News

കൊടുവള്ളിയിലെ ഉപതെരഞ്ഞെടുപ്പ്; വോട്ടിങ്ങ് പുരോഗമിക്കുന്നു

കൊടുവള്ളി: കൊടുവള്ളി നഗരസഭയില്‍ സി പി ഐ എം കൗണ്‍സിലര്‍ പി.കെ ഷീബ രാജി വെച്ച ഒഴിവിലേക്ക് നടക്കുന്ന ഉപതെരഞ്ഞടുപ്പില്‍ വോട്ടെടുപ്പ് ആരംഭിച്ചു. വാരിക്കുഴിത്താഴം പതിനാലാം ഡിവിഷനില്‍ ആണ് വോട്ടെടുപ്പ് ആരംഭിച്ചത്. ആശാ വര്‍ക്കറും പൊതു പ്രവര്‍ത്തകയുമായ അരീക്കോട്ടില്‍ അനിതയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. സരോജിനി ഗോപാലന്‍ ആണ് യു ഡി എഫ് സ്ഥാനാര്‍ഥി. രമ അനില്‍കുമാറാണ് ബിജെപി സ്ഥാനാര്‍ത്ഥി. കിരിവില്ലക്കാവ് സാംസ്‌കാരിക നിലയത്തിലാണ് പോളിംഗ് സ്റ്റേഷന്‍. തെരഞ്ഞെടുപ്പില്‍ പോലീസ് കര്‍ശന സുരക്ഷ ഒരുക്കിയിട്ടുണ്ട്.

Local

നാളെ രാവിലെ മുതല്‍ ഉച്ചവരെ കൊടുവള്ളിയില്‍ കടമുടക്കം

കൊടുവള്ളി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി യൂണിറ്റിന്റെ ജനറല്‍ ബോഡി യോഗം നാളെ രാവിലെ 9.00 മുതല്‍ വ്യാപാര ഭവനില്‍ വെച്ച് നടത്തപ്പെടുന്നു. അതിനാല്‍ രാവിലെ മുതല്‍ ഉച്ചവരെ കൊടുവള്ളിയില്‍ കടകള്‍ക്ക് മുടക്കമായിരിക്കുമെന്നു സെക്രട്ടറി ടി. പി അര്‍ഷാദ് അറിയിച്ചു .യോഗത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന, ജില്ലാ ,മണ്ഡലം നേതാക്കള്‍ പങ്കെടുക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു .

Local

14 വര്‍ഷത്തെ കാത്തിരിപ്പ്; പറമ്പത്ത് കാവ് ആമ്പല്‍കുളം റോഡ് യാഥാര്‍ത്ഥ്യമായി

കൊടുവള്ളി: കൊടുവള്ളി നഗരസഭയിലെ പറമ്പത്ത് കാവ് ഡിവിഷനില്‍ ജനങ്ങള്‍ ഏറെ നാളായി കാത്തിരുന്ന റോഡ് യാഥാര്‍ത്ഥ്യമായി. 14 വര്‍ഷമായി ജനങ്ങള്‍ കാത്തിരുന്ന സ്വപ്‌നമാണ് പറമ്പത്ത് കാവ് ആമ്പല്‍ കുളം റോഡ്. ആസ്തി ഫണ്ടില്‍ 25 ലക്ഷം രൂപ വിനിയോഗിച്ചാണ് പണി പൂര്‍ത്തീകരിച്ചത്. റോഡ് ഇന്നലെ കാരാട്ട് റസാഖ് എംഎല്‍എ നാടിന് സമര്‍പ്പിച്ചു.

Local

27 ന് പ്രാദേശിക അവധി

കൊടുവളളി : എം-78 കൊടുവളളി മുനിസിപ്പാലിറ്റി 14 – വാരിക്കുഴിതാഴം നിയോജകമണ്ഡലത്തിലേക്കുളള ഉപതെരഞ്ഞെടുപ്പ് ജൂണ്‍ 27 ന് നടക്കുന്നതിനാല്‍ മണ്ഡലത്തിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അന്ന ദിവസം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. കൂടാതെ ഫാക്ടറികളിലും സ്വകാര്യ മേഖലകളിലും ജോലി ചെയ്യുന്ന, മണ്ഡലത്തിലെ സമ്മതിദായകര്‍ക്ക് അവരുടെ സമ്മതിദാനാവകാശം വിനിയോഗിക്കത്തക്കവണ്ണം സൗകര്യം ചെയ്തു കൊടുക്കുവാന്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ മേധാവികള്‍ ശ്രദ്ധിക്കേണ്ടതാണെന്നും കലക്ടര്‍ അറിയിച്ചു. 

Local

നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ചുകയറി

കൊടുവള്ളി: കൊടുവള്ളിയില്‍ നിയന്ത്രണം വിട്ട് കാര്‍ കടയിലേക്ക് ഇടിച്ചു കയറി. ഇന്നലെ അര്‍ദ്ധരാത്രിയോടു കൂടിയാണ് കരുവന്‍പൊയില്‍ റോഡിലേ ബാവാസ് മില്ലിലേക്ക് കാര്‍ ഇടിച്ച് കയറിയത്.

Local

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികളെ തിരഞ്ഞെടുത്തു

കൊടുവള്ളി : കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി മുസ്ലിം ലീഗിലെ മൈമൂന ഹംസ തിരഞ്ഞെട്ടക്കപ്പെട്ടു. പരപ്പന്‍ പൊയില്‍ ഡിവിഷനില്‍ നിന്നുമാണ് മൈമൂന വിജയിച്ചിരുന്നത്. വൈസ് പ്രസിഡന്റായി കോടഞ്ചേരി ഡിവിഷനില്‍ നിന്നും വിജയിച്ച കോണ്‍ഗ്രസിലെ ആഗസ്റ്റി പല്ലാട്ടും ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാനായി കൈതപ്പൊയില്‍ ഡിവിഷനില്‍ നിന്നും വിജയിച്ച മുസ്ലിം ലീഗിലെ ഒതയോത്ത് അഷ്റഫും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സണായി കിട്ടപ്പാറയില്‍ നിന്നും വിജയിച്ച ബീനാ ജോര്‍ജ്ജും തിരഞ്ഞെടുക്കപ്പെട്ടു. യു ഡി ഫ് മുന്നണിയില്‍ നേരത്തെയുണ്ടാക്കിയ ധാരണ […]

error: Protected Content !!