Kerala kerala Local

‘വൈജ്ഞാനിക സാംസ്‌കാരിക രംഗത്തെ മുന്നേറ്റങ്ങള്‍ക്ക് മദ്‌റസകളുടെ പങ്ക് മഹത്തരം’

കോഴിക്കോട്: മദ്റസകള്‍ വൈജ്ഞാനിക ധാര്‍മ്മിക സാംസ്‌കാരിക രംഗത്തെ മുന്നേറ്റങ്ങള്‍ക്ക് നല്‍കിയ പങ്ക് മഹത്തരമാണെന്നും, മദ്‌റസ പഠനം മൂല്യബോധവും സഹിഷ്ണുതയുമുള്ള സമൂഹത്തെ സൃഷ്ടിക്കാന്‍ സഹായിക്കുമെന്നും ‘ധാര്‍മ്മിക ശിക്ഷണം, കരുതലിന് കൈകോര്‍ക്കാം’ എന്ന ശീര്‍ഷകത്തില്‍ കെ.എന്‍.എം കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി കാരപറമ്പ് മദ്‌റസത്തുല്‍ മുജാഹിദീനില്‍വെച്ച് സംഘടിപ്പിച്ച മദ്റസ പ്രവേശനോത്സവം അഭിപ്രായപ്പെട്ടു. പ്രവേശനോത്സവം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കമാല്‍ വരദൂര്‍ ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം ജില്ലാ സെക്രട്ടറി വളപ്പില്‍ അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. പി.എം അബ്ദുസ്സലാം മാസ്റ്റര്‍,അബൂബക്കര്‍ ഫാറൂഖി നന്മണ്ട, […]

Local

കുന്ദമംഗലം അങ്ങാടി ശുചീകരിച്ചു

കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുന്ദമംഗലം അങ്ങാടി ശുചീകരിച്ചു. മഴക്കാല രോഗങ്ങള്‍ തടയുന്നതിനും മറ്റ് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും ഭാഗമായിട്ടാണ് ശുചീകരണ പ്രവര്‍ത്തി നടത്തിയത്. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുല്‍കുന്നമല്‍ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അനില്‍കുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തിരുവല്ലത്ത് ചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് എം ബാബുമോന്‍, സെക്രട്ടറി പി ജയശങ്കര്‍, സുനില്‍ കണ്ണോറ, സി. സോമന്‍, എന്‍ വിനോദ് തുടങ്ങിമറ്റ് സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ […]

Local

‘ഫലസ്തീന്‍ വംശഹത്യ നിര്‍ത്തുക’ തെരുവ് പ്രതിഷേധം

കൊടുവള്ളി : ഫലസ്തീന്‍ വംശഹത്യ നിര്‍ത്തുക, അധിനിവേശം അവസാനിപ്പിക്കുക, ഫലസ്തീനൊപ്പം നില്‍ക്കുക എന്ന തലക്കെട്ടില്‍ ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ലയുടെ നേതൃത്വത്തില്‍ വിവിധ ഏരിയകളില്‍ തെരുവ് പ്രതിഷേധവും റാലിയും നടന്നു. കൊടുവള്ളിയില്‍ നടന്ന റാലിയില്‍ ജില്ലാ സെക്രട്ടരി ആര്‍. കെ. അബ്ദുല്‍ മജീദ്, വി.പി ബഷീര്‍, മൊയ്തിന്‍ കുഞ്ഞി മാസ്റ്റര്‍ വിവിധ ഏരിയാ പ്രസിഡണ്ടുമാരായ പി.ടി. ഉസ്മാന്‍, പി.എം ശരീഫുദ്ദീന്‍, ഒമര്‍ അഹ്‌മദ്, സദ്‌റുദ്ദീന്‍ പുല്ലാളൂര്‍, അഹ്‌മദ് കുട്ടി ഓമശ്ശേരി, എന്നി വരും എംപി അബ്ദുറഹ്‌മാന്‍ എന്‍ […]

Kerala kerala Local

കെ വി അഹ്‌മദിന് തേര്‍ഡ് ഓഫീസര്‍ പദവി

കുന്ദമംഗലം: കാരന്തൂര്‍ മര്‍കസ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഉറുദു അധ്യാപകനും അസോസിയേറ്റ് എന്‍ സി സി ഓഫീസറുമായ കെ വി അഹ്‌മദിന് തേര്‍ഡ് ഓഫീസര്‍ പദവി ലഭിച്ചു. നാഗ്പൂര്‍ ഓഫീസര്‍സ് ട്രെയിനിങ് അക്കാദമിയിലെ രണ്ടുമാസം നീണ്ടുനില്‍ക്കുന്ന മിലിട്ടറി കായിക പരിശീലനത്തിനും ആയുധ പരിശീലനത്തിനും ശേഷം പ്രായോഗിക പരീക്ഷ, സര്‍വീസ് വിഷയങ്ങളിലുള്ള എഴുത്തു പരീക്ഷ എന്നിവയ്ക്ക് ശേഷമാണ് തേര്‍ഡ് ഓഫീസര്‍ പദവി ലഭിച്ചത്. 30 കേരള എന്‍സിസി ബറ്റാലിയന്‍ കോഴിക്കോടിനു കീഴിലുള്ള അസോസിയേറ്റ് എന്‍സിസി ഓഫീസര്‍ ആയ […]

Local

ഹാജിമാര്‍ ലോക സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണം: ഡോ. ഹുസൈന്‍ മടവൂര്‍

കരിപ്പൂര്‍: ഹജ്ജ് തീര്‍ത്ഥാടനത്തിന്നായി പുറപ്പെടുന്ന ഹാജിമാര്‍ ഹജ്ജ് വേളയില്‍ വിശുദ്ധ മക്കയിലും മദീനയിലും വെച്ച് ലോകസമാധാനത്തിന്ന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് കേരള നദ് വത്തുല്‍ മുജാഹിദീന്‍ ഉപാദ്ധ്യക്ഷന്‍ ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. നാളെ മക്കയിലേക്ക് പുറപ്പെടുന്ന ഹാജിമാര്‍ക്ക് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ഹജ്ജ് കമ്മിറ്റി നല്‍കിയ യാത്രയയപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹജ്ജ് വിശ്വമാനവികതയുടെ സംഗമ വേളയാണ്.മനുഷ്യര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഉച്ചനീചത്വങ്ങളും ഗോത്ര വംശ വര്‍ണ്ണ വ്യത്യാസങ്ങളുമില്ലാതെ വിശ്വാസികള്‍ ഒരുമിച്ച് കൂടുന്നു. മുസ്ലിംസമുദായത്തിലെ എല്ലാ അഭിപ്രായ വ്യത്യാസങ്ങള്‍ക്കുമതീതമായി മുസ്ലിംകള്‍ ഒന്നിച്ച് […]

kerala Kerala Local

‘വഴിയാണ് ഖുര്‍ആന്‍, വഴികാട്ടിയും’; മദ്രസ പ്രവേശനോത്സവം

കുന്ദമംഗലം: വഴിയാണ് ഖുര്‍ആന്‍, വഴികാട്ടിയും എന്ന തലക്കെട്ടില്‍ മേഖലതല മദ്രസ്സ പ്രവേശനോത്സവം കുന്ദമംഗലം അല്‍ മദ്രസത്തുല്‍ ഇസ്ലാമിയയില്‍ വെച്ച് നടന്നു. ജമാഅത്തെ ഇസ്ലാമി ജില്ലാസമിതി അംഗം സിറാജ്ജുദ്ധീന്‍ ഇബ്നു ഹംസ ഉദ്ഘാടനം ചെയ്തു. കേരള മദ്രസ എഡ്യൂക്കേഷന്‍ ബോര്‍ഡ് കോഴിക്കോട് സിറ്റി മേഖല സെക്രട്ടറി മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. ജെഐ എഏരിയ പ്രസിഡന്റ് പി.എം ഷരീഫുദ്ദീന്‍, മഹല്ല് പ്രസിഡണ്ട് എം.സിബ് ഗത്തുള്ള, പിടിഎ പ്രസിഡണ്ട് ഫാസില്‍ മാസ്റ്റര്‍, ജെ ഐ എച്ച് വനിതാ കണ്‍വീനര്‍ ഫര്‍സാന […]

Trending

പുതിയാപ്പ ഹാർബറിൽ നിന്നും മത്സ്യ ബന്ധനത്തിന് പോയി കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

എന്‍ജിന്‍ നിലച്ച് കടലില്‍ കുടുങ്ങിയ 10 മത്സ്യത്തൊഴിലാളികളെയും അവർ സഞ്ചരിച്ച ബോട്ടും ബേപ്പൂര്‍ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ രക്ഷപ്പെടുത്തി. പുതിയാപ്പ ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ‘വരുണപ്രിയ’ എന്ന ബോട്ടിന്റെ എന്‍ജിന്‍ തകരാറായി 14 നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ കുടുങ്ങിയ വിവരം ഞായറാഴ്ച വൈകീട്ടാണ് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ബേപ്പൂര്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നിര്‍ദേശ പ്രകാരം മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിങ്ങ്, എലത്തൂര്‍ കോസ്റ്റല്‍ പോലീസ് എന്നിവര്‍ ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെയോടെ […]

Local

പടനിലം യൂണിറ്റ് ജനറല്‍ ബോഡി യോഗവും അവാര്‍ഡ് ദാനവും

പടനിലം :കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പടനിലം യൂണിറ്റ് ജനറല്‍ബോഡി യോഗവും അവാര്‍ഡ് ദാനവും പടനിലം ജി.എല്‍.പി സ്‌കൂളില്‍ നടന്നു. യോഗം കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടറി എം ബാബുമോന്‍ ഉദ്ഘാടനം ചെയ്തു. എസ. എസ്. എല്‍ സി, പ്ലസ് ടു വിജയികള്‍ക്ക് മണ്ഡലം പ്രസിഡന്റ് നാസര്‍ മാവൂരാന്‍ അവാര്‍ഡ് വിതരണം ചെയ്തു. മണ്ഡലം ജനറല്‍ സെക്രട്ടറി പ്രസന്നകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് സുബൈര്‍ മാലക്കോത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.സുനീര്‍ അഹമ്മദ് […]

kerala Kerala

കൊടുവള്ളിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ അജ്ഞാത മൃതദേഹം; തറയില്‍ രക്തം വാര്‍ന്ന് കിടക്കുന്ന നിലയില്‍; പൊലീസ് അന്വേഷണം തുടങ്ങി

കോഴിക്കോട്: കൊടുവള്ളിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളി ആണെന്ന് സംശയിക്കുന്നു. മിനി സിവില്‍ സ്റ്റേഷന് താഴെയുള്ള കെട്ടിടത്തിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മരണം സംഭവിച്ചത് എങ്ങനെയെന്ന് വ്യക്തമല്ല. തറയില്‍ രക്തം വാര്‍ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കൊടുവള്ളി പൊലീസ് അന്വേഷണം തുടങ്ങി.

Kerala kerala

കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ മതില്‍ കനത്ത മഴയില്‍ ഇടിഞ്ഞു; വീടിനു കേടുപാടുകള്‍ സംഭവിച്ചു

കുന്ദമംഗലം: കനത്ത മഴയില്‍ കുന്ദമംഗലം പോലീസ് സ്റ്റേഷന്റെ മതില്‍ ഇടിഞ്ഞു വീണു. ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു സംഭവം. കുന്ദമംഗലം എംഎല്‍എ റോഡ് ചേരിക്കമ്മല്‍ ഉബൈദിന്റെ വീടിന് ഇതുമൂലം കേടുപാടുകള്‍ സംഭവിച്ചു. സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറിന് മുകളിലേക്കും ഇടിയുടെ ആഘാതത്തില്‍ കല്ലുകള്‍ പതിച്ചു വീടിന്റെ ചുമരിന് വിള്ളല്‍ സംഭവിച്ചിട്ടുണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞു. വീട്ടുപകരണങ്ങളും ഭാഗികമായി നശിച്ചു. ആര്‍ക്കും ആളപായമില്ല. പോലീസ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു

error: Protected Content !!