കോഴിക്കോട് : ഭിന്നശേഷിക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും പദ്ധതികളും സംരക്ഷണവും യാഥാർത്ഥ്യമാക്കുന്നതിനായി പ്രവർത്തിക്കുന്ന കോഴിക്കോട് ജില്ലയിലെ സന്നദ്ധ സംഘടനകളുടെ (സ്പെഷൽ സ്കൂൾ, ബഡ്സ് സ്കൂൾ, ഉൾപ്പടെ) അടിയന്തിരയോഗം ഇന്ന് ജൂൺ 24ന് തിങ്കൾ ഉച്ചയ്ക്ക് 2.30 ന് കോഴിക്കോട് സിവിൽ സ്റ്റേഷനിലെ കളക്ട്രേറ്റ് കോൺഫ്രൻസ് ഹാളിൽ
ജില്ല കളക്ടറുടെ അധ്യക്ഷതയിൽ നടക്കും. നാഷണൽ ട്രസ്റ്റിന് കീഴിൽ വരുന്ന ഓട്ടിസം, സെറിബ്രൽ പാൾസി, മെന്റൽ റിട്ടാർഡേഷൻ, തുടങ്ങിയവ ബാധിച്ചവരുടെ സംരക്ഷണം
പ്രാധാന്യമെറെ അർഹിക്കുന്ന വിഷയമായ തിനാൽ സന്നദ്ധ സംഘടനകളുടെയും ബഡ്സ് സ്കൂളുകളുടെയും പ്രതിനിധികൾ തീർച്ചയായും പങ്കെടുക്കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ അറിയിച്ചു.
*ഫോൺ: 04952371911*