ജോയി എവിടെ? രണ്ടാം ദിനം രക്ഷാദൗത്യം പുനഃരാരംഭിച്ചു; എന്‍ഡിആര്‍എഫ് സംഘം; മാലിന്യം നീക്കാന്‍ കൂടുതല്‍ റോബോട്ടുകള്‍
തിരുവനന്തപുരം: തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനു സമീപത്തെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ മാരായമുട്ടം സ്വദേശി ജോയിക്കായുള്ള തിരച്ചില്‍ രണ്ടാം ദിവസം പുനഃരാംരഭിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ (എന്‍ഡിആര്‍എഫ്) 30 അംഗ സംഘം സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. തിരച്ചിലിനായി റോബട്ടിന്റെ സേവനവും ഉപയോഗിക്കുന്നു. മാലിന്യം നീക്കിയശേഷം മാത്രമേ തിരച്ചില്‍ നടത്താന്‍ കഴിയൂ എന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു ഇന്നലെ രാവിലെ പതിനൊന്നുമണിയോടെയാണ് ജോയിയെ കാണാതയത്. രക്ഷാപ്രവര്‍ത്തനത്തിന് എന്‍ഡിആര്‍ഫ് ആണ് നേതൃത്വം നല്‍കുന്നത്. റോബട്ടുകളെ എത്തിച്ചു രാത്രി നടത്തിയ തിരച്ചിലിലും കണ്ടെത്താന്‍ […]









