കൊടുവള്ളി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി യൂണിറ്റിന്റെ ജനറല്‍ ബോഡി യോഗം നാളെ രാവിലെ 9.00 മുതല്‍ വ്യാപാര ഭവനില്‍ വെച്ച് നടത്തപ്പെടുന്നു. അതിനാല്‍ രാവിലെ മുതല്‍ ഉച്ചവരെ കൊടുവള്ളിയില്‍ കടകള്‍ക്ക് മുടക്കമായിരിക്കുമെന്നു സെക്രട്ടറി ടി. പി അര്‍ഷാദ് അറിയിച്ചു .യോഗത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന, ജില്ലാ ,മണ്ഡലം നേതാക്കള്‍ പങ്കെടുക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു .