കമല്‍നാഥ് സര്‍ക്കാറിനെ അട്ടിമറിച്ചതിനു പിന്നില്‍ നരേന്ദ്ര മോദിയെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി
മധ്യപ്രദേശില്‍ കമല്‍ നാഥ് സര്‍ക്കാരിനെ അട്ടിമറിച്ചതിന് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയയുടെ വെളിപ്പെടുത്തല്‍. നരേന്ദ്രമോദി കമല്‍ നാഥ് സര്‍ക്കാരിനെ താഴെയിറക്കാന്‍ പ്രധാന പങ്ക് വഹിച്ചെന്ന് ‘കിസാന്‍ സമ്മേള’നത്തില്‍വെച്ചായിരുന്നു വിജയവര്‍ഗിയ പ്രസ്താവന നടത്തിയത്. താന്‍ ഇതുവരെ വെളിപ്പെടുത്താത്ത കാര്യമാണ് പറയാന്‍ പോകുന്നതെന്നും മറ്റാരോടും വെളിപ്പെടുത്തരുതെന്നും പറഞ്ഞുകൊണ്ടായിരുന്നു വര്‍ഗിയ ഇക്കാര്യം പറഞ്ഞത്. ”ഞാന്‍ മുമ്പ് പറയാത്ത ഒരു കാര്യം നിങ്ങളോട് പറയുന്നു. നിങ്ങള്‍ ആരോടും പറയരുത്. കമല്‍നാഥ് സര്‍ക്കാരിന്റെ പതനത്തില്‍ ആരെങ്കിലും ഒരു […]

