെ കാണാതായതായി പരാതി. വീട്ടില്‍ നിന്ന് സ്‌കൂളിലേക്കെന്ന് പറഞ്ഞ് പോയ കുട്ടികളെയാണ് കാണാതായത്. ഒറ്റപ്പാലം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് വാളയാറിലേക്ക് ടിക്കറ്റ് എടുത്തെന്ന് വ്യക്തമായി. തുടര്‍ന്ന് വാളയാര്‍ റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് റയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് അന്വേഷണം നടത്തിയെങ്കിലും വിദ്യാര്‍ത്ഥികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. നാല് കുട്ടികള്‍ ട്രെയിന്‍ കയറുന്നത് കണ്ടതായി റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായിരുന്ന യാത്രക്കാരും […]

Kerala News

തിരുവാഭരണത്തിന് പകരം മുക്കുപണ്ടം വിഗ്രഹത്തില്‍ ചാര്‍ത്തി ചുമതലയേറ്റ് മൂന്നാം നാൾ പൂജാരി മുങ്ങി

  • 4th November 2022
  • 0 Comments

ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണം മോഷ്ടിച്ച് പൂജാരി മുങ്ങിയതായി പരാതി.കാസർകോട് മഞ്ചേശ്വരം ഹൊസബെട്ടു, മങ്കേ മഹാലക്ഷ്മി, ശാന്താ ദുർഗാ ദേവസ്ഥാനത്തു നിന്നാണ് തിരുവാഭരണത്തിന് പകരം മുക്കുപണ്ടം വിഗ്രഹത്തില്‍ ചാര്‍ത്തി മോഷ്ടാവ് കടന്നത്.ക്ഷേത്ര പൂജാരിയായിരുന്ന തിരുവനന്തപുരം സ്വദേശി ദീപക് നമ്പൂതിരിക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. മങ്കേശ മഹാലക്ഷ്മി ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയ ആറ് പവന്‍ തിരുവാഭരണമാണ് കാണാതായത്. ചുമതലയേറ്റ് മൂന്നാം ദിവസം പൂജാരി ഇതുമായി മുങ്ങിയതായാണ് പരാതി.ഒക്ടോബര്‍ 27 നാണ് ദീപക് ക്ഷേത്രത്തിലെ പൂജാരിയായി ചുമതലയേറ്റത്. അന്നും തൊട്ടടുത്ത ദിവസങ്ങളിലും […]

National News

മലയാളി ജവാനെ കാണാതായിട്ട് മൂന്ന് ദിവസം; മധ്യപ്രദേശില്‍ തിരച്ചില്‍, സഞ്ചരിച്ച വാഹനം കണ്ടെത്തി; വെള്ളത്തില്‍ ഒഴുകിപ്പോയ കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയില്‍

  • 18th August 2022
  • 0 Comments

മധ്യപ്രദേശില്‍ ജബല്‍പൂരില്‍നിന്ന് പച്മാര്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ കാണാതായ മലയാളി സൈനികന്‍ സഞ്ചരിച്ച വാഹനം കണ്ടെത്തി. പ്രളയത്തില്‍ ഒഴുകിപ്പോയ വാഹനം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. സൈനികനായുളള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. എറണാകുളം മാതമംഗലം സ്വദേശിയായ ക്യാപ്റ്റന്‍ നിര്‍മ്മല്‍ ശിവരാജനെയാണ് ഭാര്യയെ കണ്ട് മടങ്ങവേ മധ്യപ്രദേശില്‍ വെച്ച് കാണാതായത്. മൂന്ന് ദിവസം മുന്‍പുണ്ടായ മിന്നല്‍ പ്രളയത്തില്‍ അദ്ദേഹം ഒറ്റപ്പെട്ട പോയതാണോ എന്ന സംശയത്തില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്. മധ്യപ്രദേശ് പൊലീസ് സംഘത്തിന് ഒപ്പം എന്‍ഡിആര്‍എഫ് സംഘത്തെയും തിരച്ചിലിന് നിയോഗിച്ചിട്ടുണ്ട്. ഓഗസ്റ്റ് 15നു രാത്രിയില്‍ […]

International News

നേപ്പാളില്‍ കാണാതായ വിമാനം തകര്‍ന്നുവീണെന്ന് സ്ഥിരീകരണം, ആരും രക്ഷപ്പെട്ടില്ലെന്ന് സൂചന

നേപ്പാളില്‍ യാത്രാമധ്യേ അപ്രത്യക്ഷമായ ചെറു വിമാനം തകര്‍ന്ന നിലയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി ഗ്രാമീണര്‍ സൈന്യത്തെ അറിയിച്ചു. നാല് ഇന്ത്യക്കാര്‍ അടക്കം 22 പേര്‍ വിമാനത്തിലുണ്ടായിരുന്നു. ലാക്കന്‍ നദിയിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടതെന്നാണ് സൂചന. തുടര്‍ന്ന് നേപ്പാള്‍ സൈനികര്‍ കര, വ്യോമ മാര്‍ഗം ഇവിടേക്കു തിരിച്ചു. വിമാനത്തിലുണ്ടായിരുന്ന 22 പേരേക്കുറിച്ചും വിവരമില്ല. എന്നാല്‍ വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ലെന്ന് സൂചന. നേപ്പാളില്‍ ആഭ്യന്തര സര്‍വീസുകള്‍ നടത്തിയിരുന്ന താര എയറിന്റെ ചെറു വിമാനമാണ് ഇന്നു രാവിലെ കാണാതായത്. […]

International News

നേപ്പാളില്‍ ഇരുപത്തിരണ്ട് യാത്രക്കാരുമായി പറന്ന ചെറുവിമാനം കാണാതായി, യാത്രക്കാരില്‍ നാല് ഇന്ത്യക്കാരുമെന്ന് റിപ്പോര്‍ട്ട്

നേപ്പാളിലെ വിമാനത്താവളത്തില്‍ നിന്ന് ഇരുപത്തിരണ്ട് യാത്രക്കാരുമായി പറന്ന ചെറു വിമാനം കാണാതായതായി റിപ്പോര്‍ട്ട്. നേപ്പാളിലെ കാഠ്മണ്ഡു ആസ്ഥാനമായ താരാ എയറിന്റെ 9 എന്‍എഇടി ചെറുവിമാനമാണ് കാണാതായത്. ഞായറാഴ്ച രാവിലെ 9.55 ഓടെയാണ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്ന് അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. വിമാനത്തില്‍ 19 യാത്രക്കാരും മൂന്നു ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇതില്‍ നാല് പേര്‍ ഇന്ത്യക്കാരാണ്. മൂന്നു പേര്‍ ജപ്പാന്‍ പൗരന്മാരും ബാക്കി നേപ്പാള്‍ സ്വദേശികളുമാണ്. ‘മുസ്താങ് ജില്ലയിലെ ജോംസോമിന് മുകളിലുള്ള ആകാശപാതയില്‍ വിമാനം എത്തിയിരുന്നു. […]

National News

വിദേശത്തുനിന്ന് മുംബൈയിലെത്തിയ 109 പേരെ കണ്ടെത്താനായില്ല;മൊബൈല്‍ സ്വിച്ച് ഓഫ്;നല്‍കിയ വിലാസം തെറ്റ്

  • 7th December 2021
  • 0 Comments

വിദേശരാജ്യങ്ങളില്‍ നിന്ന് മുംബൈയിലേക്ക് തിരിച്ചെത്തിയ എത്തിയ 109 പേരെ കണ്ടെത്താനായില്ല. താണെ ജില്ലയിലേക്കെത്തിയ 295 യാത്രക്കാരിൽ 109 പേരെയാണ് കണ്ടെത്താനുള്ളതെന്ന് അധികൃതര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയവരുടെ ഫോണുകളില്‍ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും മൊബൈല്‍ സ്വിച്ച് ഓഫ് ആണെന്ന പ്രതികരണമാണ് ലഭിക്കുന്നത്.കൂടാതെ മറ്റുചിലര്‍ നല്‍കിയ വിലാസം തെറ്റാണെന്നും കണ്ടെത്തിയെന്ന് കല്ല്യാണ്‍ ഡോംബിവാലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേധാവി വിജയ് സൂര്യവാന്‍ഷി പ്രതികരിച്ചു. ‘At Risk’ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ നിര്‍ബന്ധമായും ഏഴ് ദിവസം ഹോം ക്വാറന്റീനില്‍ കഴിയണമെന്നും എട്ടാം ദിവസം കോവിഡ് […]

International News

28 യാത്രക്കാരുമായി പുറപ്പെട്ട റഷ്യന്‍ വിമാനം കാണാതായി

28 യാത്രക്കാരുമായി പുറപ്പെട്ട റഷ്യന്‍ വിമാനം കാണാനില്ലെന്ന് റിപ്പോര്‍ട്ട്. വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായി അധികൃതരെ ഉദ്ധരിച്ച് വിവിധ ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കിഴക്കന്‍ റഷ്യയില്‍ പെട്രോപാവ്ലോവ്‌സ്‌ക്-കാംചാറ്റ്‌സ്‌കിയില്‍ നിന്ന് പലാനയിലേക്ക് പുറപ്പെട്ട എഎന്‍-26 യാത്രവിമാനമാണ് ചൊവ്വാഴ്ച കാണാതായത്. യാത്രാവിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. യാത്രക്കാരില്‍ കുട്ടികളും ഉള്‍പ്പെടുന്നു. വിമാനം കടലില്‍ പതിച്ചതാവാമെന്നാണ് ടാസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. പലാനയ്ക്ക് സമീപമുള്ള കല്‍ക്കരി ഖനിയില്‍ തകര്‍ന്നുവീണതാകാമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. വിമാനം കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. യാത്രക്കാരെ രക്ഷിക്കുന്നതിന് […]

Kerala News

ബേപ്പൂരില്‍ നിന്നും 15 മത്സ്യത്തൊഴിലാളികളുമായി പോയ ബോട്ട് കാണാതായി

ബേപ്പൂരില്‍നിന്ന് തൊഴിലാളികളുമായി കടലില്‍പോയ ബോട്ട് കാണാനില്ല.ഇൗമാസം 5നാണ് ബോട്ട് പോയത്. തിരച്ചിലിന് കോസ്റ്റ് ഗാര്‍ഡിന്‍റെ സഹായം തേടിയിട്ടുണ്ട് .അഞ്ചാം തീയതി ബേപ്പൂരില്‍നിന്ന് പോയ മറ്റൊരു ബോട്ട് ഗോവന്‍ തീരത്ത് തകരാറിലായതായും ഇതിലെ 15 തൊഴിലാളികളും ഇവിടെ കുടുങ്ങിക്കിടക്കുന്നതായും സൂചനയുണ്ട്. അജ്മീര്‍ ഷാ എന്ന ബോട്ടിലുണ്ടായിരുന്ന 15 പേര്‍ എവിടെയാണെന്നോ എന്തു സംഭവിച്ചെന്നോ ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. ഇരു ബോട്ടുകളിലുമായി 30 തൊഴിലാളികളാണുള്ളത്. ഈ തൊഴിലാളികളെല്ലാം തമിഴ്‌നാട് സ്വദേശികളാണ്. ഗോവയില്‍ കുടുങ്ങിക്കിടക്കുന്ന മിലാദ്-3 എന്ന ബോട്ടിനെക്കുറിച്ച് ഞായറാഴ്ച […]

error: Protected Content !!