Kerala

കടലിൽ മീന്‍ പിടിക്കാന്‍ പോയ തോണി മറിഞ്ഞ് ഒരാളെ കാണാതായി

  • 13th September 2019
  • 0 Comments

കാസര്‍ഗോഡ് : ബേക്കല്‍ തീരത്തിനടുത്ത് മീന്‍ പിടിക്കാന്‍ പോയ തോണി മറിഞ്ഞ് ഒരാളെ കാണാതായി. കീഴൂര്‍ കടപ്പുറം സ്വദേശിയായ ദാസനെയാണ് കാണാതായിരിക്കുന്നത്. എട്ട് പേര്‍ സഞ്ചരിച്ച തോണിയാണ് മറിഞ്ഞത്. തോണിയിലുണ്ടായിരുന്ന മറ്റ് ഏഴ് പേരെയും രക്ഷപ്പെടുത്തി. മീന്‍ പിടിക്കാന്‍ പോയി തിരികെ വരുമ്പോഴായിരുന്നു തോണി മറിഞ്ഞത്. ദാസന് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. മത്സ്യത്തൊഴിലാളികളും കോസ്റ്റല്‍ പൊലീസും ആണ് തെരച്ചില്‍ നടത്തുന്നത്.

Local

ഇരുവഞ്ഞിപ്പുഴയില്‍ കാണാതായ യുവാവിനായി തിരച്ചില്‍ തുടരുന്നു

  • 12th September 2019
  • 0 Comments

കോടഞ്ചേരി ; കോടഞ്ചേരി ഇരുവഞ്ഞിപ്പുഴയില്‍ കാണാതായ യുവാവിനായി തിരച്ചില്‍ ഊര്‍ജിതം. മലപ്പുറം കൊണ്ടോട്ടിക്കു സമീപം പുത്തൂര്‍പള്ളിക്കല്‍ അമ്പലാടത്ത് വീട്ടില്‍ ആഷിക്കിനെയാണ് (22) ഇന്നലെ ഉച്ചയോടെ നാരങ്ങാത്തോട് പതങ്കയത്ത് വെച്ച് കാണാതായത്. പള്ളിക്കലിലെ കണിയാടത്ത് ജ്വല്ലറി ജീവനക്കാരനായ ആഷിക് ഓണാഘോഷത്തിനായി വയനാട്ടിലേക്കുള്ള യാത്രയ്ക്കിടെ പുഴയില്‍ കുളിക്കാനിറങ്ങുകയായിരുന്നു. യുവാവിനെ കാണാതായ കടവിന് ഒരു കിലോമീറ്റര്‍ താഴെയാണ് അരിപ്പാറ വെള്ളച്ചാട്ടം. തിരച്ചിലിന് കയാക്കിങ് വിദഗ്ധരെ ഇറക്കാനും രക്ഷാസംഘം ശ്രമിക്കുന്നുണ്ട്.

News

അടിവാരത്ത് പുഴയില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിനെ കണ്ടെത്താനായില്ല

താമരശ്ശേരി: അടിവാരത്ത് പുഴയില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിനെ കണ്ടെത്താനായില്ല. ചേളാരി സ്വദേശിയായ പ്രജീഷിനെയായിരുന്നു പുഴയില്‍ വീണ് കാണാതായിരുന്നത്. ഞായറാഴ്ച രാത്രിയോടെയായിരുന്നു പ്രജീഷിനെ കാണാതായത്. തുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ഇന്നലെയും തിരച്ചില്‍ നടത്തുകയായിരുന്നു. ഇന്ന് രാവിലെ മുതല്‍ വീണ്ടും തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. താമരശ്ശേരി പോലീസ്, മുക്കം ഫയര്‍ഫോഴ്‌സ്, ചുരം സംരക്ഷണ സമിതി, പുതുപ്പാടി പഞ്ചായത്തിലെ വൈറ്റ്ഗാര്‍ഡ് പ്രവര്‍ത്തകര്‍, നാട്ടുകാര്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്.

Local

കുട്ടിയെ കാണാതായത് പരിഭ്രാന്തി പരത്തി

കുന്ദമംഗലം: കുന്ദമംഗലം അങ്ങാടിയില്‍ അര്‍ഷോദയം മെഡിക്കല്‍ ഷോപ്പിന് മുന്നില്‍ വെച്ച് കുട്ടിയെ കാണാതായത് നാട്ടുകാരില്‍ പരിഭ്രാന്തി പരത്തി. വല്യുമ്മയോടൊപ്പം അസുഖത്തെത്തുടര്‍ന്ന് ആശുപത്രിയിലെത്തി മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് വാങ്ങുന്നതിനിടെ കുട്ടിയെ കാണാതാവുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ ഷാഹുല്‍ ഹമീദിന്റെ മകളായ 3 വയസ്സുള്ള കുട്ടിയെയാണ് കാണാതായത്. തുടര്‍ന്ന് വല്യൂമ്മ കദീജ ബഹളം വച്ചതിനാല്‍ നാട്ടുകാര്‍ ഓടിക്കൂടുകയായിരുന്നു. പിന്നീട് നാട്ടുകാരോട് ബന്ധുക്കള്‍ വിവരിച്ചതില്‍ നിന്നും കുടുംബ വഴക്കിനെത്തുടര്‍ന്ന് കുട്ടിയെ സ്വന്തം മാതാവ് കൊണ്ടുപോയതാവാമെന്ന് സംശയം പ്രകടിപ്പിക്കുകയായിരുന്നു. ചില കുടുംബ വഴക്കിനെത്തുടര്‍ന്ന് […]

error: Protected Content !!