Kerala

മന്ത്രി കെ ടി ജലീലിനെതിരെ നിർണായക വെളിപ്പെടുത്തൽ കഴിഞ്ഞ രണ്ട് വർഷമായി നയതന്ത്ര പാഴ്‌സലുകൾക്ക് അനുമതി നൽകിയിട്ടില്ലെന്ന് സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർ

തിരുവനന്തപുരം : മന്ത്രി കെ ടി ജലീലിനെതിരെ നിർണായക വെളിപ്പെടുത്തലുമായി സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർ. കഴിഞ്ഞ രണ്ട് വർഷമായി നയതന്ത്ര പാഴ്‌സലുകൾക്ക് അനുമതി നൽകിയിട്ടില്ലെന്ന് സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർ വെളിപ്പെടുത്തി. ഇക്കാര്യം അദ്ദേഹം കസ്റ്റംസിനെ ഓഫീസർ ബി സുനിൽ കുമാർ അറിയിച്ചു. പോസ്റ്റ് മുഖേനയും ഇ മെയിൽ മുഖാന്തരവുമാണ് വിശദീകരണം. എൻഐഎയ്ക്കും പ്രോട്ടോക്കോൾ ഓഫീസർ ഉടൻ മറുപടി നൽകും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിന് കൂടുതൽ പ്രതിരോധത്തിലാക്കിയാണ് ഈ മറുപടി പുറത്തായിരിക്കുന്നത്. പ്രോട്ടോക്കോൾ […]

Kerala

സ്വപ്‌ന സുരേഷുമായുള്ള ഫോണ്‍ കോള്‍ ഔദ്യോഗികം; വിശദീകരണവുമായി കെ.ടി ജലീല്‍

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷുമായുള്ള ഫോണ്‍ കോള്‍ രേഖകള്‍ വന്നതിന് പിന്നാലെ വിശദീകരണവുമായി മന്ത്രി കെ.ടി ജലീല്‍. കണ്‍സ്യൂമര്‍ ഫെഡുവഴിയുള്ള ഭക്ഷണകിറ്റ വിതരണവുമായി ബന്ധപ്പെട്ടാണ് മെസ്സേജും കാളുകളും നടന്നത്. ഫോണ്‍ ഒന്നും അസമയത്തല്ല. ഔദ്യോഗികമായാണ് എല്ലാ കോളും നടന്നത് എന്നും അദ്ദേഹം പറഞ്ഞു. മെയ് 27 ന് കോണ്‍സല്‍ ജനറലിലന്റെ മെസ്സേജ് കിട്ടി, അതിന് മറുപടി കൊടുത്തു. കോണ്‍സല്‍ ജനറലിലന്റെ നിര്‍ദേശ പ്രകാരമാണ് കോളുകള്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു.

News

14 വർഷത്തിന് ശേഷം ചരിത്രാധ്യാപകനായി മന്ത്രി കെ.ടി.ജലീൽ

 കോളേജുകളിൽ ഓൺലൈൻ ക്ലാസുകൾക്ക് തുടക്കമായി14 വർഷങ്ങൾക്കുശേഷം കോളേജ് അധ്യാപകനായി ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ: കെ.ടി.ജലീൽ ചരിത്ര ക്ലാസ്സെടുത്ത് സംസ്ഥാനത്തെ കോളേജുകളിൽ ഓൺലൈൻ ക്ലാസുകൾക്ക് ആരംഭമായി. കോവിഡ് പശ്ചാത്തലത്തിൽ കലാലയങ്ങൾ തുറന്നു ക്ലാസുകൾ ആരംഭിക്കാനാവാത്ത സാഹചര്യത്തിലാണ് കോളേജുകളിൽ ജൂൺ ഒന്നു മുതൽ ഓൺലൈൻ ക്ലാസുകൾക്ക് തുടക്കമായത്. ഇതിന്റെ ഉദ്ഘാടനമാണ് ലൈവായി ക്ലാസ് എടുത്ത് മന്ത്രി ഉദ്ഘാടനം ചെയ്തത്.‘ഹിസ്റ്ററി’ എന്ന വാക്കിന്റെ ഉൽപത്തിയുടെ കഥ പറഞ്ഞാണ് മന്ത്രി ക്ലാസ് ആരംഭിച്ചത്. തുടർന്ന് ലോകമാകെ നടന്ന നവോത്ഥാന ചരിത്രങ്ങൾ വിശദമാക്കുകയും […]

News

എൻ.സി.സിയുടെ പ്രവർത്തനങ്ങൾ മാതൃകാപരം- മന്ത്രി കെ.ടി.ജലീൽ

ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ബാനർ കോഴിക്കോട് എൻ.സി.സി. ഗ്രൂപ്പിന് സമ്മാനിച്ചു രാജ്യത്തിന്റെ അടിത്തറ കെട്ടിപ്പടുക്കുന്നതിൽ എൻ.സി.സി. വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും മാലിന്യനിർമ്മാർജനം, ബോധവൽകരണം, ദുരിതാശ്വാസം എന്നീ മേഖലകളിൽ കേഡറ്റുകൾ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പു മന്ത്രി കെ.ടി.ജലീൽ. സെൻട്രൽ സ്റ്റേഡിയത്തിൽ മികച്ച എൻ.സി.സി.ഗ്രൂപ്പിനുള്ള ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ബാനർ കോഴിക്കോട് ഗ്രൂപ്പിന് സമ്മാനിക്കുകയായിരുന്നു അദ്ദേഹം. ഐക്യം, മതനിരപക്ഷേത, അച്ചടക്കം, സാമൂഹ്യസേവനം തുടങ്ങിയവ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുന്നതിൽ എൻ.സി. സിക്ക് വലിയ പങ്കാണുള്ളതെന്നും മന്ത്രി പറഞ്ഞു. […]

Kerala

ന്യൂനപക്ഷ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു

  • 19th December 2019
  • 0 Comments

ഇന്ത്യയുടെ ബഹുസ്വര സംസ്‌കാരം നിലനിൽക്കണം -മന്ത്രി കെ.ടി. ജലീൽഎല്ലാ മതങ്ങളെയും ഉൾക്കൊള്ളുന്ന ഇന്ത്യയുടെ ബഹുസ്വര സംസ്‌കാരം നിലനിൽക്കണമെന്ന് ഉന്നവിദ്യാഭ്യാസ-ന്യൂനപക്ഷക്ഷേമ മന്ത്രി ഡോ: കെ.ടി. ജലീൽ പറഞ്ഞു. ദേശീയ ന്യൂനപക്ഷ ദിനാചരണത്തിന്റെ ഭാഗമായി കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ന്യൂനപക്ഷ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ടാഗോർ തീയറ്ററിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസത്തിനും മതത്തിനും അപ്പുറത്താണ് മാനവികത. അത് ഉയർത്തിപ്പിടിക്കാനാകണം. ഏതൊരു രാജ്യത്തിന്റെയും പുരോഗതിയിൽ ആ രാജ്യത്തെ എല്ലാ വിഭാഗത്തിന്റെയും പങ്കുണ്ടായിട്ടുണ്ട്. മതവും വിശ്വാസവും ലോകത്ത് […]

Kerala

കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ധനസഹായ വിതരണം സംസ്ഥാന തല ഉദ്ഘാടനം മന്ത്രി കെ ടി ജലീല്‍ നിര്‍വ്വഹിക്കും

കോഴിക്കോട്; കേരള മദ്രസ്വാദ്ധ്യാപക ക്ഷേമനിധി 2019-20 സാമ്പത്തിക വര്‍ഷം നല്‍കുന്ന ധനസഹായ വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം നവംബര്‍ 2 ന് ശനിയാഴ്ച ഉച്ചക്ക് ശേഷം 3 മണിക്ക് ഉന്നത വിദ്യാഭ്യാസ ന്യൂനപക്ഷ ക്ഷേമ, ഹജ്ജ് വഖഫ് കാര്യ മന്ത്രി ഡോ.കെ .ടി. ജലീല്‍ നിര്‍വ്വഹിക്കും. തേഞ്ഞിപ്പാലം കലിക്കറ്റ് യൂണിവേഴസിറ്റി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പി.അബ്ദുള്‍ ഹമീദ് എം എല്‍ എ അധ്യക്ഷത വഹിക്കും. കലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍ മുഖ്യാതിഥിയായിരിക്കും. കേരള സംസ്ഥാന […]

Kerala

മാര്‍ക്ക് ദാനം പിന്‍വലിപ്പിച്ചത് പ്രതിപക്ഷത്തിന്റെ വിജയം; ചെന്നിത്തല

തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിനെതിരെ ഉന്നയിച്ച എം.ജി.യൂണിവേഴ്സിറ്റിയിലെ മാര്‍ക്ക് ദാനത്തില്‍ മാര്‍ക്ക് പിന്‍വലിപ്പിക്കാന്‍ സാധിച്ചത് പ്രതിപക്ഷത്തിന്റെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് സര്‍ക്കാരിനും സിഡന്‍ഡിക്കേറ്റിനും സമ്മതിക്കേണ്ടി വന്നിരിക്കുന്നു. ് ധാര്‍മികത ഉയര്‍ത്തി മന്ത്രി കെ.ടി.ജലീല്‍ രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് വേണ്ടി ഉന്നയിച്ചതല്ല എന്നും വ്യവസ്ഥാപിതമായ രീതിയില്‍ കുട്ടികള്‍ക്ക് വീണ്ടും പരീക്ഷ എഴുതാന്‍ സൗകര്യമൊരുക്കുണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെറ്റ് ചൂണ്ടിക്കാണിച്ചപ്പോള്‍ അത് തിരുത്താന്‍ തയ്യാറായത് നല്ല […]

Kerala

ചെന്നിത്തലയുടെ ആരോപണം പച്ചക്കള്ളമെന്ന് മന്ത്രി കെ.ടി.ജലീല്‍

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് ചെന്നിത്തലയുടെ ആരോപണം പച്ചക്കള്ളമെന്ന് മന്ത്രി കെ.ടി.ജലീല്‍. വൈസ് ചാന്‍സലറോട് ചോദിച്ചാല്‍ സത്യം മനസ്സിലാക്കാം. സര്‍വകലാശാലയുടെ തീരുമാനത്തില്‍ എതിര്‍പ്പുള്ളവര്‍ക്ക് കോടതിയില്‍ പോകാം. മാര്‍ക്ക് ദാനമല്ല നടന്നത്. അര്‍ഹതപ്പെട്ട കുട്ടിക്ക് അവകാശമായതാണ് നല്‍കിയത്. അതിനാണ് ഈസര്‍ക്കാര്‍ നില കൊള്ളുന്നതെന്നും ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു. അദാലത്ത് ഞാന്‍ മുന്‍ കയ്യെടുത്താണ് നടപ്പാക്കിയത്. അദാലത്ത് സംഘടിപ്പിക്കുന്നത് ഫയലുകള്‍ തീര്‍പ്പാക്കാനാണ്. മാര്‍ക്ക് ദാനത്തിനല്ല. രമേശ് ചെന്നിത്തല ആരോപണത്തിന് തെളിവുകള്‍ ഹാജരാക്കണമെന്നും മന്ത്രി വ്യക്തമാക്കി. കെ.ടി.യു സംഭവത്തില്‍ പ്രത്യേകമായൊരു കേസായാണ് ഇത് പരിഗണിച്ചത്. […]

error: Protected Content !!