തൃശൂർ: കേരളത്തിൻ്റെ സാംസ്കാരിക നഗരിയായ തൃശൂർ ഒരു പുലിക്കളമായി മാറിയിരിക്കുന്നു. 9 ദേശങ്ങളുടെ ആശയും ആവേശവും നെഞ്ചിലേറ്റി, പുലിമടകളിൽ നിന്ന് 450 പുലികൾ പുറത്തിറങ്ങിയിരിക്കുകയാണ്. അരമണി കിലുക്കി താളംവച്ച് വരുന്ന പുലികൾ നഗരം കീഴടക്കുകയാണ്.
തൃശൂർപൂരനഗരിയെ കീഴടക്കി 450 പുലികൾ

