Kerala

അഭിനവിനെ കാണാതായിട്ട് ഒരു ആഴ്ച പിന്നിടുന്നു; സഹായ അഭ്യര്‍ത്തനയുമായി നാട്ടുകാര്‍

  • 21st September 2019
  • 0 Comments

മാവൂര്‍ സ്വദേശി അഭിനവിനെ കാണാതായിട്ട് ഒരു ആഴ്ചയാവുന്നു. അന്വേഷണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. അഭിനവിനെ കണ്ടെത്താന്‍ വേണ്ടി സോഷ്യല്‍ മീഡിയയിലും മറ്റും സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് നാട്ടുകാര്‍. ”ഞങ്ങളുടെ പ്രയപ്പെട്ട അഭിനവിനെ (19 വയസ്സ്) കാണാതായിട്ട് ഒരു ആഴ്ച പിന്നിടുകയാണ്. മാവൂര്‍ അടുവാട് കോട്ടക്കുന്നുമ്മല്‍ വാസു – വിജയകുമാരി ദമ്പതികളുടെ രണ്ട് മക്കളില്‍ മൂത്ത മകനാണ് അഭിനവ്. നാട്ടില്‍ തന്നെ ആരോടും അധികമായ കൂട്ട് കൂടാതെ എല്ലാവരോടും സൗമ്യമായി പെരുമാറുന്ന അഭിനവിനെ കാണാതായത് സെപ്തംബര്‍ 15 മുതലാണ്. […]

Local

എസ് വൈ എസ് കുന്ദമംഗലം സോണ്‍ പാഠശാല സമാപിച്ചു

  • 21st September 2019
  • 0 Comments

മാവൂര്‍: എസ് വൈ എസ് കുന്ദമംഗലം സോണ്‍ പാഠശാല താത്തൂരില്‍ സമാപിച്ചു. ശുഹദാ മഖാം സിയാറത്തിന് അഹ്മദ് കുട്ടി സഖാഫി നേതൃത്വം നല്‍കി. സയ്യിദ് ഫള്ല്‍ ഹാശിം സഖാഫി പതാക ഉയര്‍ത്തി. ഇബ്റാഹീം സഖാഫി താത്തൂരിന്റെ അദ്ധ്യക്ഷതയില്‍ മുഹമ്മദ് പറവൂര്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദലി കിനാലൂര്‍, അബ്ദുസമദ് സഖാഫി മായനാട്, മഹ്മൂദ് സഖാഫി കുറ്റിക്കാട്ടൂര്‍, എം ടി ശിഹാബുദ്ദീന്‍ സഖാഫി വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. ഷമീര്‍ മുക്കം. സൈനുദ്ദീന്‍ നിസാമി കുന്ദമംഗലം, ശംസുദ്ദീന്‍ സഖാഫി, ബഷീര്‍ വെള്ളായിക്കോട്, […]

Trending

സദയം മാവൂരിൽ സൗജന്യ കിറ്റ് നൽകി

  • 2nd September 2019
  • 0 Comments

മാവൂർ: അന്നം അമൃതം പദ്ധതി പ്രകാരം സദയം ചാരിറ്റബിൾ ട്രസ്റ്റ് പ്രളയബാധിതർക്കും കിടപ്പ് രോഗികൾക്കും ഓണക്കിറ്റ് നൽകി.പള്ളിയോൾ ചിറക്കൽ താഴത്ത് നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്തംഗം കെ.അനൂപ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ജോ. സെക്രട്ടറി എം.പ്രമീള നായർ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമതി മണ്ഡലം സെക്രട്ടറി നാസർ മാവൂരാൻ ,വ്യാപാരി വ്യവസായി ഏകോപന സമതി വനിത വിംഗ് മണ്ഡലം പ്രസിഡന്റ് നിമ്മി സജി, സർവ്വദമനൻ കുന്ദമംഗലം, പി.ശിവപ്രസാദ്,എസ്‌.സുനിൽ, പി.ജിതേഷ്, പി.തങ്കമണി, എം.ജനാർദ്ദനൻ, , വി.പി.സുരേഷ് […]

Local

പ്രളയാനന്തര ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു

മടവൂർ: ഗ്രാമപഞ്ചായത്ത് പ്രളയാനന്തര ശുചീകരണ പ്രവർത്തനങ്ങൾ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.വി.പങ്കജാക്ഷൻ ഉദ്ഘാടനം ചെയ്തു.കൂട്ടും പുറത്ത് താഴം – മുന്നാം പുഴ തോടിന്റെ ഇരുവശങ്ങളിലുമായി അടിഞ്ഞുകൂടിയ അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്ന പ്രവർത്തനമാണ് നടന്നത്. ഗ്രാമ പഞ്ചായത്ത് മെമ്പർമാർ ,പഞ്ചായത്ത് ജീവനക്കാർ കുടുംബശ്രി, ആശാ പ്രവർത്തകർ, അംഗണവാടി പ്രവർത്തകർ, ഹരിതകർമ സേനാംഗങ്ങൾ, ആരോഗ്യ വകുപ്പ് ജീവനക്കാർ ,ബൈത്തുൽ ഇസ്സാ ആർട്സ് ആൻറ് സയൻസ് കോളേജിലെ 60NSS വളണ്ടിയർമാർ, മരുപ്പച്ച റെസിഡൻസ് അസോസിയേഷൻ ഉൾപ്പെടെ 150 ലെ റെപേർ ശുചികരണത്തിൽ […]

Local

പള്ളിയോള്‍ റസിഡന്‍സ് അസോസ്സിയേഷന്‍ പ്രളയബാധിതര്‍ക്കുകിറ്റ് വിതരണം നടത്തി

മാവൂര്‍: നാടിനെ നടുക്കിയ വെള്ളപൊക്കത്തില്‍ വീട് ഒഴിയേണ്ടി വന്നവര്‍ക്കായി റസിഡന്‍ അസോസിയേഷന്‍ ഭക്ഷ്യ വസ്തുക്കള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു. അസോസ്സിയേഷന്‍ പരിതിക്കുള്ളിലെ കുടുംബങ്ങള്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്തത്. പള്ളിയോള്‍ ചിറക്കല്‍ താഴത്ത് അഡ്വ.വി.ജി സുരേന്ദ്രന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.ഉസ്മാന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു, വൈസ് പ്രസിഡന്റ് റിയാസ് എ.പി.അദ്ധ്യക്ഷത വഹിച്ചു, വാര്‍ഡ് മെമ്പര്‍ അനൂപ് കെ അഡ്വ.വി.ജി സുരേന്ദ്രന്‍ ഇ കെ ഹംസ തുടങ്ങിയവര്‍ ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. അസോസിയേഷന്‍ ട്രഷറര്‍ […]

Kerala

ദത്തെടുക്കലില്ല;മനുഷക്ക് വീടൊരുങ്ങും

കോഴിക്കോട് : ദത്തെടുക്കലിന് നിയമതടസമാണെങ്കിലും മനുഷയ്ക്ക് വീടൊരുങ്ങും; ജിജു ജേക്കബിന്റെ കാരുണ്യത്തിലൂടെ. വ്യാഴാഴ്ച കോഴിക്കോട് കലക്ട്രേറ്റിലെത്തിയ ജിജു ജേക്കബ് മനുഷക്ക് സ്ഥലം വാങ്ങി വീട് നിര്‍മ്മിച്ചു നല്‍കാമെന്ന് ജില്ലാ കലക്ടര്‍ സാംബശിവറാവുവിന് എഴുതി നല്‍കി. സ്ഥലം ലഭിക്കുന്ന മുറയ്ക്ക് വീട് നിര്‍മ്മിച്ചു നല്‍കും. ജേഷ്ഠസഹോദരനും സിനിമാ സംവിധായകനുമായ ജിബു ജേക്കബ്, സുഹൃത്തുക്കളായ ജോജോ ജേക്കബ്, പി ജി അനീഷ് എന്നിവര്‍ക്കൊപ്പമാണ് ജിജു കോഴിക്കോട് കളക്ടറെ കാണാനെത്തിയത്. കണ്ണിപറമ്പ് വൃദ്ധസദനത്തില്‍ കഴിയുന്ന മനുഷയെയും ഇവര്‍ സന്ദര്‍ശിച്ചു.  മാവൂര്‍ മണക്കാട് […]

News

കുന്ദമംഗലത്ത് വിവാഹവാഗ്ദാനം നടത്തി പതിനേഴുകാരിയെ പീഡിപ്പിച്ചു: യുവാവ് പിടിയില്‍

കുന്ദമംഗലം: വിവാഹവാഗ്ദാനം നടത്തി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പോലീസ് പിടിയില്‍. ഗുജറാത്ത് സ്വദേശി ശശി (24) നെയാണ് കുന്ദമംഗലം സി.ഐ. ജയന്‍ ഡൊമ്നിക് അറസ്റ്റ് ചെയ്തത്. മാവൂര്‍ കണ്ണിപറമ്പ് താമസിക്കുന്ന ഇയാള്‍ കോഴിക്കോട് സിറ്റി ബസിലെ ക്ലീനറാണ്. ഒരു മാസം മുമ്പ് മാവൂരിലെ വീട്ടില്‍ വെച്ചും രണ്ട് ദിവസം മുമ്പ് പാലക്കാട് ലോഡ്ജില്‍ വെച്ചും വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് പരാതി. പെണ്‍കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ കുന്ദമംഗലം പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് വ്യാഴാഴ്ചയാണ് […]

Local

മാവൂര്‍ ഗ്രാമപഞ്ചായത്തില്‍ പൈപ്പ്‌ലൈന്‍ നീട്ടുന്നതിന് 56 ലക്ഷം രൂപയുടെ ഭരണാനുമതി

മാവൂര്‍: ഗ്രാമപഞ്ചായത്തില്‍ പൈപ്പ് ലൈന്‍ നീട്ടുന്നതിന് 56 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു. മാവൂര്‍ ഗ്രാസിം ഗ്രൗണ്ട് മുതല്‍ തെങ്ങിലക്കടവ് ജംഗ്ഷന്‍ വരെ പൈപ്പ് ലൈന്‍ നീട്ടുന്നതിന് 50 ലക്ഷം രൂപയുടേയും പള്ളിയോള്‍ അടുവാട് ഭാഗത്ത് പൈപ്പ് ലൈന്‍ നീട്ടുന്നതിന് 6 ലക്ഷം രൂപയുടേയും ഭരണാനുമതിയാണ് ലഭ്യമാക്കിയിട്ടുള്ളത്. കൂളിമാട് 72 എം.എല്‍.ഡി ടാങ്കില്‍ നിന്നും ശുദ്ധീകരിച്ച വെള്ളം മാവൂര്‍ ഗ്രാമപഞ്ചായത്തിലെ എല്ലാ ഭാഗത്തും എത്തിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഇപ്പോള്‍ തുക അനുവദിച്ചിട്ടുള്ളത്. […]

Local

മാവൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ ഇന്‍ഷൂറന്‍സ്സ് പുതുക്കുന്നു

മാവൂര്‍ : മാവൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ ഇന്‍ഷൂറന്‍സ്സ് പുതുക്കുന്നു. മാവൂര്‍ ബസ്സ് സ്റ്റാന്‍ഡില്‍ പുതിയ ബില്‍ഡിംഗില്‍ വച്ചാണ് ഇന്‍ഷുറന്‍സ് പുതുക്കല്‍. ജൂലായ് – 3. ന് – 1 വാര്‍ഡ് ജൂലായ് -4. ന് – 2 വാര്‍ഡ് ജൂലായ് – 5. ന് – 3 വാര്‍ഡ് ജൂലായ് – 6.ന് – 4 വാര്‍ഡ് ജൂലായ് – 7 ന് – 5 വാര്‍ഡ് ജൂലായ് – 8 ന് 6 വാര്‍ഡ് ജൂലായ് […]

Local

ലൈസന്‍സില്ലാത്ത പത്ത് ചിക്കന്‍ സ്റ്റാളുകള്‍ അടപ്പിച്ചു

മാവൂര്‍: വൃത്തിഹീനമായും ലൈസന്‍സില്ലാതെയും പ്രവര്‍ത്തിച്ച മാവൂര്‍ പഞ്ചായത്തിലെ 14 ചിക്കന്‍ സ്റ്റാളുകള്‍ ആരോഗ്യവകുപ്പ് അധികൃതര്‍ അടപ്പിച്ചു. ഏതാനും ആഴ്ചകളായി ആരോഗ്യവകുപ്പധികൃതര്‍ മാവൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ പരിശോധന ശക്തമാക്കിയിരുന്നു. ശുചിത്വം പാലിക്കാത്ത ഹോട്ടലുകള്‍, തട്ടുകടകള്‍, മറുനാടന്‍ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചായിരുന്നു മിന്നല്‍ പരിശോധന. നിയമലംഘനം നടത്തിയ ഏതാനും കെട്ടിട ഉടമകള്‍ക്കെതിരേയും ഹോട്ടലുകള്‍ക്കെതിരേയും പിഴ ചുമത്തിയിരുന്നു. പകര്‍ച്ചവ്യാധികള്‍, മറ്റ് സാംക്രമിക രോഗങ്ങള്‍ എന്നിവയ്‌ക്കെതിരേ ആരോഗ്യവകുപ്പ് നടത്തുന്ന കാമ്പയിനിന്റെ ഭാഗമായിരുന്നു പരിശോധന.

error: Protected Content !!