ഇത്തവണത്തെ പിറന്നാള്‍ സൂര്യക്ക് ഇരട്ടിമധുരം; അഭിനന്ദിച്ചും ആശംസകള്‍ നേര്‍ന്നും മോഹന്‍ലാലും മമ്മൂട്ടിയും
തമിഴ് നടന്‍ സൂര്യക്ക് ഇത്തവണത്തെ പിറന്നാള്‍ ഇരട്ടിമധുരമുള്ളതാണ്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ സൂര്യക്ക് സിനിമാ-രാഷ്ട്രീയ മേഖലകളില്‍ നിന്ന് നിരവധി പേരാണ് സൂര്യക്ക് അഭിനന്ദനവും ആശംസകളും അര്‍പ്പിച്ച് എത്തിയിരിക്കുന്നത്. അതേസമയം, സൂര്യക്ക് അഭിനന്ദനങ്ങളുമായി മമ്മൂട്ടിയും മോഹന്‍ലാലും രംഗത്തെത്തി. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും സൂര്യക്ക് അഭിനന്ദനങ്ങളും പിറന്നാളാശംസകളുമായെത്തിയത്. ദേശീയ പുരസ്‌കാരം മനോഹരമായ ഒരു പിറന്നാള്‍ സമ്മാനമാണ്. പിറന്നാളാശംസകള്‍ സൂര്യ എന്നാണ് മമ്മൂട്ടിയുടെ കുറിപ്പ്. സൂര്യക്കൊപ്പം നില്‍ക്കുന്ന ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ഇതിന് നന്ദി പറഞ്ഞുകൊണ്ട് ഈ ട്വീറ്റ് […]








