നിശ്ചലമാവുന്നത് ജീവിതംകൂടിയാണ്; പ്രതിസന്ധിയിലായി ലോറി തൊഴിലാളികള്‍
പണ്ടുകാലത്ത് ആയിരത്തിലതികം ലോറികളും പതിനായിരത്തിലതികം തൊഴിലാളികളുമുള്ള നാടായിരുന്നു ആരാമ്പ്രവും കൊട്ടക്കാവയലുമെല്ലാം. കാലം മാറിയതിനനുസരിച്ച് ലോറികളുടെയും ലോറി തൊഴിലാളികളുടെയും എണ്ണത്തില്‍ കുറവ് വന്നെങ്കിലും ഈ പ്രദേശങ്ങള്‍ ലോറി ഗ്രാമമായി നിലനിന്നു. വര്‍ഷത്തില്‍ രണ്ട് പെരുന്നാള്‍ ദിനങ്ങളില്‍ മാത്രമായിരുന്നു ഇന്നാട്ടുകാര്‍ നിരനിരയായി നിര്‍ത്തിയിട്ട ലോറികളുടെ അപൂര്‍വ്വ കാഴ്ച കാണാറുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അവര്‍ ദിവസങ്ങളായി ഇത്. കണ്ടു കൊണ്ടിരിക്കുന്നു. രാജ്യത്ത് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് നിരനിരയായി നിര്‍ത്തിയിട്ട ലോറികള്‍ ഇവിടെ കാണാന്‍ തുടങ്ങിയത്. […]