Kerala News

ബത്തേരി സ്റ്റോർറൂമിൽ കെഎസ്ആർടിസിയുടെ ഇലക്ട്രോണിക്ക് ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ചു; കണ്ടക്ടർക്ക് പരുക്കേറ്റു

  • 27th January 2022
  • 0 Comments

ബത്തേരി സ്റ്റോർറൂമിൽ സുൽത്താൻ ബത്തേരി ഡിപ്പോയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസിന് നൽകാനുള്ള ഇലക്ട്രോണിക്ക് ടിക്കറ്റ് മെഷീൻ പൊട്ടിത്തെറിച്ചു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.. അപകടത്തിൽ കണ്ടക്ടർക്ക് പരുക്കേറ്റിട്ടുണ്ട്. പൊട്ടിത്തെറിച്ച ശേഷം നിലത്ത് കിടന്ന് ഒന്നര മിനിറ്റോളം കത്തി. കെ.എസ്.ആർ.ടി.സിയുടെ ഐടി സംഘം തിരുവനന്തപുരത്ത് നിന്ന് ബത്തേരിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. 13,500 രൂപയാണ് പുതിയതായി വാങ്ങിയ ഒരു ഇ.ടി.എമ്മിന്റെ വില. വിശദമായ പരിശോധന നടക്കുന്നുവെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. നേരത്തെ തന്നെ ഇടിഎമ്മുമായി ബന്ധപ്പെട്ട് ചില ആക്ഷേപങ്ങൾ ഉയർന്നിരുന്നു. മെഷീനിൽ അവകാശപ്പെടുന്നത് പോലെ […]

Kerala News

കെ എസ് ആർ ടി സി; ശമ്പള പരിഷ്കരണത്തിലെ നടപടിക്രമങ്ങൾ പൂർത്തിയായി; ആന്റണി രാജു

  • 13th January 2022
  • 0 Comments

കെ എസ് ആർ ടി സി ശമ്പള പരിഷ്കരണത്തിലെ നടപടിക്രമങ്ങൾ പൂർത്തിയാതായും മാനേജ്‌മെന്റ് തൊഴിലാളികളുമായി ഇന്ന് കരാർ ഒപ്പുവയ്ക്കുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു. സർക്കാർ നടപ്പാക്കിയ ശമ്പള പരിഷ്കരണത്തിന്റെ ചുവടു പിടിച്ചാണ് കെ എസ് ആർ ടി സി ശമ്പള പരിഷ്കരണം. പുതുക്കിയ ശമ്പള പരിഷ്കരണം സർക്കാർ ഉത്തരവായി ഇറക്കുമെന്നും ജീവനക്കാർക്ക് 2022 ജനുവരി മാസത്തെ ശമ്പളത്തോടൊപ്പം പുതിയ അനുകൂല്യവും ലഭിക്കുമെന്നും ഗതാഗതമന്ത്രി ആന്റണി രാജു കഴിഞ്ഞ ഡിസംബറിൽ അറിയിച്ചിരുന്നു. കെഎസ്ആര്‍ടിസിയില്‍ മാസങ്ങളായി മുടങ്ങിയ ശമ്പള-പെന്‍ഷന്‍ […]

Kerala News

കെ.എസ്.ആർ.ടി.സി ശമ്പള വിതരണം തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് സി.എം.ഡി

  • 19th December 2021
  • 0 Comments

കെ.എസ്.ആർ.ടി.സി ശമ്പള വിതരണം തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് സി.എം.ഡി അറിയിച്ചു. കൊവിഡിന് ശേഷമുള്ള റെക്കോർഡ് വരുമാനമായിരുന്നു (5.79 കോടി രൂപ) കഴിഞ്ഞ തിങ്കളാഴ്ച കെ.എസ്.ആർ.ടി.സിക്ക് ലഭിച്ചതെന്നും ജീവനക്കാരുടെ ബഹിഷ്കരണ സമരം മൂലം പ്രതിദിന വരുമാനത്തിൽ മൂന്നരക്കോടി രൂപയുടെ നഷ്ട്ടം സംഭവിച്ചുവെന്നും സി.എം.ഡി അറിയിച്ചു. വെള്ളിയാഴ്ചയും നല്ല വരുമാനം ലഭിക്കേണ്ടതായിരുന്നു വെന്നും എന്നാൽ അത് 4.83 കോടിയായി കുറഞ്ഞു. ഈ സാഹചര്യത്തിൽ ഡ്യൂട്ടി ബഹിഷ്കരണം നടത്തിയാൽ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകുമെന്നും ക്രിസ്മസ് അവധി ഉൾപ്പെടെ പരി​ഗണിച്ച് യാത്രക്കാർ […]

Kerala News

അടിവസ്ത്രം ധരിക്കുന്ന വീഡിയോ വാട്‌സ് ആപ് ഗ്രൂപ്പില്‍ ഷെയർ ചെയ്തു; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

  • 25th November 2021
  • 0 Comments

ആറ്റിങ്ങലിൽ അടിവസ്ത്രം ധരിക്കുന്ന വീഡിയോ സ്ത്രീകളടക്കമുള്ള വാട്‌സ് ആപ് ഗ്രൂപ്പില്‍ പങ്കുവെച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍.കഴിഞ്ഞ സെപ്തംബറിലായിരുന്നു സംഭവം.തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ ജോലി ചെയ്യുന്ന സാബു എമ്മിനെതിരെയാണ് നടപടി.ആറ്റിങ്ങല്‍ ഡിപ്പോയില്‍ നിന്ന് താല്‍ക്കാലികമായാണ് ഇയാള്‍ തിരുവനന്തപുരത്ത് എത്തിയത്. മുപ്പത്തഞ്ചോളം സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വാട്‌സ് ആപ്പ് ഗ്രൂപ്പിലേക്കാണ് ഇയാൾ വീഡിയോ പങ്കുവെച്ചത്. ഡ്രൈവറുടെ പ്രവര്‍ത്തി അച്ചടക്ക ലംഘനവും സ്വഭാവദൂഷ്യവുമാണെന്നാണ് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നത്വീഡിയോ പങ്കുവെച്ചതിന് പിന്നാലെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നെടുമങ്ങാട് ഇന്‍സ്‌പെക്ടര്‍ ബി ഗിരീഷിന്റെ നേതൃത്വത്തില്‍ […]

Kerala News

അറ്റകുറ്റപണി മുടങ്ങി ബസ്സുകള്‍; കെയുആര്‍ടിസി ഡിപ്പോ അടച്ചുപൂട്ടാന്‍ നീക്കം

  • 18th November 2021
  • 0 Comments

എറണാകുളം തേവരയിലെ കെയുആര്‍ടിസി ഡിപ്പോ അടച്ച് പൂട്ടാന്‍ നീക്കം. അമ്പതിലധികം ലോ ഫ്‌ലോര്‍ എസി ബസുകളാണ് അറ്റകുറ്റപ്പണി നടത്താതെ നശിക്കുന്നത്്. 35 ദീര്‍ഘദൂരബസുകള്‍ ഉള്‍പ്പടെ 85 ലോ ഫ്‌ലോര്‍ എസി ബസുകളാണ് തേവര കെയുആര്‍ടിസി ഡിപ്പോയിലുണ്ടായിരുന്നത്. ലോക്ഡൗണില്‍ അറ്റകുറ്റപ്പണി മുടങ്ങിയതോടെ പലബസുകളും പണിമുടക്കി. ഇതില്‍ 30 ബസുകളെങ്കിലും അറ്റകുറ്റപ്പണിയില്‍ സര്‍വ്വീസിന് സജ്ജമെങ്കിലും റോഡില്‍ ഇറക്കിയിട്ടില്ല. ഇവിടുത്തെ അമ്പതിലധികം ജീവനക്കാര്‍ക്കും സ്ഥലം മാറ്റം നല്‍കിയതിനു പിന്നില്‍ ഡിപ്പോ അടച്ച് പൂട്ടാനുള്ള ശ്രമമാണെന്നാണ് ആരോപണം. തിരക്ക് ഇല്ലാത്തത് കൊണ്ടാണ് സര്‍വ്വീസ് […]

Kerala News

കെ.എസ്.ആര്‍.ടി.സി സമുച്ചയത്തിന്റെ പേരില്‍ കോഴിക്കോട് നടന്നത് പകല്‍ക്കൊള്ള; പ്രതിപക്ഷത്തിന്റെ വായ് മൂടിക്കെട്ടാമെന്നു കരുതേണ്ട: വി.ഡി സതീശന്‍

  • 9th November 2021
  • 0 Comments

കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ നിര്‍മ്മാണത്തിന്റെ പേരില്‍ കോഴിക്കോട് നടന്നത് പകല്‍ക്കൊള്ളയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. 2008 ലാണ് സമുച്ചയ നിര്‍മ്മാണത്തിന് മുന്‍കൂര്‍ നിര്‍മ്മാണ അനുമതി കൊടുക്കുന്നത്. എന്നാല്‍ നിര്‍മ്മാണത്തിന് കോര്‍പറേഷന്റെ അനുമതി കിട്ടാതെയാണ് അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ തറക്കല്ലിടുന്നത്. നാലു സ്ഥലങ്ങളില്‍ ടെര്‍മിനല്‍ നിര്‍മ്മിച്ചതിലൂടെ കെ.എസ്.ആര്‍.ടിസിക്ക് മേല്‍ സര്‍ക്കാര്‍ നൂറു കോടിയോളം രൂപയുടെ അധികബാധ്യതയാണ് അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. സമുച്ചയത്തിന്റെ നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് കൈമാറിയതിനു പിന്നിലും ദുരൂഹതയുണ്ട്. പ്രസംഗം തടസപ്പെടുത്തി പ്രതിപക്ഷത്തിന്റെ വായ് മൂടിക്കെട്ടാമെന്നു […]

Kerala News

കെഎസ്ആര്‍ടിസിയിലെ പണിമുടക്ക് ;നേരിടാന്‍ ഒരുങ്ങി സര്‍ക്കാര്‍; ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു

  • 4th November 2021
  • 0 Comments

ശമ്പളപരിഷ്‌കരണവുമായി നാളെയും മ‌റ്റന്നാളും കെഎസ്‌ആർ‌ടിസി തൊഴിലാളി സംഘടനകൾ പണിമുടക്ക് നടത്താൻ നിശ്ചയിച്ചതിനെതിരെ കടുത്ത നടപടി സർക്കാർ പണിമുടക്ക് നേരിടാന്‍ സർക്കാർ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു.നാളെയും മറ്റന്നാളും ജോലിക്ക് ഹാജരായില്ലെങ്കിൽ ഡയസ്നോണായി കണക്കാക്കും. 5,6 തീയതികളിൽ ഒരു ഉദ്യോഗസ്ഥനെങ്കിലും മുഴുവൻ സമയവും ഉണ്ടായിരിക്കണം.നാളെയും മറ്റന്നാളും ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കും. ഇന്ന് അർദ്ധരാത്രി മുതൽ ശനിയാഴ്‌ച അർദ്ധരാത്രി വരെയാണ് സമരം. അതേസമയം യൂണിയനുകൾ ആവശ്യപ്പെടുന്നത് വലിയ ശമ്പളവർദ്ധനയാണെന്നും കടുംപിടുത്തം യൂണിയനുകൾ അവസാനിപ്പിക്കണമെന്നും ഗതാഗതമന്ത്രി ആന്റണി രാജു ആവശ്യപ്പെട്ടു.കോണ്‍ഗ്രസ് അനുകൂല സംഘടനയായ […]

Kerala News

ശമ്പള പരിഷ്കരണം;ചർച്ച പരാജയം ; ഇന്ന് അർദ്ധരാത്രി മുതൽ കെഎസ്ആർടിസി പണിമുടക്ക്

  • 4th November 2021
  • 0 Comments

ശമ്പള പരിഷ്‌കരണം സംബന്ധിച്ച് ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ കെഎസ്ആർടിസി തൊഴിലാളി യൂണിയനുകൾ ഇന്ന് അർദ്ധരാത്രി മുതൽ പണിമുടക്കും. വിഷയം മുഖ്യമന്ത്രിയും ധനമന്ത്രിയുമായി ചർച്ച ചെയ്യാൻ കൂടുതൽ സാവകാശം തേടിയതോടെയാണ് യൂണിയനുകൾ പണിമുടക്കുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. ബിഎംഎസ്, കെഎസ്ആർടിഇഎ യൂണിയനുകൾ 24 മണിക്കൂറും, ടി.ഡി.എഫ് 48 മണിക്കൂറുമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം ഗതാഗത മന്ത്രി വിളിച്ചു ചേർത്ത ചർച്ച പരാജയപ്പെട്ടിരുന്നു. സ്കൂൾ തുറന്നതും ശബരിമല സീസണും കണക്കിലെടുത്ത് സമരത്തിലേക്ക് പോകരുതെന്നാണ് […]

Kerala News

പെൻഷൻ തുക മുടങ്ങി; കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങി കെഎസ്ആ‍ർടിസി

  • 24th October 2021
  • 0 Comments

കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് കെഎസ്ആ‍ർടിസി. പെൻഷൻ തുക മുടങ്ങുകയും ശമ്പള പരിഷ്കരണ ച‍ർച്ച പാതി വഴിയിൽ നിലയ്ക്കുകയും ചെയ്തതോടു കൂടി ഭരണ പ്രതിപക്ഷ യൂണിയനുകൾ സൂചനാപണിമുടക്ക് പ്രഖ്യാപിച്ചിിരിക്കുകയാണ്. അതേസമയം അധിക ജീവനക്കാരെ ഒഴിവാക്കുന്നതിനുള്ള ലേ ഓഫ് നി‍ദ്ദേശം പരി​ഗണനയിലുണ്ടെന്നാണ് സ‍ർക്കാ‍ർ വ്യക്തമാക്കുന്നത്. പത്ത് വര്‍ഷം മുമ്പുള്ള ശമ്പളമാണ് ജീവനക്കാര്‍ക്ക് ഇപ്പോഴും ലഭിക്കുന്നത്. പുതിയ കമ്പനിയായ കെ സ്വിഫ്റ്റിനെച്ചൊല്ലി ശമ്പള പരിഷ്കരണ ചര്‍ച്ചകള്‍ വഴി മുട്ടി. സെപ്റ്റംബര്‍ 20ന് ശേഷം ഇതുവരെ ചര്‍ച്ച നടന്നിട്ടില്ല. ഒക്ടോബര്‍ മാസം അവസാനിക്കാന്‍ […]

Kerala News

വനിത മത്സ്യവിപണന തൊഴിലാളികള്‍ക്കായി സൗജന്യ ബസ് സര്‍വീസ് മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

  • 28th August 2021
  • 0 Comments

വനിത മത്സ്യ വിപണന തൊഴിലാളികള്‍ക്കായി ഫിഷറീസ് വകുപ്പ് കെ. എസ്. ആര്‍. ടി. സിയുമായി സഹകരിച്ച് ആരംഭിച്ച സമുദ്ര സൗജന്യ ബസ് സര്‍വീസ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ് ഓഫ് ചെയ്തു. പാളയം മാര്‍ക്കറ്റിന് മുന്നില്‍ നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി ആന്റണിരാജു അധ്യക്ഷത വഹിച്ചു. സമുദ്ര പദ്ധതിയിലെ ബസുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. മത്സ്യ വിപണന തൊഴിലാളികളുടെ സൗകര്യം കൂടി പരിഗണിച്ചാവും റൂട്ടുകള്‍ ക്രമീകരിക്കുക. ഒരു ബസിന് പ്രതിവര്‍ഷം ഫിഷറീസ് വകുപ്പ് 24 ലക്ഷം […]

error: Protected Content !!