Kerala News

ഹജ്ജ് ഹൌസിൽ സ്ഥിരം പരിശീലന കേന്ദ്രമൊരുക്കും – ഡോ.കെ.ടി.ജലീൽ

  • 31st January 2021
  • 0 Comments

കേരളത്തിലെ മദ്രസ അധ്യാപകർക്ക് കരിപ്പൂരിലെ ഹജ്ജ് ഹൌസ് കേന്ദ്രീകരിച്ച് സ്ഥിരം പരിശീലനത്തിന് സൌകര്യമൊരുക്കുമെന് ഉന്നത വിദ്യഭ്യാസ ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീൽ പ്രസ്ഥാവിച്ചു. കലയുടെ മാതൃകയിൽ ഒരു പരിശീലന കേന്ദ്രമാക്കി ഹജ്ജ് ഹൌസിനെ മാറ്റും. കാലിക പ്രധാനമായ വിഷയങ്ങളില് ഒരാഴ്ച നീണ്ടു നില്ക്കുന്ന റസിഡൻഷ്യൽ ക്യാമ്പുകളാണ് സംഘടിപ്പിക്കുക. കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്ഡ് ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ സഹകരണത്തോടെ സംസ്ഥാനത്തുളള 27814 മദ്രസകളിലെ 175000 മദ്രസ അധ്യാകർക്ക് പരീശീലനം നടത്തുന്നതിനായി തെരഞ്ഞടുക്കപ്പെട്ട 110 പേർക്ക് നടത്തുന്ന പരിശീലനപരിപാടിയുടെ […]

തോൽക്കുമ്പോൾ ആളുകളെ ലീഗ് വകവരുത്തുന്നു;കെ ടി ജലീൽ

  • 26th December 2020
  • 0 Comments

തോൽക്കുമ്പോൾ ആളുകളെ ലീഗ് വകവരുത്തുന്നുവെന്ന് മന്ത്രി കെ ടി ജലീൽ. കാഞ്ഞങ്ങാട് കൊല്ലപ്പെട്ട ഔഫിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മന്ത്രി. മുസ്ലീം ലീഗ് അക്രമ രാഷ്ട്രീയം തുടരുകയാണെന്നും കൊലപാതകത്തിന് പിന്നീൽ രാഷ്ട്രീയ ഗുഢാലോചന നടന്നിട്ടുണ്ടെന്നും കെ ടി ജലീൽ ആരോപിച്ചു. ഔഫിന്റെ കൊലപാതകത്തിൽ മുകളിൽ നിന്നുള്ള ഗൂഡാലോചന നടന്നുവെന്ന് പറഞ്ഞ കെ ടി ജലീൽ കൊലപാതകത്തിന് കാരണം രാഷ്ട്രീയമായി ഔഫ് ഡിവൈഎഫ്ഐക്കാരനായതും, മത വിഷയങ്ങളിൽ ഔഫ് എപി വിഭാഗമായതും ആണെന്ന് കൂട്ടിച്ചേർത്തു. കുഞ്ഞാലിക്കുട്ടിയുടെ സംസ്ഥാന […]

മന്ത്രി കെ.ടി ജലീലിന്റെ വാര്‍ഡില്‍ എല്‍.ഡി.എഫിന് പരാജയം

  • 16th December 2020
  • 0 Comments

മന്ത്രി കെ.ടി ജലീലിന്റെ വാര്‍ഡില്‍ എല്‍.ഡി.എഫിന് പരാജയം. വളാഞ്ചേരി നഗരസഭ ഡിവിഷനില്‍ എല്‍.ഡി.എഫ് പിന്തുണയോടെ മത്സരിച്ച വി.ഡി.എഫ് സ്ഥാനാര്‍ത്ഥി മൊയ്തീന്‍ കുട്ടിയാണ് പരാജയപ്പെട്ടത്. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി അഷ്‌റഫ് അമ്പലത്തിങ്ങലാണ് വിജയിച്ചത്. 138 വോട്ടുകള്‍ക്കാണ് വിജയം. അതേസമയം, കൊച്ചി കോര്‍പ്പറേഷനിലെ യു.ഡി.എഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി എന്‍.വേണുഗോപാല്‍ തോറ്റു. ബി.ജെ.പിയുമായി ഒരു വോട്ട് വ്യത്യാസത്തിലാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തോറ്റത്. പത്മകുമാരിയാണ് ഇവിടെ ജയിച്ചത്.

‘നമുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ’; ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റില്‍ കവിത ചൊല്ലി പ്രതികരിച്ച് കെ.ടി ജലീല്‍

  • 18th November 2020
  • 0 Comments

മുന്‍പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റില്‍ പ്രതികരണവുമായി മന്ത്രി കെ.ടി ജലീല്‍. ‘നമുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ’ എന്ന ഒറ്റവരി കവിതയുമായായിരുന്നു ജലീലിന്റെ പ്രതികരണം. താങ്കള്‍ ഉടന്‍ അറസ്റ്റിലാകുമെന്നായിരുന്നു ലീഗ് പറഞ്ഞുകൊണ്ടിരുന്നത്. ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത് അവരുടെ പ്രധാന നേതാവാണല്ലോ എന്ന ചോദ്യത്തിന് ചിരിയായിരുന്നു ജലീലിന്റെ മറുപടി. ഇതിന് പിന്നാലെയാണ് അദ്ദേഹം കവിത ചൊല്ലിയത്. ഇത് ആര്‍ക്കുള്ള മെസ്സേജാണ് എന്ന ചോദ്യത്തിന് മന്ത്രി മറുപടി നല്‍കിയില്ല. യു.ഡി.എഫ് ഉന്നയിച്ച ആരോപണം അവര്‍ക്ക് തിരിച്ചടിയായോ എന്ന ചോദ്യത്തിനും […]

Kerala News

മന്ത്രി കെ.ടി ജലീലിനെ ഇന്ന് കസ്റ്റംസ് ചോദ്യം ചെയ്യും

കോണ്‍സുലേറ്റ് വഴി മതഗ്രന്ഥങ്ങളും ഈന്തപ്പഴവും എത്തിച്ച് വിതരണം ചെയ്ത് കേസിൽ മന്ത്രി കെ.ടി ജലീലിനെ കസ്റ്റംസ്ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ഇന്ന് കൊച്ചിയിലെ ഓഫിസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നേരത്തെ മന്ത്രിക്ക് നോട്ടീസ് നല്‍കിയിരുന്നു.. നയതന്ത്ര ചാനലിലൂടെ ഈന്തപ്പഴവും മതഗ്രന്ഥങ്ങളും എത്തിച്ച് വിതരണം ചെയ്തത് ചട്ട ലംഘനമാണെന്ന് ആക്ഷേപമുണ്ട്. നികുതി ഇളവിലൂടെ കൊണ്ടു കൊണ്ടുവന്നാണ് മതഗ്രന്ഥവും ഈന്തപ്പഴവും വിതരണം ചെയ്തത്. ഇതിലൂടെ വിദേശ സംഭാവന നിയന്ത്രണചട്ടം ജലീല്‍ ലംഘിച്ചെന്ന് ആരോപണവും കസ്റ്റംസ് പരിശോധിച്ച് വരുകയാണ്. ഈ സംഭവവുമായി […]

മന്ത്രി കെ.ടി ജലീലിന് കസ്റ്റംസ് നോട്ടിസ്

മന്ത്രി കെ.ടി ജലീലിന് കസ്റ്റംസ് നോട്ടിസ്. തിങ്കളാഴ്ച ഹാജരാകാനാണ് നോട്ടിസ് നൽകിയിരിക്കുന്നത്. ഇന്തപ്പഴവും മതഗ്രന്ഥവും വിതരണം ചെയ്ത കേസിലാണ് നോട്ടിസ് നൽകിയിരിക്കുന്നത്. നയതന്ത്ര ചാനൽ വഴി പാഴ്‌സൽ കൊണ്ടുവന്ന സംഭവത്തിൽ കസ്റ്റംസ് രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. നയതന്ത്ര ബാഗിലൂടെ കൊണ്ടുവരുന്നത് കോൺസുലേറ്റിന്റെ ആവശ്യത്തിനുള്ള വസ്തുക്കളാണ്. ഇത് വിതരണം ചെയ്യണമെങ്കിൽ രാജ്യത്തിന്റെ അനുമതി വേണം. യുഎഇ കോൺസുലേറ്റിനെ എതിർകക്ഷിയാക്കിയാണ് കസ്റ്റംസ് അന്വേഷണം.

Kerala News

കെ.ടി ജലീലിന്‍റെ ഗണ്‍മാന്‍റെ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു

  • 17th October 2020
  • 0 Comments

മലപ്പുറത്തെ വസതിയിലുള്ള ഗണ്‍മാന്‍ പ്രജീഷിന്‍റെ മൊബൈല്‍ ഫോണാണ് കസ്റ്റഡിയിലെടുത്തത്. ഗണ്‍മാന്‍റെ രണ്ട് സുഹൃത്തുക്കളെയും കസ്റ്റംസ് ചോദ്യം ചെയ്തു. കൊച്ചിയില്‍ നിന്നുള്ള അന്വേഷണ സംഘമാണ് ഫോണ്‍ കസ്റ്റഡിയിലെടുത്തത്. ഖുര്‍ആനും ഈത്തപ്പഴവും എത്തിച്ചതില്‍ പ്രോട്ടോകോള്‍ ലംഘനം നടന്നതായി ബന്ധപ്പെട്ട കേസിലാണ് നടപടി. നിലവില്‍ ഈ സംഭവങ്ങളില്‍ പ്രോട്ടോകോള്‍ ലംഘനം നടന്നുവെന്ന വിലയിരുത്തലിലാണ് കസ്റ്റംസ്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഇപ്പോഴത്തെ നടപടി.

Kerala News

കെ.ടി. ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് എട്ടാം ദിനവും പ്രതിഷേധം പലയിടത്തും സംഘർഷം

  • 19th September 2020
  • 0 Comments

സംസ്ഥാനത്ത് പ്രതിഷേധം എട്ടാം ദിനവും മന്ത്രി കെ.ടി. ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം. പത്തനംതിട്ടയിലും കോഴിക്കോട്ടും യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. കോഴിക്കോട്ട്‌ യൂത്ത് കോണ്‍ഗ്രസ് കളക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിനു നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തി. പോലീസ് ലാത്തിച്ചാര്‍ജിൽ മൂന്ന് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് തൃശ്ശൂരില്‍ മന്ത്രി വി.എസ് സുനില്‍കുമാറിന്റെ ഓഫീസിലേക്ക് നടന്ന യുവമോർച്ച മാർച്ചിലും സംഘർഷമുണ്ടായി. ബാരിക്കേഡുകള്‍ മറികടന്ന പ്രവർത്തകർക്കുനേരെ ജലപീരങ്കി […]

Kerala Local

സെക്രട്ടറിയിലേക്ക് പ്രതിപക്ഷ യുവജന സംഘനകളുടെ പ്രതിഷേധ മാർച്ച്

  • 15th September 2020
  • 0 Comments

തിരുവനന്തപുരം : മന്ത്രി കെ ടി ജലീൽ രാജി വെക്കണമെന്നാവിശ്യപ്പെട്ട് സെക്രട്ടറിയിലേക്ക് യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രതിഷേധ മാർച്ച്. യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് ഷാഫി പറമ്പിൽ എം എൽ എ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മാർച്ചിൽ പരക്കെ അക്രമം. പോലീസ് ടിയർ ഗ്യാസും, കണ്ണീർവാതകവും, ജില പീരങ്കിയും ലാത്തി ചാർജും നടത്തി. നിരവധി പേർക്ക് പരിക്ക്.

Kerala News

മന്ത്രി കെ ടി ജലീലിനെ ഇ ഡി ചോദ്യം ചെയ്തു

  • 11th September 2020
  • 0 Comments

സ്വർണ്ണക്കടത്ത് കേസിൽ മന്ത്രി കെ ടി ജലീലിനെ എൻഫോഴ്സ്മെന്റ് ‌ ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഇന്ന് രാവിലെ കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ‌ ഡയറക്ടറേറ്റ് ഓഫീസിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. രാവിലെ 9 മുതൽ 11 മണി വരെയാണ് ചോദ്യം ചെയ്തതെന്നാണ് ലഭ്യമാകുന്ന വിവരം. നയതന്ത്ര ബാഗേജു വഴി വന്ന പാഴ്‌സലിനെ കുറിച്ചാണ് ചോദിച്ചറിഞ്ഞത്.

error: Protected Content !!