Local

കൊടുവള്ളി ടൗണിലെ ഗതാഗതക്കുരുക്ക്: എംഎല്‍എ വിളിച്ച യോഗം മാറ്റിവച്ചു

  • 2nd September 2019
  • 0 Comments

കൊടുവള്ളി ; കൊടുവള്ളി ടൗണിലെ രൂക്ഷമായ ഗതാഗത കുരുക്കുമായി ബന്ധപ്പെട്ടു വിവിധ തലങ്ങളില്‍ നിന്നും ആവശ്യപ്പെട്ടതനുസരിച്ചു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യാപാരികള്‍ പൊതുജനങ്ങള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരെ ഉല്‍പ്പെടുത്തി കാരാട്ട് റസാഖ് എംഎല്‍എ 6/9/2019 ന് വിളിച്ച യോഗം മാറ്റിവച്ചതായി എംഎല്‍എ അറിയിച്ചു. ഗതാഗത കുരുക്ക് സംബന്ധമായ ഒരു മീറ്റിംഗ് 3/9/2019 ന് മുനിസിപ്പല്‍ അധികൃതര്‍ കമ്മിറ്റി വിളിച്ചതിനാലാണ് യോഗം മാറ്റിവച്ചത് എന്നും അദ്ദേഹം അറിയിച്ചു.

News

കോഴിക്കോട് പിടിച്ചുപറി നടത്തിയ യുവാക്കള്‍ കൊടുവള്ളിയില്‍ പിടിയില്‍

കൊടുവള്ളി: കോഴിക്കോട് മോഷണം നടത്തിയ പ്രതികളെ പിടികൂടി. മീനങ്ങാടി കാക്കവയല്‍ പൂളംകൂന്ന് വീട്ടില്‍ പി.കെ റിബിഷാദ്(20), കിഴക്കോത്ത് മേനിക്കോട്ട് പുറായില്‍ എം.വി.വിബിന്‍ ലാല്‍(29) എന്നിവരെയാണ് കൊടുവള്ളി പോലീസ് പിടികൂടിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കൊടുവള്ളി പോലീസ് എസ്.ഐ കെ.പ്രജീഷും സംഘവും പട്രോളിങ് നടത്തുന്നതിനിടെ കൊടുവള്ളി ബസ് സ്റ്റാന്റിലെ കടകള്‍ക്ക് പിന്നില്‍ സംശയാസ്പദമായി കണ്ടെത്തുകയായിരുന്നു. പോലീസിനെ കണ്ട ഇവര്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പിടികൂടി സ്റ്റേഷനില്‍ എത്തിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. ് ദേഹപരിശോദന നടത്തിയ ഇവരില്‍നിന്ന് ഒന്നര പവന്‍ […]

News

ബസ്സ് ജീവനക്കാരന് മര്‍ദ്ദനം: നാളെ സൂചന പണിമുടക്ക്

ഓമശ്ശേരി : ബസ്സ് ജീവനക്കാരനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് നാളെ ബസ്സ് തൊഴിലാളികളുടെ സൂചന പണിമുടക്ക്. താമരശ്ശേരി,കൊടുവള്ളി,കുന്ദംമഗലം,മുക്കം,തിരുവമ്പാടി,നരിക്കുനി,ഓമശ്ശേരി റൂട്ടിലെ ബസ്സ് തൊഴിലാളികളാണ് പണി മുടക്കുന്നത്. ജീവനക്കാരനെ അകാരണമായാണ് പോലീസ് മര്‍ദ്ദിച്ചത്. ഇതിനാലാണ് പണിമുടക്ക് എന്നാണ് വിവരം.

Local

കൊടുള്ളിയില്‍ ലോറി കെഎസ്ആര്‍ടിസി ബസ്സുകളിലിടിച്ച് അപകടം

കൊടുവള്ളി : സൗത്ത് കൊടുവള്ളി അങ്ങാടിയില്‍ ലോറിയും കെ എസ് ആര്‍ ടി സി ബസ്സുകളും തമ്മില്‍ കൂട്ടിയിടിച്ചു. വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസ്സിനെ മറികടക്കുന്നതിനിടെ് ലോറി ഇതേ ബസ്സിലും എതിരെ വന്ന ബസ്സിലും ഇടിക്കുകയായിരുന്നു. ബസ്സുകളില്‍ ഇടിച്ച ലോറിയുടെ കാബിന്‍ റോഡിലേക്ക് മറിഞ്ഞു വീണിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

Local

ഇ.കെ ശിവദാസന് ആദരാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി കൊടുവള്ളിയില്‍

കൊടുവള്ളി: കൊടുവള്ളിയിലെ കമ്മ്യൂണിസ്റ്റ് നേതാവ് ഇ.കെ ശിവദാസന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ത്യോപചാരം അര്‍പ്പിപ്പു. കമ്മ്യൂണിറ്റി ഹാളല്‍ പൊതുദര്‍ശനത്തിന് വച്ചപ്പോളാണ് മുഖ്യമന്ത്രി എത്തിയത്. കൊടുവള്ളിയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാന കെട്ടിപടുക്കുന്നതില്‍ പ്രധാന വ്യക്തിയായിരുന്നു. ദീര്‍ഘകാലം സിപിഐഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.

Local

കൊടുവള്ളിയിലെ കമ്മ്യൂണിസ്റ്റ് നേതാവ് ഇ.കെ ശിവദാസന്‍ അന്തരിച്ചു

കൊടുവള്ളി: കൊടുവള്ളിയിലെ കമ്മ്യൂണിസ്റ്റ് നേതാവ് ഇ.കെ ശിവദാസന്‍ അന്തരിച്ചു. കൊടുവള്ളിയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാന കെട്ടിപടുക്കുന്നതില്‍ പ്രധാന വ്യക്തിയായിരുന്നു. ദീര്‍ഘകാലം സിപിഐഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. പുരോഗമന കലാസാഹിത്യ സംഘം നേതാവായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം കലാസാംസ്‌ക്കാരിക മേഖലയില്‍ നിറസാന്നിധ്യമായിരുന്നു. മൃതദേഹം രാവിലെ 10 മണി മുതല്‍ 12.30 വരെ കൊടുവള്ളി കമ്യൂണിറ്റി ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും.സംസ്‌കാരം ഉച്ചക്ക് 2 മണിക്ക് മുത്തമ്പലത്തെ വീട്ടുവളപ്പില്‍ നടക്കും

Local

കൊടുവളളിയില്‍ വന്‍ ചാരായ വേട്ട

കൊടുവളളി:കൊടുവള്ളിയില്‍ വ്യാജ ചാരായ നിര്‍മാണ യൂണിറ്റ് എക്സൈസ് പിടികൂടി. ആചിപ്പോയില്‍ ചന്ദ്രന്റെ വീട്ടില്‍ പ്രവര്‍ത്തിച്ച ചാരായ നിര്‍മാണ യൂണിറ്റാണ് പിടികൂടിയത്. മുന്നൂറോളം ലിറ്റര്‍ ചാരായം, വാഷ്, വാറ്റ് ഉപകരണങ്ങള്‍, ബോട്ടിലുകള്‍ എന്നിവ കണ്ടെത്തി.എക്സൈസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോദന നടത്തി.

Local

കൊടുവള്ളി നഗരസഭയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍

കൊടുവള്ളി :കൊടുവള്ളി നഗരസഭയിലെ ഡിവിഷന്‍ 13, 22, 23, 24, 25, 26, 27, 28, 29, 30, 31, 32 ഉള്‍പെട്ടവരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ യഥാക്രമം 2019 ജൂലായ് 4, 5, 6, 7, 8, 9, 10, 11, 12, 13, 14, 15 തിയ്യതികളില്‍ കൊടുവള്ളി സി എച്ച് മുഹമ്മദ് കോയ സ്മാരക കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് പുതുക്കുന്നതാണ്. ഒരു കുടുംബത്തില്‍ നിന്നും ഒരാള്‍ മാത്രം താഴെ പറയുന്നവയുമായി ഹാജരായാല്‍ മതിയാകും. […]

Local

ലഹരി വിരുദ്ധ ക്യാമ്പയ്‌നുമായി ഡിവൈഎഫ്‌ഐ

കൊടുവള്ളി :ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ‘ലഹരി ഉപേക്ഷിക്കൂ, മനുഷ്യനാകൂ’ എന്ന മുദ്രാവാക്യവുമായി ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ക്യാംപയിന്‍ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ഡി.വൈ.എഫ്.ഐ കൊടുവള്ളി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അങ്ങാടിയില്‍ ലഘുലേഖകള്‍ വിതരണം ചെയ്തു. ലഹരി ഉപയോഗത്തിനും വര്‍ധനവിനുമെതിരെ ഡിവൈഎഫ്‌ഐ മേഖലാ തലത്തില്‍ ബഹുജന പങ്കാളിത്തത്തോടെ ജനകീയ ജാഗ്രതാ സമിതികള്‍ രുപീകരിച്ച് വരുകയാണ്. ബിജുലാല്‍ ,ഹക്കീം വെണ്ണക്കാട്, മിഥുന്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Local

കൊടുവള്ളി നഗരസഭ ഉപതെരഞ്ഞെടുപ്പ്: 91.18 ശതമാനം പോളിങ്

കൊടുവള്ളി: കൊടുവള്ളി നഗര സഭയില്‍ ഡിവിഷന്‍ കൗണ്‍സിലറായിരുന്ന പി.കെ ഷീബ രാജിവച്ചതിനെത്തുടര്‍ന്ന് വാരിക്കുഴിതാഴം 14-ാം ഡിവിഷനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 91.18 ശതമാനം പോളിംഗ്. ആകെയുള്ള 862 വോട്ടര്‍മാരില്‍ 786 പേര്‍ വോട്ട്രേഖപ്പെടുത്തി. കരിവില്ലിക്കാവ് അങ്കണവാടിയില്‍ രാവിലെ 7 ന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 5 മണിക്ക് അവസാനിച്ചത്. ഫലപ്രഖ്യാപനം വെള്ളിയാഴ്ച്ച രാവിലെ 10ന് കൊടുവള്ളി നഗരസഭ ഓഫീസ് പരിസരത്ത് നടക്കും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി അരിക്കോട്ടില്‍ അനിത യുഡിഎഫിമായി സരോജിനി ഗോപാലന്‍ ബിജെപിക്കായി രമ അനില്‍കുമാര്‍ എന്നിവരായിരുന്നു സ്ഥാനാര്‍ഥികള്‍.

error: Protected Content !!