കുന്ദമംഗലം: കനത്ത മഴയില്‍ കുന്ദമംഗലം പോലീസ് സ്റ്റേഷന്റെ മതില് ഇടിഞ്ഞു വീണു. ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു സംഭവം. കുന്ദമംഗലം എംഎല്‍എ റോഡ് ചേരിക്കമ്മല്‍ ഉബൈദിന്റെ വീടിന് ഇതുമൂലം കേടുപാടുകള്‍ സംഭവിച്ചു. സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടറിന് മുകളിലേക്കും ഇടിയുടെ ആഘാതത്തില്‍ കല്ലുകള്‍ പതിച്ചു വീടിന്റെ ചുമരിന് വിള്ളല്‍ സംഭവിച്ചിട്ടുണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞു. വീട്ടുപകരണങ്ങളും ഭാഗികമായി നശിച്ചു. ആര്‍ക്കും ആളപായമില്ല. പോലീസ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു
കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ മതില് കനത്ത മഴയില്‍ ഇടിഞ്ഞു; വീടിനു കേടുപാടുകള്‍ സംഭവിച്ചു

