Kerala

മില്‍മ പാലിന്റെ വില വര്‍ധിക്കുന്നു; വര്‍ധിക്കുന്നത് 5 മുതല്‍ 7 രൂപ വരെ

  • 5th September 2019
  • 0 Comments

തിരുവനന്തപുരം: കേരളത്തില്‍ മില്‍മ പാലിന്റെ വില 5 മുതല്‍ 7 രൂപ വരെ വര്‍ദ്ധിപ്പിക്കാന്‍ ശുപാര്‍ശ. ഇക്കാര്യം മില്‍മ ഫെഡറേഷന്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. നിരക്ക് വര്‍ദ്ധന പഠിക്കാന്‍ നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശുപാര്‍ശ. വെള്ളിയാഴ്ച വകുപ്പു മന്ത്രിയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തമ്മില്‍ നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും എത്ര രൂപ വര്‍ദ്ധിപ്പിക്കണമെന്നത് സംബന്ധിച്ച് തീരുമാനമെടുക്കുക. കര്‍ഷകര്‍ക്ക് ഗുണം ലഭിക്കുന്ന രീതിയിലാണ് വില വര്‍ദ്ധനയെന്ന് മില്‍മ ബോര്‍ഡ് പറയുന്നു. സര്‍ക്കാര്‍ ഫാമുകളില്‍ ഇനിനോടകം തന്നെ വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.,. […]

News

മില്‍മയില്‍ മലിന ജലം പുറത്തേക്കൊഴുക്കിവിടുന്നു, നാട്ടുകാര്‍ പ്രതിഷേധത്തില്‍ സംഘര്‍ഷാവസ്ഥ

പെരിങ്ങളം: കുന്ദമംഗലം മില്‍മ പ്ലാന്റില്‍ നിന്ന് മലിന ജലം ഒഴുക്കി വിടുന്നതായി പരാതി. ഇതിനെത്തുടര്‍ന്ന് മലിന ജലവുമായി നാട്ടുകാര്‍ മില്‍മ മെയിന്‍ ഓഫിസില്‍ പ്രതിഷേധവുമായി എത്തി. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പെരിങ്ങളം മില്‍മ പ്ലാന്റില്‍ നിന്നാണ് മലിനജലം ഒഴുക്കിവിട്ടതായി പരാതി. മുന്‍പും പല തവണയും ഇത്തരത്തില്‍ മലിന ജലം ഒഴുക്കി വിട്ടിട്ടുണ്ടെന്നാണ് നാട്ടുകാരുടെ വാദം. ഇതിനെത്തുടര്‍ന്നാണ് മലിന ജലം ശേഖരിച്ച് നാട്ടുകാര്‍ ഓഫീസിലെത്തിയത്. രാത്രികാലങ്ങളില്‍ മഴയുള്ള സമയത്ത് മലിന ജലം പുറത്തേക്ക് ഒഴുക്കിവിടുകയാണ് പതിവെന്നും ഇത് സമീപത്തെ […]

error: Protected Content !!