കോഴിക്കോട് കോർപറേഷനിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കൂട്ടത്തല്ല്
കോഴിക്കോട് കോർപറേഷനിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി. കൗൺസിൽ യോഗത്തിനിടയിൽ കെട്ടിട ലൈസൻസുകൾ പുതുക്കന്നതുമായി ബന്ധപ്പെട്ട് നടന്ന വാക്കേറ്റത്തിനൊടുവിലാണ് ഇരു വിഭാഗങ്ങൾ തമ്മിൽ എറ്റു മുട്ടിയത്. ഭരണ പക്ഷം പ്രകോപനം കൂടാതെ പ്രതിപക്ഷത്തെ അക്രമിക്കുകയായിരിന്നുവെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു. ഭരണപക്ഷ കൗൺസിലർ ബാബുരാജിനെതിരെ നടപടി വേണം എന്ന ആവിശ്യം പ്രതിപക്ഷം ഉന്നയിക്കുന്നു. അല്ലാത്ത പക്ഷം യോഗം ബഹിഷ്കരിക്കുമെന്നും പ്രതിപക്ഷം പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും അധികം കോവിഡ് രോഗികൾ കോഴിക്കോട് സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും […]






