വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല
പതിവായി വോട്ട് ചെയ്യാറുള്ള നടന്‍ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല. അദ്ദേഹത്തിന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാത്തതിനാലാണ് വോട്ട് ചെയ്യാനാകാത്ത സാഹചര്യമുണ്ടായത്. ഇന്നലെ വോട്ടര്‍ പട്ടിക പരിശോധിച്ചപ്പോഴാണ് തനിക്ക് വോട്ടില്ല എന്ന കാര്യം മമ്മൂട്ടി അറിഞ്ഞത്. പനമ്പള്ളി നഗറിലെ ബൂത്തിലാണ് സാധാരണ മമ്മൂട്ടി വോട്ട് ചെയ്യാറുള്ളത്. മമ്മൂട്ടിയുടെ പേര് വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടത് എന്തുകൊണ്ടാണെന്നത് സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമല്ല. ഇതു സംബന്ധിച്ച് വിശദീകകരണങ്ങളൊന്നും അധികൃതരില്‍നിന്ന് അദ്ദേഹത്തിന് ലഭിച്ചിട്ടില്ലെന്നാണ് വിവരം. സാധാരണ ഓരോ തെരഞ്ഞെടുപ്പുകളിലും ഷൂട്ടിങ് തിരക്കുകള്‍ മാറ്റിവെച്ച് മമ്മൂട്ടി […]

