Kerala News

ജുഡീഷ്യറിയെ ഭരണകൂടം വെല്ലുവിളിക്കുന്നു; ജലീല്‍ സര്‍ക്കാരിന്റെ ചാവേര്‍; വി ഡി സതീശൻ

  • 30th January 2022
  • 0 Comments

ലോകായുക്തക്കെതിരായ കെ.ടി.ജലീലിന്റെ അതിരുവിട്ട വിമര്‍ശനം ജുഡീഷ്യറിയോടുള്ള ഭരണകൂടത്തിന്റെ പരസ്യമായ വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും കേസ് ലോകായുക്തക്ക് മുന്നിലിരിക്കുമ്പോഴാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് ആ സംവിധാനത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചത്. അത് പാളിയപ്പോഴാണ് ലോകായുക്തയെ തന്നെ വ്യക്തിപരമായി ആക്രമിക്കാന്‍ സര്‍ക്കാര്‍ ഒരു ചാവേറിനെ ഇറക്കിയിരിക്കുന്നത്. ലോകായുക്തയുടെ അടികൊണ്ട ആളാകുമ്പോള്‍ ചാവേറിന്റെ വീര്യം കൂടും. ഇനി മുതല്‍ ഏത് ഇടതു നേതാവിനെതിരെയും കോടതി വിധികളുണ്ടായാല്‍ ഇതേ രീതിയില്‍ കൈകാര്യം ചെയ്യുമെന്ന മുന്നറിയിപ്പ് കൂടിയാണ് […]

Kerala News

പ്രളയക്കെടുതിക്കിടെ കെ. ടി. ജലീലിനെതിരെ വ്യാജ പ്രചരണം; നിയമനടപടിക്കൊരുങ്ങി ജലീൽ

  • 17th October 2021
  • 0 Comments

പ്രളയക്കെടുതിക്കിടെ നാട് വലയുമ്പോൾ മുന്‍ മന്ത്രി കെടി ജലീലിനെതിരെ വ്യാജ പ്രചരണം.മുസ്ലിം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയതാണ് പ്രളയത്തിന് കാരണമെന്ന് പറയുന്ന വ്യാജ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടാണ് കെടി ജലീലിന്റെ പേരില്‍ പ്രചരിക്കപ്പെട്ടത്. ഇതിനെതിരെ ജലീല്‍ തന്നെ രംഗത്തെത്തി. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കെടി ജലീല്‍ അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് ജലീൽ തൻറെ നിലപാടറിയിച്ചത്. ഇന്ന് രാവിലെ താഴെ കാണുന്ന നമ്പറില്‍ നിന്നാണ് 0096565935907 എന്റെ പേരിലുള്ള ഈ വ്യാജ പിതൃശൂന്യ പോസ്റ്റ് വാട്‌സപ്പില്‍ അയച്ചു കിട്ടിയത്. ദുരന്തമുഖത്ത് മതം ചികയുന്നവനെക്കാള്‍ […]

Kerala News

ബന്ധു നിയമന കേസ്; കെ ടി ജലീൽ സുപ്രീംകോടതിയിൽ

  • 3rd August 2021
  • 0 Comments

ബന്ധുനിയമന കേസിൽ തനിക്കെതിരായ ലോകായുക്ത തീരുമാനവും ഹൈക്കോടതിവിധിയും ചോദ്യം ചെയ്ത് കെ ടി ജലീൽ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. ബന്ധുനിയമനവിവാദത്തിൽ വഴിവിട്ട് നീക്കങ്ങൾ നടത്തിയ ജലീൽ രാജി വയ്ക്കണമെന്ന് പരാമർശമുള്ള ലോകായുക്തയുടെ ഉത്തരവിൽ തെറ്റില്ലെന്നാണ് ഹൈക്കോടതി വിധിച്ചത്. ലോകായുക്ത എല്ലാ ചട്ടങ്ങളും പാലിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഈ ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാണ് ഹർജിയിലെ ആവശ്യം. ലോകായുക്തയുടെ നടപടി സ്വാഭാവിക നീതി നിഷേധിക്കുന്നതാണ്. കേസ് വേഗത്തിൽ പരിഗണിക്കണമെന്നും ഹർജിയിൽ ജലീൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Kerala News

ന്യൂനപക്ഷ സംവരണ വിഷയം; ഹൈക്കോടതി വിധി പുറപ്പെടുവിച്ചത് വിഷയം പഠിക്കാതെ; കെ ടി ജലീൽ

ന്യൂനപക്ഷ സംവരണ വിഷയത്തില്‍ ഹൈക്കോടതി വിധി പുറപ്പെടുവിച്ചത് വിഷയം പഠിക്കാതെയെന്ന് മുന്‍ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ ടി ജലീല്‍. ആരുടെയും ആനുകൂല്യങ്ങള്‍ ഇല്ലാതാക്കലല്ല സര്‍ക്കാര്‍ നിലപാട്. വേണ്ടപോലെ വിഷയം ഗ്രഹിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് സാധിച്ചോയെന്ന് സംശയമാണ്. സച്ചാര്‍ കമ്മീഷന്‍ പഠിച്ചത് മുസ്ലിം വിഭാഗത്തിന്റെ പിന്നോക്കാവസ്ഥയാണ്. യുപിഎ ഗവണ്‍മെന്റാണ് കമ്മീഷനെ നിയോഗിച്ചത്. രണ്ടാം യുപിഎ സര്‍ക്കാര്‍ കൂടുതല്‍ നടപടികള്‍ ഇതിലെടുത്തു. അലിഗഡ് ഓഫ് ക്യാമ്പസ് മുസ്ലിങ്ങള്‍ കൂടുതലുള്ള മലപ്പുറത്ത് സ്ഥാപിച്ചത് ഉള്‍പ്പെടെയുള്ള തീരുമാനങ്ങളെടുത്തു. 2011ല്‍ വിഎസ് സര്‍ക്കാരിന്റെ […]

Kerala News

ബന്ധു നിയമനം; ലോകായുക്ത വിധി റദ്ദാക്കണമെന്ന ജലീലിൻെറ ഹരജി തള്ളി

  • 20th April 2021
  • 0 Comments

ബ​ന്ധു​നി​യ​മ​ന​ത്തി​ലെ ലോകായുക്ത വിധി റദ്ദാക്കണമെന്ന മുൻ മന്ത്രി കെ.ടി. ജലീലിെൻറ ഹരജി ഹൈകോടതി തള്ളി. മന്ത്രിപദത്തിൽ തുടരാനാവില്ലെന്ന നിർദേശം റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി.ലോകായുക്ത ഉത്തരവിൽ അപകാതയില്ലെന്ന് വ്യക്തമാക്കിയ ഹൈകോടതി ഹരജി ഫയലിൽ സ്വീകരിക്കാതെയാണ് തള്ളിയത്. ബ​ന്ധു​നി​യ​മ​ന​ത്തി​ൽ കെ.​ടി. ജ​ലീ​ൽ അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​വും സ​ത്യ​പ്ര​തി​ജ്ഞ ലം​ഘ​ന​വും ന​ട​ത്തി​യെ​ന്നായിരുന്നു ലോ​കാ​യു​ക്ത വിധിച്ചത്. മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ കെ.​ടി. ജ​ലീ​​ലി​ന്‍റെ പ്ര​വൃ​ത്തി ന്യാ​യീ​ക​രി​ക്കാ​നാ​വി​ല്ല. ജ​ലീ​ൽ മ​ന്ത്രി​സ്​​ഥാ​ന​ത്ത്​ തു​ട​രാ​ൻ യോ​ഗ്യ​ന​ല്ലെ​ന്നുമായിരുന്നു ലോ​കാ​യു​ക്ത ജ​സ്​​റ്റി​സ്​ സി​റി​യ​ക് തോ​മ​സ്, ഉ​പ​ലോ​കാ​യു​ക്ത ജ​സ്​​റ്റി​സ്​ ഹാ​റൂ​ൺ അ​ൽ റ​ഷീ​ദ്​ […]

Kerala News

മുഖ്യമന്ത്രിയും കുറ്റക്കാരൻ ; രാജി വെക്കണം ; വി മുരളീധരൻ

  • 13th April 2021
  • 0 Comments

കെ ടി ജലീൽ രാജിവച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ. മുഖ്യമന്ത്രി എന്തുകൊണ്ട് ഇപ്പോഴും ഇക്കാര്യത്തിൽ മൗനം പാലിക്കുന്നു എന്ന് വ്യക്തമാക്കണം. പല കാര്യങ്ങളും ഫേസ്ബുക്കിലൂടെ പ്രതികരിക്കുന്ന മുഖ്യമന്ത്രി ഈ കാര്യത്തിൽ ഇതുവരെ ഒരു അക്ഷരം പറഞ്ഞിട്ടില്ലെന്നും വാർത്താസമ്മേളനത്തിൽ മുരളീധരൻ വ്യക്തമാക്കി. “സത്യപ്രതിജ്ഞാ ലംഘനം, അഴിമതി തുടങ്ങിയ വിഷയങ്ങൾ ഉൾപപ്പെട്ടിട്ടുള്ള ഒരു കേസാണിത്. ഈ കേസിൽ സത്യ പ്രതിജ്ഞാ ലംഘനം കെടി ജലീൽ മാത്രമല്ല, മുഖ്യമന്ത്രിയും നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രി […]

Kerala News

ധാര്‍മികത പറയാന്‍ സിപിഎമ്മിന് അര്‍ഹതയില്ല;’രാജി നില്‍ക്കക്കള്ളിയില്ലാതെ; രമേശ് ചെന്നിത്തല

  • 13th April 2021
  • 0 Comments

ധാര്‍മികതയുടെ പേരിലല്ല, മറിച്ച് നില്‍ക്കക്കള്ളിയില്ലാതെ വന്നതോടെയാണ് മന്ത്രി. കെ.ടി. ജലീല്‍ രാജിവച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളുടെ ഭാഗത്തു നിന്ന് കടുത്ത സമ്മര്‍ദം ഉണ്ടായതിനെ തുടര്‍ന്നാണ് ഒടുവില്‍ രാജിവച്ചതെന്നും ചെന്നിത്തല പറഞ്ഞു. ധാര്‍മികത ഉണ്ടായിരുന്നെങ്കില്‍ ലോകായുക്ത വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കില്ലായിരുന്നു. എല്ലാ വാതിലുകളിലും മുട്ടിയിട്ടും ജലീലിനു യാതൊരു സഹായവും ലഭിച്ചില്ല. ധാര്‍മികതയെക്കുറിച്ചു പറയാന്‍ സിപിഎമ്മിന് അര്‍ഹതയില്ല. മൂന്നു ദിവസത്തോളം ജലീലിനെ പിന്തുണച്ച പാര്‍ട്ടി ഒടുവില്‍ ഒരു മാര്‍ഗവുമില്ലാതെ രാജി ആവശ്യപ്പെടുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Kerala News

കെ ടി ജലീൽ രാജിവെച്ചു

  • 13th April 2021
  • 0 Comments

ബന്ധു നിയമന വിവാദത്തിൽ മന്ത്രി കെ ടി ജലീൽ രാജിവെച്ചു.  രാജിക്കത്ത് ജലീല്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ജലീലിന്റെ രാജിക്കത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് ഗവര്‍ണര്‍ക്ക് കൈമാറി. ബന്ധുനിയമനക്കേസുമായി ബന്ധപ്പെട്ട് ലോകായുക്ത കെ ടി ജലീലിനെതിരെ വിധി പ്രസ്താവിച്ചിരുന്നു. ജലീല്‍ സത്യപ്രതിജ്ഞാ ലംഘനവും അധികാര ദുര്‍വിനിയോഗവും നടത്തിയെന്നും, അതിനാല്‍ ജലീല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നും ലോകായുക്ത വിധിയില്‍ സൂചിപ്പിച്ചിരുന്നു.  ലോകായുക്ത വിധിക്കെതിരെ ജലീല്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ജലീലിനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും […]

Kerala News

നിയമസഭ കയ്യാങ്കളി കേസ്;ഇ.പി.ജയരാജനും കെ.ടി.ജലീലും അടക്കമുള്ള പ്രതികൾ വിചാരണ നേരിടണമെന്ന് ഹൈക്കോടതി

  • 12th March 2021
  • 0 Comments

നിയമസഭാ കയ്യാങ്കളിക്കേസിൽ മന്ത്രിമാരായ ഇ.പി.ജയരാജനും കെ.ടി.ജലീലും അടക്കമുള്ള പ്രതികൾ വിചാരണ നേരിടണമെന്ന് ഹൈക്കോടതി. പൊതുമുതൽ നശിപ്പിച്ചതിന് മന്ത്രിമാർ അടക്കമുള്ള പ്രതികൾക്കെതിരെയുള്ള കേസ് പിൻവലിക്കണമെന്ന സർക്കാരിന്റെ ആവശ്യം.കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ധനമന്ത്രി കെ.എം.മാണിയുടെ ബജറ്റ് പ്രസംഗം തടസപ്പെടുത്തിയ പ്രതിപക്ഷം സ്പീക്കറുടെ ഡയസിൽ കയറി കസേര മറിച്ചിടുകയും കംപ്യൂട്ടറും മറ്റ് ഉപകരണങ്ങളും നശിപ്പിക്കുകയും ചെയ്തിരുന്നു. മൊത്തം രണ്ടര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. നിയമസഭാ സെക്രട്ടറിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാരിന്റെ അപേക്ഷ നേരത്തെ തിരുവനന്തപുരം […]

Kerala News

സുനാമിയും ഗുജറാത്തും കത്വവയും ലീഗിലെ പിഴിയന്മാര്‍ക്ക് പണപ്പിരിവിനുള്ള ഉല്‍സവങ്ങൾ ; കെ.ടി.ജലീല്‍

  • 3rd February 2021
  • 0 Comments

സുനാമിയും ഗുജറാത്തും കത്വവയും ലീഗിലെ പിഴിയന്മാര്‍ക്ക് പണപ്പിരിവിനുള്ള ഉല്‍സവങ്ങളെന്ന് മന്ത്രി കെ.ടി.ജലീല്‍. കത്വവ-ഉന്നാവോ പീഡന കേസുകളിലെ ഇരകളുടെ കുടുംബത്തെ സഹായിക്കുന്നതിനായി പിരിച്ച തുക വകമാറ്റിയെന്ന് പി.കെ ഫിറോസ് ഉള്‍പ്പെടെയുള്ള യൂത്ത് ലീഗ് നേതാക്കള്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍ എന്ന പഴമൊഴി ഒരിക്കല്‍ കൂടി ശരിയാവുകയാണെന്നും കെ.ടി ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പോസ്റ്റിന്റെ പൂര്‍ണരൂപം പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍ എന്ന പഴമൊഴി ഒരിക്കല്‍കൂടി നമ്മുടെ കണ്‍മുന്നില്‍ പുലരുകയാണ്. പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടിലെ […]

error: Protected Content !!