Kerala News

കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമം;ഡ്രൈവർക്ക് സസ്പെൻഷൻ

  • 20th April 2022
  • 0 Comments

കെഎസ്ആര്‍ടിസി ബസില്‍ പീഡനശ്രമമെന്ന് വിദ്യാര്‍ത്ഥിനിയുടെ പരാതിയിൽ ഡ്രൈവർക്ക് സസ്പെൻഷൻ. പത്തനംതിട്ടയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസിലെ ഡ്രൈവർ ഷാജഹാനെയാണ് പ്രാഥമിക അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് പത്തനംതിട്ടയില്‍നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസില്‍ കോട്ടയത്തുനിന്നാണ് പരാതിക്കാരി കയറിയത്. പുലര്‍ച്ചെ മൂന്ന് മണിയോടെ ബസ് കൃഷ്ണഗിരിയില്‍ എത്തിയപ്പോള്‍ ജനല്‍ച്ചില്ല് നീക്കാനായി വിദ്യാര്‍ഥിനി ഡ്രൈവറുടെ സഹായം തേടി. ഈ സമയത്ത് ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയെന്നാണ് വിദ്യാര്‍ഥിനിയുടെ ആരോപണം. ഡ്രൈവറുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റം തനിക്ക് ഷോക്കുണ്ടാക്കിയെന്നും ഇതിനാല്‍ ആ സമയത്ത് […]

Kerala News

കൃത്യമായ അജണ്ടയോടുകൂടി തെറ്റായ വാര്‍ത്തകളും ഡീ ഗ്രേഡിംഗും നടത്തി ബുദ്ധിമുട്ടിപ്പിച്ചവരോട്;പോസ്റ്റുമായി കെഎസ്ആര്‍ടിസി

  • 16th April 2022
  • 0 Comments

കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസുകള്‍ തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്ന റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച് പ്രതികരണവുമായി കെഎസ്ആര്‍ടിസി. പൊതുജനത്തിന് ആവശ്യമായതും സൗകര്യപ്രദമായതും വിശ്വാസ യോഗ്യമായതും ആയ ഏത് സൗകര്യങ്ങളും സേവനങ്ങളും ‘അവർ’ സ്വയം തെരഞ്ഞെടുക്കുകയാണ് പതിവ്, അതാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് ലഭിച്ച സ്വീകാര്യതക്ക് കാരണമെന്നും കെഎസ്ആര്‍ടിസിയുടെ ഫേസ്ബുക്ക് പോസ്റ്റ്.\ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം… പൊതുജനത്തിന് ആവശ്യമായതും സൗകര്യപ്രദമായതും വിശ്വാസ യോഗ്യമായതും ആയ ഏത് സൗകര്യങ്ങളും സേവനങ്ങളും ‘അവര്‍’ സ്വയം തെരഞ്ഞെടുക്കുകയാണ് പതിവ്…അതാണ് കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റിന് ലഭിച്ച സ്വീകാര്യത… കൃത്യമായ അജണ്ടയോടുകൂടി തെറ്റായ വാര്‍ത്തകളും ഡീ […]

Kerala News

പ്രാപ്തിയില്ലെങ്കില്‍ മാനേജ്‌മെന്റ് പിരിച്ചുവിടണം,കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍രൂക്ഷ വിമര്‍ശനവുമായി സിഐടിയു

  • 14th April 2022
  • 0 Comments

ശമ്പള വിതരണം മുടങ്ങിയതില്‍ കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന് എതിരെ രൂക്ഷ വിമര്‍ശനവുമായി സിഐടിയു.പ്രാപ്തിയില്ലെങ്കിൽ കെഎസ്ആർടിസി മാനേജ്മെന്റിനെ പിരിച്ചുവിടണമെന്ന് സിഐടിയു ആവശ്യപ്പെട്ടു. സിഎംഡി മൂന്നക്ഷരവും വെച്ച് ഇരുന്നാല്‍ പോരാ. പട്ടിണി കിടന്ന് മരിക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും സിഐടിയു കെഎസ്ആര്‍ടിസി യൂണിയന്‍ ജനറല്‍ സെക്രട്ടറി ഹരികൃഷ്ണന്‍ പറഞ്ഞു. പണിമുടക്ക് കാരണം വരുമാനം കുറഞ്ഞെന്ന് പറഞ്ഞാല്‍ അംഗീകരിക്കില്ല. കൃത്യമായി ശമ്പളം ഉറപ്പാക്കുന്നത് വരെ സംസാരിക്കുമെന്നും സിഐടിയു വ്യക്തമാക്കി.28 ന് സൂചനാ പണിമുടക്കും 19 മുതൽ ചീഫ് ഓഫീസുകൾക്ക് […]

Kerala News

കന്നിയാത്രയിൽ അപകടം,കെ.എസ്.ആർ.ടി.സിയുടെ കെ-സ്വിഫ്റ്റ് ബസ് ലോറിയുമായി ഇടിച്ച് 35,000 രൂപയുടെ കണ്ണാടി ഇളകി

  • 12th April 2022
  • 0 Comments

ഇന്നലെ സർവീസ് തുടങ്ങിയ സംസ്ഥന സർക്കാരിന്റെ പുതിയ പദ്ധതി കെ.എസ്.ആർ.ടി.സിയുടെ കെ-സ്വിഫ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഫ്ളാഗ്ഓഫ് ചെയ്ത ബസ് തിരുവനന്തപുരം കല്ലമ്പലത്തിന് സമീപത്ത് വെച്ചാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ബസിന്റെ 35,000 രൂപ വിലയുള്ള സൈഡ് മിറർ ഇളകിയിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ അശോക് ലെയ്‌ലാന്‍ഡ് ബസ് എതിരെ വന്ന ലോറിയുടെ സൈഡില്‍ കൂട്ടിയിടിക്കുകയായിരുന്നു. ആളപായമോ യാത്രക്കാ‍ര്‍ക്കോ പരിക്കോ ഇല്ല. ഈ മിററിന് പകരമായി കെഎസ്ആ‍ര്‍ടിസിയുടെ സൈഡ് മിറ‍ര്‍ ഫിറ്റ് ചെയ്ത് സര്‍വ്വീസ് തുടര്‍ന്നു. […]

Kerala News

കുഴൽമന്ദം അപകടം;യുവാക്കളുടെ മരണത്തിൽ കെഎസ്ആർടിസി ഡ്രൈവർക്കെതിരെ കൊലക്കുറ്റം

  • 2nd April 2022
  • 0 Comments

പാലക്കാട് കുഴൽമന്ദത്ത് കെഎസ്ആർടിസി ബസ്സിടിച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ കൊലക്കുറ്റം. കെഎസ്ആർടിസി ഡ്രൈവർ സി എസ് ഔസേപ്പിനെതിരെയാണ് ഐപിസി 304 വകുപ്പ് ചുമത്തി കോടതിയിൽ റിപ്പോർട്ട് നൽകിയത്.ദൃക്സാക്ഷികളായ മൂന്നു പേരുടെ മൊഴിയും അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് ജാമ്യമില്ലാ വകുപ്പ് കൂട്ടിച്ചേർത്തത്. ജില്ലാ ക്രൈം റിക്കോർഡ്സ് ബ്യൂറോ ഡിവൈഎസ് പി എം സുകുമാരന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. നേരത്തെ കേസ് അന്വേഷിച്ച പൊലീസ് 304 എ വകുപ്പ് ചുമത്തി ഡ്രൈവർ ഔസേപ്പിനെ സ്റ്റേഷൻ […]

Kerala News

കെഎസ്ആര്‍ടിസി ജീവനക്കാർക്ക് സമരാനുകൂലികളുടെ അക്രമം ; കണ്ടക്ടറുടെ തലയില്‍ തുപ്പി

  • 29th March 2022
  • 0 Comments

തിരുവനന്തപുരം പാപ്പനംകോട് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും നേരെ സമരാനുകൂലികളുടെ അക്രമം. ജീവനക്കാരെ ക്രൂരമായി മര്‍ദിക്കുകയും കണ്ടക്ടറുടെ തലയില്‍ തുപ്പുകയും ചെയ്തു. അമ്പതോളം സമരാനുകൂലികളാണ് ആക്രമിച്ചത് .പൊലീസ് നോക്കി നില്‍ക്കെയാണ് തങ്ങളെ മര്‍ദ്ദിച്ചതെന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറഞ്ഞു അക്രമത്തെ തുടർന്ന് ഡ്രൈവര്‍ സജിയേയും കണ്ടക്ടര്‍ ശരവണനേയും തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തുനിന്ന് കളിയിക്കാവിളയിലേക്ക് പോകുകയായിരുന്നു ബസ്. എസ്‌കോര്‍ട്ടായി പോലീസ് ജീപ്പും ഉണ്ടായിരുന്നു. പാപ്പനംകോട് എത്തിയപ്പോള്‍ സമരപ്പന്തലില്‍ നിന്ന് ഓടിവന്ന അമ്പതില്‍ അധികം ആളുകള്‍ ബസ് തടഞ്ഞുനിര്‍ത്തി ജീവനക്കാരെ […]

Kerala News

സ്വകാര്യ ബസ് സമരം;കെ.എസ്.ആർ.ടി.സി വരുമാനത്തിൽ റെക്കോർഡ് വർധനവ്

  • 26th March 2022
  • 0 Comments

സംസ്ഥാനത്തെ സ്വകാര്യ ബസ് സമര പശ്ചാത്തലത്തിൽ കെ.എസ്.ആർ.ടി.സി വരുമാനത്തിൽ റെക്കോർഡ് വർധനവ്. കെ എസ് ആർ ടി സിയുടെ വ്യാഴാഴ്ച്ചത്തെ വരുമാനം 6.17 കോടി രൂപയും വെള്ളിയാഴ്ച്ചത്തേത് 6.78 കോടി രൂപയുമാണ്. കെ.എസ്.ആർ.ടി.സിയുടെ പ്രതിദിന ശരാശരി വരുമാനം 5 കോടി രൂപയായിരുന്നു. സ്വകാര്യ ബസ് ഉടമകളുടെ സംഘടനകള്‍ 24-ാം തീയതി മുതല്‍ അനിശ്ചിതകാല സമരം നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വീസുകൾ നടത്തുന്നത്. സംസ്ഥാനത്ത് നിലവില്‍ സര്‍വീസ് നടത്തുന്ന എണ്ണായിരത്തോം സ്വകാര്യ ബസുകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.

Kerala News

സ്വകാര്യ ബസ് സമരം മൂന്നാം ദിനത്തിലേക്ക്;നട്ടം തിരിഞ്ഞ് ജനങ്ങൾ

  • 26th March 2022
  • 0 Comments

സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. നിരക്ക് വർധിപ്പിക്കാമെന്ന് ഉറപ്പ് നൽകിയിട്ടും നടപ്പാക്കാത്തതിനെതിരെയാണ് സമരം. മിനിമം ചാർജ് 12 രൂപയാക്കുക, വിദ്യാർഥികളുടെ നിരക്ക് മിനിമം ചാർജിന്റെ പകുതിയാക്കി ഉയർത്തുക, കോവിഡ് കാലത്തെ നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.സ്വകാര്യ ബസുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ കൊച്ചി മെട്രോയില്‍ തിരക്കു വര്‍ധിച്ചു. തൊഴിലാളികളാണ് ആദ്യ സര്‍വീസുകളില്‍ കൂടുതലും ഉണ്ടായത്. ബസില്ലാത്തത് വളരെയധികം ബുദ്ധിമുട്ടാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്. തൊഴിലിടങ്ങളിലേക്കുള്ള യാത്രക്കായി ബസിനെയാണ് ഇവരില്‍ ഭൂരിഭാഗവും ആശ്രയിച്ചിരുന്നത്. അതേസമയം […]

Entertainment News

കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമം, ക്യത്യവിലോപത്തിന് കണ്ടക്ടർക്കെതിരെ കേസ്

  • 7th March 2022
  • 0 Comments

കെഎസ്ആർടി സി ബസിൽ യാത്രക്കാരിക്ക് നേരെ ഉണ്ടായ അതിക്രമ സംഭവത്തിൽ കണ്ടക്ടർക്ക് വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്.യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ബസ് ജീവനക്കാർക്ക് ബാധ്യതയുണ്ടെന്നും കണ്ടക്ടറുടെ ഭാഗത്ത് നിന്ന് കൃത്യവിലോപം ഉണ്ടായെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.കെ എസ് ആർ ടി സി കണ്ടക്ടർക്കെതിരെ നടപടി എടുക്കുമെന്ന് വ്യക്തമാക്കിയ മന്ത്രി അതിക്രമത്തിൽ പ്രതികരിച്ച അധ്യാപികയെ അഭിനന്ദിച്ചു. ശനിയാഴ്ച രാത്രി തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേയ്ക്കുള്ള യാത്രക്കിടെയാണ് യുവതി കെ എസ് ആർ ടി സി ബസിൽ വെച്ച് അതിക്രമത്തിനിരയായത്. […]

Kerala News

കെഎസ്ആര്‍ടിസിക്കുള്ള ഡീസൽ വില കൂട്ടി;ലിറ്ററിന് 6 രൂപ 73 പൈസ അധികം നല്‍കണം

  • 17th February 2022
  • 0 Comments

കെഎസ്ആര്‍ടിസിക്കുള്ള ഡീസൽ വില കൂട്ടി ഇന്ത്യൻ ഓയിൽ കോർപറേഷൻ. കെഎസ്ആര്‍ടിസിക്ക് ഇനി ഒരു ലിറ്റര്‍ ഡീസലിന് 6 രൂപ 73 പൈസ അധികം നല്‍കണം.ലിറ്ററിന് 98 രൂപ 15 പൈസയാക്കി ഇന്ത്യൻ ഓയിൽ കോർപറേഷൻ വില നിശ്ചയിച്ചു സാധാരണ പമ്പുകളില്‍ ഒരു ലിറ്റര്‍ ഡീസലിന് 91 രൂപ 42 പൈസ ഈടാക്കുമ്പോള്‍ കെഎസ്ആര്‍ടിസി ഇനി 98 രൂപ 15 പൈസയാക്കി നല്‍കണം. ഒരു ദിവസം 37 ലക്ഷം രൂപയാണ് കെഎസ്ആര്‍ടിസിക്ക് അധിക ബാധ്യത വരുന്നത്. ഒരുമാസം 11 […]

error: Protected Content !!