കാണ്മാനില്ല. അദിന്‍ റിയാസ് (20 )

  • 9th November 2020
  • 0 Comments

ആര്‍.ഇ.സി കമ്പനി മുക്ക് എന്‍.ഐ.ടി ക്ക് സമീപം ഹയര്‍ സെക്കണ്ടറി അധ്യാപകനായ മുഹമ്മദ് റിയാസ് ജലീലിന്റെ മകന്‍ അദിന്‍ റിയാസ് (20 )നെയാണ് ഇന്നലെ വൈകീട്ട് ഏകദേശം 5.30 വൈകീട്ടോടെ കാണാതായത്. പരീക്ഷ അടുത്തതിനാല്‍ മകന്റെ പക്കല്‍ നിന്നും ഫോണ്‍ വാങ്ങിവെച്ചിരുന്നു താ യും പിതാവ് പറയുന്നു. രണ്ടുമക്കളില്‍ മൂത്തയാളാണ് അദിന്‍ റിയാസ്.. കുന്ദമംഗലം പോലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ തൊട്ടടുത്ത പോലീസ് സ്‌റ്റേഷനിലോ താഴെ കാണുന്ന ഫോണ്‍ നമ്പറിലോ അറിയിക്കേണ്ടതാണ്. Ph No: […]

News

പുല്ലൂരാംപാറ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

കോടഞ്ചേരി : പുല്ലൂരാംപാറ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. പത്തായ പാറ കടവില്‍ വെച്ചാണ്, മഞ്ഞ് വയൽ ചവര്‍ണാല്‍ വീട്ടില്‍ ഷിനോയുടെ മകന്‍ ജെയിംസ് (20) എന്ന യുവാവിനെ കാണാതായത്. വൈകീട്ട് 4.45 ഓടെയാണ് സംഭവം. പോലീസും സന്നദ്ധ പ്രവര്‍ത്തകരും തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

News

കൂടരഞ്ഞി കോലോത്തും കടവില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

  • 11th June 2020
  • 0 Comments

കോഴിക്കോട് താഴെ കൂടരഞ്ഞി കോലോത്തും കടവില്‍ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. കൂടരഞ്ഞി പട്ടോത്ത് മേച്ചേരി വീട്ടില്‍ ഷാജഹാന്റെ മകന്‍ ഷമീറിനെയാണ് കാണാതായത്. ഓട്ടോറിക്ഷ ഡ്രൈവറായ ഇയാള്‍ ഇയാള്‍ ജലനിധി പമ്പ് ഓപ്പറേറ്ററായും ജോലി ചെയ്തിരുന്നു. ഇന്നലെ രാത്രി കുളിക്കാന്‍ പോയ ശേഷം തിരിച്ചെത്താതായതിനെത്തുടര്‍ന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഷമീറിന്റെ വസ്ത്രങ്ങളും മൊബൈല്‍ഫോണ്‍ ഉള്‍പ്പെടെ കുളിക്കാനിറങ്ങിയ കടവില്‍ നിന്ന് കിട്ടിയിട്ടുണ്ട്. മുക്കം ഫയര്‍ഫോഴ്‌സും നാട്ടുകാരും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു.

Kerala Local

രണ്ട്‌ വർഷം മുൻപ് ‌ കാണാതായ ജെസ്‌നയെ കണ്ടെത്തി

തിരുവനന്തപുരം : രണ്ട്‌ വർഷം മുൻപ്‌ കാണാതായ കോളേജ് വിദ്യാർഥിനി ജെസ്‌ന(20) കുറിച്ചുള്ള സുപ്രധാന തെളിവുകൾ ലഭ്യമായതായി വിവരം. മുണ്ടക്കയം പുഞ്ചവയലിലുള്ള അച്ഛന്റെ സഹോദരിയുടെ വീട്ടിലേക്ക് പോവു കയാണെന്നു പറഞ്ഞുകൊണ്ട് 2018 മാർച്ച് 22-നാണു വിദ്യാർത്ഥി വീട് വിട്ടിറങ്ങുന്നത്. തിരോധനത്തെ തുടർന്ന് നേരത്തെ ശക്തമായ അന്വേഷണം ഉണ്ടായിട്ടും പോലീസിന് കണ്ടെത്താൻകഴിഞ്ഞിരുന്നില്ല. പല തരത്തിലുള്ള അഭ്യൂഹങ്ങൾ പുറത്ത് വന്നെങ്കിലും ഒന്നും തന്നെ ശരി വെക്കുന്ന രീതിയിലുള്ള തെളിവുകൾ പുറത്ത് വന്നിരുന്നില്ല. എന്നാൽ നിലവിൽ പൊലീസിന് സുപ്രധാന തെളിവുകൾ ലഭ്യമായെന്നും […]

Kerala News

കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കൊവിഡ് രോഗികകളുടെ വിവരങ്ങൾ ചോർന്നു

തിരുവനന്തപുരം: കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കൊവിഡ് 19 രോഗികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ . ഗൂഗിള്‍ മാപ്പ് വഴി ചോർന്നു. കോവിഡ് രോഗികളെ സ്വകാര്യ കമ്പനികളില്‍ നിന്ന് വിളിച്ചതോടെയാണ് മേല്‍വിലാസം ഉള്‍പ്പെടെയുള്ള എല്ലാ വിവരങ്ങളും ഗൂഗിള്‍ മാപ്പില്‍ ലഭ്യമായത്. സംഭവത്തെ തുടർന്ന് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. കണ്ണൂർ കളക്ടർ ചീഫ് സെക്രട്ടറിക്ക് ചോർച്ചയുമായി ബന്ധപ്പെട്ട വിശദീകരണം നൽകി. പോലീസ് കോവിഡ് രോഗികൾക്കായി ഒരുക്കിയ പ്രാദേശിക ആപ്പിലൂടെ വിവരങ്ങൾ ചോർന്നതാവാമെന്നാണ് ആദ്യ നിഗമനം. ഡാറ്റ കേസുമായി നിലവിൽ സർക്കാർ പ്രതിരോധത്തിൽ […]

Kerala

കാണാനില്ല

കോഴക്കോട് മാനിപുരം കളരാന്തിരി കണ്ടിയില്‍ വീട്ടില്‍ അബ്ദുള്‍ മജീദിന്റെ മകള്‍ ആയിഷത്തുല്‍ ബീഗം തൗഫിറ(മിന്നു) എന്ന പെണ്‍കുട്ടിയെ 26- 2- 2020 പുലര്‍ച്ചെ അഞ്ച് മണി മുതല്‍ കാണാനില്ല. വെളുത്ത നിറം, ഉയരം സുമാര്‍ 160 സെ.മി, ഒത്ത ശരീര പ്രകൃതം, കറുത്ത തലമുടി, കട്ടിയുള്ള പുരികം, മഫ്ത ധരിക്കാറുണ്ട്, മലയാളം, ഹിന്ദി,അറബി ഭാഷകള്‍ സംസാരിക്കും. കണ്ടുകിട്ടുന്നവര്‍ ഉടന്‍ കുന്ദമംഗലം പോലീസ് സ്‌റ്റേഷന്റെ 9497947230 അല്ലെങ്കില്‍ 9497980714 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

News

ദുരൂഹ സാഹചര്യത്തില്‍ കാണാനില്ല; പ്രാര്‍ത്ഥനയുമായി വീട്ടുകാര്‍

  • 18th February 2020
  • 0 Comments

കോഴിക്കോട് ജില്ലയിലെ പടനിലം ആരാമ്പ്രം കാരക്കാട്ട്കുഴിയില്‍ മുഹമ്മദ് എന്ന ബാവ(51) എന്ന വ്യക്തിയെ ദുരൂഹ സാഹചര്യത്തില്‍ കാണാനില്ല. കുറച്ച് നാള്‍ മുമ്പ് ദമാമില്‍വെച്ച് ഇയാളുടെ റൂമില്‍ മോഷണം നടന്ന് വലിയ തുക നഷ്ടപ്പെട്ടിരുന്നു. പല ആളുകളില്‍നിന്നും വാങ്ങിയ പണം ഇയാളുടെ കയ്യില്‍നിന്നും നഷ്ടപ്പെടുകയായിരുന്നു, ഇതിന് ശേഷം ഒരു പ്രാവശ്യം ഇയാള്‍ നാട്ടില്‍ വന്നു പോയിരുന്നു. അന്ന് പണം നഷ്ടപ്പെട്ട വിഷമത്തില്‍ നാട് വിടുകയാണെന്ന് സുഹൃത്ത്ക്കളോടെ സൂചന നല്‍കിയിരുന്നു. 2019 ജൂലൈയില്‍ ഇയാള്‍ ഡെല്‍ഹിയില്‍ എത്തിയതായി വിവരമുണ്ട്. പിന്നീട് […]

Local

കാണാതായ വൃദ്ധയെ മരിച്ച നിലയില്‍ കണ്ടെത്തി

  • 30th September 2019
  • 0 Comments

വാവാട് : ഇന്നലെ വൈകുന്നേരം വാവാട് മൂഴിക്കുന്നില്‍ നിന്നും കാണാതായ ചെറിയ കണ്ണന്‍ കൊറ്റി എന്ന വൃദ്ധയുടെ മൃതദേഹം നെല്ലാംങ്കണ്ടി പാലത്തിന് സമീപം കണ്ടെത്തി.

Local

കാണാനില്ല

  • 30th September 2019
  • 0 Comments

വാവാട്; വാവാടില്‍ താമസിക്കും ചെറിയ കണ്ണന്‍കൊറ്റി എന്ന സ്ത്രീയെ ഇന്നലെ മുതല്‍ കാണാനില്ല. കണ്ടുകിട്ടുന്നവര്‍ ഈ നമ്പറുകളില്‍ ബന്ധപ്പെടുക 9961440470, 8943584754

Kerala

അഭിനവിനെ കാണാതായിട്ട് ഒരു ആഴ്ച പിന്നിടുന്നു; സഹായ അഭ്യര്‍ത്തനയുമായി നാട്ടുകാര്‍

  • 21st September 2019
  • 0 Comments

മാവൂര്‍ സ്വദേശി അഭിനവിനെ കാണാതായിട്ട് ഒരു ആഴ്ചയാവുന്നു. അന്വേഷണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. അഭിനവിനെ കണ്ടെത്താന്‍ വേണ്ടി സോഷ്യല്‍ മീഡിയയിലും മറ്റും സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് നാട്ടുകാര്‍. ”ഞങ്ങളുടെ പ്രയപ്പെട്ട അഭിനവിനെ (19 വയസ്സ്) കാണാതായിട്ട് ഒരു ആഴ്ച പിന്നിടുകയാണ്. മാവൂര്‍ അടുവാട് കോട്ടക്കുന്നുമ്മല്‍ വാസു – വിജയകുമാരി ദമ്പതികളുടെ രണ്ട് മക്കളില്‍ മൂത്ത മകനാണ് അഭിനവ്. നാട്ടില്‍ തന്നെ ആരോടും അധികമായ കൂട്ട് കൂടാതെ എല്ലാവരോടും സൗമ്യമായി പെരുമാറുന്ന അഭിനവിനെ കാണാതായത് സെപ്തംബര്‍ 15 മുതലാണ്. […]

error: Protected Content !!