കൊടുവള്ളി: കൊടുവള്ളി നഗരസഭയിലെ പറമ്പത്ത് കാവ് ഡിവിഷനില്‍ ജനങ്ങള്‍ ഏറെ നാളായി കാത്തിരുന്ന റോഡ് യാഥാര്‍ത്ഥ്യമായി. 14 വര്‍ഷമായി ജനങ്ങള്‍ കാത്തിരുന്ന സ്വപ്‌നമാണ് പറമ്പത്ത് കാവ് ആമ്പല്‍ കുളം റോഡ്. ആസ്തി ഫണ്ടില്‍ 25 ലക്ഷം രൂപ വിനിയോഗിച്ചാണ് പണി പൂര്‍ത്തീകരിച്ചത്. റോഡ് ഇന്നലെ കാരാട്ട് റസാഖ് എംഎല്‍എ നാടിന് സമര്‍പ്പിച്ചു.