National News

ജനപിന്തുണയുണ്ട്, ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് മമത;വിശാല പ്രതിപക്ഷസഖ്യത്തിൽ നിന്നും പിൻമാറി

  • 3rd March 2023
  • 0 Comments

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് ഒറ്റയ്ക്കു മൽസരിക്കുമെന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ജനപിന്തുണയോടെ ഒറ്റയ്ക്ക് പോരാടും. മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെയാണ് മമത നിർണായക പ്രഖ്യാപനം നാടത്തിയിരിക്കുന്നത്.കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം ഒന്നിച്ചു നിന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നൂറിൽ താഴെ സീറ്റുകളിൽ ഒതുക്കാമെന്ന് കഴിഞ്ഞ ദിവസം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞിരുന്നു. പിന്നാലെയാണ് പ്രതിപക്ഷ നിരയിലെ ശക്തമായ സാന്നിധ്യമായ മമത എല്ലാ സഖ്യ ശ്രമങ്ങളിൽനിന്നും പിന്മാറിയിരിക്കുന്നത്. നിലവിൽ തൃണമൂലിനു ലോക്സഭയിൽ […]

National News

മദർ തെരേസയുടെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ച് കേന്ദ്രം;ഞെട്ടൽ ഉണ്ടാക്കിയെന്ന് മമത

  • 27th December 2021
  • 0 Comments

മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ ഞെട്ടലുണ്ടെന്നും തീരുമാനം ഇരുപത്തിരണ്ടായിരത്തിലേറെ രോഗികളുടെ ജീവിതം പ്രതിസന്ധിയിലാക്കുമെന്നും മമതാ ബാനര്‍ജി ട്വീറ്റ് ചെയ്തു. ‘ക്രിസ്തുമസ് ദിനത്തില്‍, മദര്‍ തെരേസയുടെ ഇന്ത്യയിലെ മിഷനറീസ് ഓഫ് ചാരിറ്റിയുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും കേന്ദ്ര മന്ത്രാലയം മരവിപ്പിച്ചു എന്ന് കേള്‍ക്കുമ്പോള്‍ അത്ഭുതപ്പെട്ടുപോയി.22,000 രോഗികളുടേയും ജീവനക്കാരുടേയും ഭക്ഷണവും മരുന്നുകളും ഇതോടെ പ്രതിസന്ധിയിലാവും.നിയമമാണ് പ്രധാനമെങ്കിലും മനുഷ്യത്വപരമായ പ്രവൃത്തികളില്‍ വീട്ടുവീഴ്ച പാടില്ലെന്നും മമത […]

National News

തന്നെ തോൽപ്പിക്കാൻ നടത്തിയ ഗൂഢാലോചനക്കെതിരായ വിജയം;പ്രതികരണവുമായി മമതാ ബാനർജി

  • 3rd October 2021
  • 0 Comments

തന്നെ തോല്‍പ്പിക്കാന്‍ നടത്തിയ ഗൂഢാലോചനയ്ക്ക് എതിരായ വിജയമാണിതെന്ന് ഭവാനിപൂര്‍ മണ്ഡലത്തിലെ ഉജ്ജ്വല വിജയത്തിനുശേഷം മമതാ ബാനര്‍ജി പ്രതികരിച്ചു. 58,389 വോട്ടുകള്‍ക്ക് റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയിച്ച മമത തന്നെ വിജയിപ്പിച്ച എല്ലാ വോട്ടര്‍മാര്‍ക്കും നന്ദി അറിയിക്കുന്നതായും ജനങ്ങള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അറിയിച്ചു. ‘ഭവാനിപൂരിലെ ജനങ്ങളോട് കടപ്പെട്ടിരിക്കുന്നു. നന്ദിഗ്രാമില്‍ നടന്ന ഗൂഡാലോചനയ്ക്ക് ഭവാനിപൂരിലെ ജനങ്ങള്‍ ഉചിതമായ മറുപടിയാണ് നല്‍കിയിരിക്കുന്നത്. ഇന്നത്തെ ഫലത്തിന് പശ്ചിമബംഗാളിലെയും ഭവാനിപൂരിലെയും ജനങ്ങളോട് നന്ദി പറയാന്‍ ആഗ്രഹിക്കുന്നു’. അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള ബിജെപിയുടെ ഗൂഢാലോചനയാണ് പൊളിഞ്ഞതെന്നും മമതാ […]

National News

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പേര് മോദി കോഡ് ഓഫ് കണ്ടക്ട് എന്നാക്കണം”: വിമർശിച്ച് മമത ബാനര്‍ജി

  • 11th April 2021
  • 0 Comments

‘മോഡല്‍ കോഡ് ഓഫ് കണ്ടക്ട്’ എന്നത് (എംസിസി) ‘മോദി കോഡ് ഓഫ് കണ്ടക്ട്’ എന്നാക്കി പുനര്‍നാമകരണം ചെയ്യണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കഴിഞ്ഞ ദിവസം ബംഗാളിലെ നാലാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പിനിടെ നാല് പേര്‍ കൊല്ലപ്പെട്ട കൂച്ച് ബിഹാറിലേക്ക് 72 മണിക്കൂര്‍ വരെ രാഷ്ട്രീയ നേതാക്കളെ വിലക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് മമത ട്വിറ്ററില്‍ രംഗത്തെത്തുകയായിരുന്നു.കൂ​ച്ച്ബി​ഹാ​ര്‍ ജി​ല്ല​യി​ല്‍ 72 മ​ണി​ക്കൂ​ര്‍ നേരം ഒ​രു രാ​ഷ്ട്രീയ​നേ​താ​വും പ്ര​വേ​ശി​ക്ക​രു​തെ​ന്ന് തെ​രഞ്ഞെടുപ്പ് ​ക​മ്മീ​ഷ​ന്‍ […]

പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ്; മമത ബാനര്‍ജി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

  • 10th March 2021
  • 0 Comments

പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നന്ദിഗ്രാം മണ്ഡലത്തില്‍ നിന്നാണ് മമത ജനവിധി തേടുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട സുവേന്ദു അധികാരിയാണ് എതിര്‍ സ്ഥാനാര്‍ഥി. സ്വന്തം മണ്ഡലമായ ഭവാനിപുര ഉപേക്ഷിച്ചാണ് ഇത്തവണ ബിജെപി വെല്ലുവിളി നേരിടാന്‍ മമത നന്ദിഗ്രാം തെരഞ്ഞെടുത്തത്. താന്‍ തെരുവില്‍ പോരാടി വന്നയാളാണെന്നും നന്ദിഗ്രാമിലെ ജനത തന്നോടൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും പത്രികാ സമര്‍പ്പണത്തിന് ശേഷം മമത പറഞ്ഞു. എതിര്‍ സ്ഥാനാര്‍ഥി സുവേന്ദു അധികാരി വെള്ളിയാഴ്ച പത്രിക സമര്‍പ്പിക്കും. […]

error: Protected Content !!