Kerala News

കെഎസ്ആര്‍ടിസിയിൽ ഇനി 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി; ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം നിര്‍ത്തലാക്കി

കെഎസ്ആര്‍ടിസിയിലെ ഡബിള്‍ ഡ്യൂട്ടി സമ്പ്രദായം നിര്‍ത്തലാക്കി. ഇനിമുതല്‍ 12 മണിക്കൂറാണ് സിംഗിള്‍ ഡ്യൂട്ടി സമയം. ഡ്രൈവര്‍മാര്‍ക്ക് സ്റ്റിയറിങ് ഡ്യൂട്ടി ഏഴ് മണിക്കൂര്‍ എന്നത് എട്ട് മണിക്കൂറും, പരമാവധി പത്ത് മണിക്കൂറുമെന്നതാണ് പുതിയ വ്യവസ്ഥ. അത്യാവശ്യമാണെങ്കില്‍ മാത്രം ഡബിള്‍ ഡ്യൂട്ടി എടുത്താല്‍ മതിയെന്നാണ് നിര്‍ദേശം ഒരാഴ്ചയില്‍ 48 മണിക്കൂര്‍ ജോലി ചെയ്താല്‍ മതി. എന്നാല്‍ എട്ട് മണിക്കൂര്‍ ജോലി, എട്ട് മണിക്കൂര്‍ വിനോദം, എട്ട് മണിക്കൂര്‍ വിശ്രമം എന്ന തൊഴില്‍ മാനദണ്ഡം നിലനില്‍ക്കുന്ന ഒരു രാജ്യത്ത് 12 മണിക്കൂര്‍ […]

Kerala News

കെ എസ് ആർ ടി സി പെൻഷൻ വിതരണം നാളെ മുതൽ; ആന്റണി രാജു

കെ.എസ്.ആർ.ടി.സിയിലെ ജൂണ്‍ മാസത്തെ പെന്‍ഷന്‍ നാളെ മുതൽ വിതരണം ചെയ്യുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. പ്രൈമറി അഗ്രികള്‍ച്ചറല്‍ സൊസൈറ്റി വഴി 65.84 കോടി വിതരണം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. കെ.എസ്.ആർ.ടി.സിക്ക് പെന്‍ഷന്‍ തുക നൽകുന്ന പ്രൈമറി അഗ്രികള്‍ച്ചറല്‍ സൊസൈറ്റിയുമായുള്ള കരാര്‍ മെയ്യിൽ അവസാനിച്ചിരുന്നു. ഇത് ഒരുമാസത്തേക്ക് പുതുക്കുന്നതിനുള്ള എം.ഒ.യുവില്‍ കെ.എസ്.ആർ.ടി.സി എംഡി, സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് എംഡി, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവര്‍ ഇന്ന് ഒപ്പുവെച്ചു. 2018 മുതല്‍ പെന്‍ഷന്‍ വിതരണം നടത്തിയ ഇനത്തില്‍ […]

സംസ്ഥാനത്തുടനീളം കെ.എസ്.ആർ.ടി.സി പെട്രോൾ-ഡീസൽ പമ്പുകൾ തുടങ്ങും; ആന്റണി രാജു

  • 13th June 2021
  • 0 Comments

സംസ്ഥാനത്തുടനീളം കെ.എസ്.ആർ.ടി.സി പെട്രോൾ-ഡീസൽ പമ്പുകൾ തുടങ്ങുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. പൊതുജനങ്ങൾക്ക് ഗുണനിലവാരമുള്ളതും കലർപ്പില്ലാത്തതുമായ പെട്രോളിയം ഉല്പനങ്ങൾ നൽകുന്നതിനും വരുമാനം വർധിപ്പിക്കുന്നതിനുമാണ് പുതിയ തീരുമാനം. ആദ്യ ഘട്ടത്തിൽ എട്ട് പമ്പുകൾ നൂറു ദിവസത്തിനകം തുടങ്ങും. ചേർത്തല, മാവേലിക്കര, മൂന്നാർ, ഗുരുവായൂർ, തൃശൂർ, ആറ്റിങ്ങൽ, നെടുമങ്ങാട്, ചാത്തന്നൂർ എന്നിവിടങ്ങളിലാണ് 100 ദിവസത്തിനുള്ളിൽ പമ്പുകൾ തുടങ്ങുക. ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ചേർന്ന് 67 പമ്പുകളാണ് തുടങ്ങാൻ ഉദ്ദേശിക്കുന്നത്. കെ.എസ്.ആർ.ടി.സിയുടെ, നിലവിലുള്ള ഡീസൽ പമ്പുകൾക്ക് ഒപ്പം പെട്രോൾ യൂണിറ്റു കൂടി […]

Kerala News

ലോക്ക് ഡൗൺ; കെഎസ്ആര്‍ടിസി ഇന്നും നാളെയും കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തും.

സംസ്ഥാനത്ത് മെയ് എട്ടാം തീയതി മുതല്‍ പതിനാറാം തീയതി ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കെഎസ്ആര്‍ടിസി ഇന്നും നാളെയും കൂടുതല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തും. ബാ​ഗ്ലൂരിൽ നിന്നും ആവശ്യം വരുന്ന പക്ഷം സർക്കാർ നിർദ്ദേശ പ്രകാരം എമർജൻസി ഇവാക്കുവേഷന് വേണ്ടി മൂന്നു ബസുകൾ കേരളത്തിലേക്ക് സർവ്വീസ് നടത്താൻ തയ്യാറാക്കിയിട്ടുണ്ട് കര്‍ണാടക സര്‍ക്കാര്‍ അനുവദിച്ചാല്‍ അവിടെനിന്നും സര്‍വീസ് നടത്തുമെന്നും സിഎംഡി ബിജു പ്രഭാകര്‍അറിയിച്ചു. ആശുപത്രി ജീവനക്കാര്‍ക്കും രോഗികള്‍ക്കുമായി സര്‍വീസ് നടത്തുന്നതിന് കെഎസ്ആര്‍ടിസി തയ്യാറാണ്. അതിന് ബന്ധപ്പെട്ട ആശുപത്രി സൂപ്രണ്ടുമാര്‍ […]

Kerala News

കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറച്ചേക്കും

  • 20th April 2021
  • 0 Comments

കെഎസ്ആര്‍ടിസി സര്‍വീസുകള്‍ വെട്ടിക്കുറച്ചേക്കും. റിസര്‍വേഷന്‍ ഇല്ലാത്ത സര്‍വീസുകളായിരിക്കും കുറക്കുക. രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തില്‍ 9 മണിക്ക് ശേഷമുള്ള സര്‍വീസുകള്‍ റിസര്‍വേഷന്‍ മുഖേനയാക്കും. സിഎംഡി ബിജു പ്രഭാകര്‍ ഇക്കാര്യം ചീഫ് സെക്രട്ടറിയെ അറിയിക്കും. ബസുകളില്‍ നിന്നുള്ള യാത്ര പാടില്ലെന്ന നിര്‍ദേശം നടപ്പിലാക്കാന്‍ കഴിയില്ലെന്നാണ് നിലപാട്.

Kerala News

കെഎസ്ആര്‍ടിസി ക്രമക്കേട് രേഖകള്‍ പുറത്ത്

  • 17th January 2021
  • 0 Comments

കെഎസ്ആര്‍ടിസിയിലെ ക്രമക്കേട് സംബന്ധിച്ച് രേഖകൾ പുറത്ത്. 2018 ല്‍ സ്വകാര്യ ഓഡിറ്റിംഗ് ഏജന്‍സിയെക്കൊണ്ട് നടത്തിയ ഓഡിറ്റിന്റെ രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.കെടിഡിഎഫ്‌സിയില്‍ നിന്നും എടുത്ത തുക തിരിച്ചടച്ചതില്‍ 311.98 കോടി രൂപയ്ക്ക് കണക്കില്ലെന്നും രേഖയില്‍ പറയുന്നു.കെടിഡിഎഫ്‌സിക്ക് തിരിച്ചടയ്ക്കാന്‍ നല്‍കിയ തുകയില്‍ ഗുരുതര ക്രമക്കേട് നടന്നുവെന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്തായത്. . കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ 100 കോടിരൂപയുടെ തിരിമറിയും കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കെഎസ്ആര്‍ടിസി ജീവനക്കാരെ ആക്ഷേപിച്ചുവെന്ന ആരോപണത്തില്‍ വിശദീകരണവുമായി സിഎംഡി ബിജു പ്രഭാകര്‍ രംഗത്ത് എത്തിയിരുന്നു .ചീഫ് […]

Kerala News

കെഎസ്ആര്‍ടിസി അഴിമതി ആരോപണം; ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

  • 16th January 2021
  • 0 Comments

കെ.എസ്.ആര്‍.ടി.സിയില്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ വന്‍ തട്ടിപ്പ് നടക്കുന്നുവെന്ന എം.ഡി ബിജു പ്രഭാകറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ നടപടി. കെ.എസ്.ആര്‍.ടി.സിയില്‍ അഴിമതി ആരോപണം നേരിടുന്ന കെ.എം ശ്രീകുമാറിനെ സ്ഥലംമാറ്റി. എറണാകുളം സോണ്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫിസറായാണ് മാറ്റം. ശ്രീകുമാറിനെതിരെ 100 കോടിയുടെ അഴിമതി ആരോപണമാണ് ഉയര്‍ന്നത്. ശ്രീകുമാറിനെതിരെ കാരണംകാണിക്കല്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 2012-2015 കാലയളവിലെ 100 കോടി കാണാനില്ലെന്നും കൃത്യവിലോപത്തിന് എക്‌സിക്യുട്ടീവ് ഡയറക്ടര്‍മാരായ ശ്രീകുമാര്‍, ഷറഫുദ്ദീന്‍ എന്നിവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നുമാണ് കെ.എസ്.ആര്‍.ടി.സി എം.ഡി പറഞ്ഞിരുന്നത്.

Kerala News

100 കോടി രൂപ കാണാനില്ല;കെ.എസ്.ആർ.ടിസിയിൽ വൻ അഴിമതിയെന്ന് എം.ഡി ബിജു പ്രഭാകർ

  • 16th January 2021
  • 0 Comments

കെ.എസ്.ആർ.ടിസിയിൽ വൻ ക്രമക്കേടെന്ന് എം.ഡി ബിജു പ്രഭാകർ. 100 കോടി രൂപ കാണാനില്ല.2012 -15 കാലയളവിലെ15 കോടിയാണ് കാണാത്തത്.അന്നത്തെ എക്സിക്യുട്ടീവ് ഡയറക്ടർമാരായ ശ്രീകുമാർ, ശറഫുദ്ധീൻ എന്നിവർക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. “ശ്രീകുമാർ എക്സിക്യൂട്ടീവ് ഡയറക്ടർ ആയിരുന്ന കാലത്തെ 100 കോടി രൂപ കാണാനില്ല. അദ്ദേഹത്തിനെതിരെ ധനകാര്യ വകുപ്പിൽ നിന്ന് റിപ്പോർട്ട് വന്നിട്ടുണ്ട്. ശ്രീകുമാറിനെതിരെ ഷോ കോസ് നോട്ടീസ് പുറപ്പെടുവിക്കുകയാണ്. ട്രാൻസ്ഫർ നടപടി സ്വീകരിക്കും. ശറഫുദ്ധീൻ എന്നയാൽ എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനം ദുരുപയോഗം ചെയ്ത് ഒരു പോക്സോ കേസ് […]

Kerala News

90% സർവീസുകളും പുനസ്ഥാപിച്ച് കെ.എസ്.ആർ.ടി.സി;

  • 1st January 2021
  • 0 Comments

സർവീസുകൾ ഭൂരിഭാഗവും പുനസ്ഥാപിച്ച് കെ.എസ്.ആർ.ടി.സി. യാത്രക്കാരുടെ എണ്ണത്തിലും വർധനയുണ്ടായി. വരും ദിവസങ്ങളിലെ യാത്രക്കാരുടെ എണ്ണം നോക്കിയാകും സർവീസുകൾ ഇനി ക്രമീകരിക്കുക. കോവിഡിനെ തുടർന്ന് സർവീസ് നിർത്തിയ കെ.എസ്.ആർ.ടി.സി. കളാണ് ഘട്ടം ഘട്ടമായി പുനസ്ഥാപിക്കുന്നത്. കോവിഡിന്‌ മുമ്പ് 4700 സർവീസുകൾ വരെ പ്രതിദിനം കെ.എസ്.ആർ.ടി.സി നടത്തിയിരുന്നു. പുതുവർഷത്തിൽ 3500നു മുകളിൽ ഷെഡ്യൂളുകൾ അയക്കാനായതായി അധികൃതർ പറഞ്ഞു. കോവിഡ് സമയത്ത് കൂട്ടിയ ബസ് നിരക്ക് കുറക്കാനും കോർപ്പറേഷൻ ആലോചിക്കുന്നുണ്ട്. 25 ശതമാനം കൂട്ടിയ നിരക്ക് 10 ശതമാനമായി നിജപ്പെടുത്തും. യാത്രക്കാർ […]

Kerala News

ശബരിമല സ്‌പെഷ്യല്‍ സര്‍വ്വീസ്; കെ.എസ്.ആര്‍.ടി.സിക്ക് 18.50 കോടിയുടെ നഷ്ടം

  • 29th December 2020
  • 0 Comments

ശബരിമല മണ്ഡല ഉത്സവകാലത്ത് കെ.എസ്.ആര്‍.ടി.സിക്കുണ്ടായത് 18.50 കോടിയുടെ വരുമാന നഷ്ടം. ശബരിമല നട തുറന്നതുമുതല്‍ ഈ മാസം 26ന് മണ്ഡലപൂജ സമാപിക്കുന്നതുവരെ നടത്തിയ സ്‌പെഷല്‍ സര്‍വിസിലൂടെ കെ.എസ്.ആര്‍.ടി.സിക്ക് ലഭിച്ചത് 10 ലക്ഷത്തില്‍ താഴെ മാത്രമാണ്. കഴിഞ്ഞ വര്‍ഷം മണ്ഡലകാലത്ത് മാത്രം 18.64 കോടി വരുമാനം ലഭിച്ചിരുന്നു. പ്രധാന ഡിപ്പോകളും മൂന്ന് റെയില്‍വേ സ്‌റ്റേഷനുകളും കേന്ദ്രീകരിച്ച് കഴിഞ്ഞ വര്‍ഷം പ്രതിദിനം എണ്ണൂറോളം ബസുകള്‍ പമ്പ സര്‍വിസ് നടത്തിയിരുന്നു. പുറമെ നിലക്കല്‍-പമ്പ ചെയിന്‍ സര്‍വിസും. എന്നാല്‍, ഇത്തവണ സര്‍വിസുകള്‍ നാമമാത്രമായി. […]

error: Protected Content !!