കൊടുവള്ളി: കൊടുവള്ളി നഗരസഭയില്‍ സി പി ഐ എം കൗണ്‍സിലര്‍ പി.കെ ഷീബ രാജി വെച്ച ഒഴിവിലേക്ക് നടക്കുന്ന ഉപതെരഞ്ഞടുപ്പില്‍ വോട്ടെടുപ്പ് ആരംഭിച്ചു. വാരിക്കുഴിത്താഴം പതിനാലാം ഡിവിഷനില്‍ ആണ് വോട്ടെടുപ്പ് ആരംഭിച്ചത്. ആശാ വര്‍ക്കറും പൊതു പ്രവര്‍ത്തകയുമായ അരീക്കോട്ടില്‍ അനിതയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. സരോജിനി ഗോപാലന്‍ ആണ് യു ഡി എഫ് സ്ഥാനാര്‍ഥി. രമ അനില്‍കുമാറാണ് ബിജെപി സ്ഥാനാര്‍ത്ഥി. കിരിവില്ലക്കാവ് സാംസ്‌കാരിക നിലയത്തിലാണ് പോളിംഗ് സ്റ്റേഷന്‍. തെരഞ്ഞെടുപ്പില്‍ പോലീസ് കര്‍ശന സുരക്ഷ ഒരുക്കിയിട്ടുണ്ട്.