തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പേര് മോദി കോഡ് ഓഫ് കണ്ടക്ട് എന്നാക്കണം”: വിമർശിച്ച് മമത ബാനര്‍ജി

0
57

‘മോഡല്‍ കോഡ് ഓഫ് കണ്ടക്ട്’ എന്നത് (എംസിസി) ‘മോദി കോഡ് ഓഫ് കണ്ടക്ട്’ എന്നാക്കി പുനര്‍നാമകരണം ചെയ്യണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കഴിഞ്ഞ ദിവസം ബംഗാളിലെ നാലാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പിനിടെ നാല് പേര്‍ കൊല്ലപ്പെട്ട കൂച്ച് ബിഹാറിലേക്ക് 72 മണിക്കൂര്‍ വരെ രാഷ്ട്രീയ നേതാക്കളെ വിലക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് മമത ട്വിറ്ററില്‍ രംഗത്തെത്തുകയായിരുന്നു.കൂ​ച്ച്ബി​ഹാ​ര്‍ ജി​ല്ല​യി​ല്‍ 72 മ​ണി​ക്കൂ​ര്‍ നേരം ഒ​രു രാ​ഷ്ട്രീയ​നേ​താ​വും പ്ര​വേ​ശി​ക്ക​രു​തെ​ന്ന് തെ​രഞ്ഞെടുപ്പ് ​ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശി​ച്ചിരുന്നു. വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിക്കുമെന്ന മമത ബാനര്‍ജിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവ്.

”ഇസി യെ എംസിസിയെന്നാക്കി മോദി കോഡ് ഓഫ് കണ്ടക്ട് എന്ന് പുനര്‍നാമകരണം ചെയ്യണം, ബിജെപിക്ക് അവരുടെ എല്ലാ ശക്തിയും ഉപയോഗിക്കാം. പക്ഷേ ഈ ലോകത്തെ ഒന്നിനും എന്റെ ജനതയെ കാണുന്നതില്‍ നിന്നോ, അവരുടെ വേദനയില്‍ പങ്കുചേരുന്നതില്‍ നിന്നോ എന്നെ തടായന്‍ സാധിക്കില്ല. എന്റെ സഹോദരങ്ങളെ കാണുന്നതില്‍ നിന്ന് മൂന്നു ദിവസം എന്നെ തടയാന്‍ സാധിക്കും, പക്ഷേ നാലാം ദിവസം ഞാനവിടെ എത്തിയിക്കും’-മമത കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here