ആശ്വാസ് പദ്ധതി മാതൃകാപരം; മരണപ്പെട്ട രണ്ട് വ്യാപാരികളുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം നല്‍കി
കുന്ദമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ചആശ്വാസ് കുടുംബ സുരക്ഷാ പദ്ധതിയുടെ ഭാഗമായി കുന്ദമംഗലത്ത് മരണപ്പെട്ട രണ്ട് വ്യാപാരികളുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതം നല്‍കി. കാരന്തൂര്‍ യൂനിറ്റിലെ സി, ഉസ്മാന്‍, ചാത്തമംഗലത്തെ പി ടി കലേഷ് എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് സഹായം നല്‍കിയത്. ഇതിനോടകം ജില്ലയില്‍ ഏഴ് കോടിപത്ത് ലക്ഷം രൂപ മരണാനന്തര സഹായമായി കമ്മറ്റി നല്‍കിയിട്ടുണ്ട്.മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് ഉദ്ഘാടനം ചെയ്തു.വ്യാപാരികളുടെ നേതൃത്വത്തില്‍ നടക്കുന്ന ആശ്വാസ് പദ്ധതി […]









