Kerala

കഴിഞ്ഞ ദിവസം മരിച്ച കന്യാസത്രീയ്ക്ക് കോവിഡ്

  • 17th July 2020
  • 0 Comments

കൊച്ചി: ബുധനാഴ്ച മരിച്ച വൈപ്പിന്‍ കുഴുപ്പിള്ളി കോണ്‍വെന്റിലെ കന്യാസത്രീ ക്ലെയറിന് കോവിഡ് സ്ഥിരീകരിച്ചു. 73 വയസായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു ഇവരുടെ മരണം. പനിയെ തുടര്‍ന്ന് പഴങ്ങനാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കില്‍ അന്ന് രാത്രിയോടെ മരിക്കുകയായിരുന്നു. മറ്റു യാത്രകളൊന്നും നടത്താത്ത സിസ്റ്റർക്ക് രോഗ ബാധ എവിടുന്നു ഉണ്ടായെന്നത് ഇത് വരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ഇത് ഏറെ ആശങ്ക ചെലുത്തുന്നുണ്ട്. കാഞ്ഞൂര്‍ എടക്കാട് സ്വദേശിയായ സിസ്റ്റര്‍ രണ്ടുവര്‍ഷമായി കുഴുപ്പിള്ളി കോണ്‍വെന്റിലെ അന്തേവാസിയായിരുന്നു. ഇവരെ ചികിൽസിച്ച ആരോഗ്യ പ്രവർത്തകരെയും. ഇവരുടെ മഠത്തിലെ […]

Kerala

സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും കോവിഡ് പരിശോധന ഫലം നെഗറ്റീവ് പ്രതികളെ കസ്റ്റഡിയിൽ വിട്ടു കിട്ടാൻ എൻ ഐ എ കോടതിയിൽ ആവശ്യപ്പെട്ടേക്കും

  • 13th July 2020
  • 0 Comments

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്തുകേസിലെ പ്രതികളായ സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും കോവിഡ് പരിശോധന ഫലം നെഗറ്റീവ്. ബാംഗ്ലൂരിൽ നിന്നും പിടികൂടിയ ഇവരെ കഴിഞ്ഞ ദിവസം ഉച്ചയോടെ കേരളത്തിലെത്തിച്ച ശേഷം ആലുവ ആശുപത്രിയിലാണ് സാമ്പിളുകൾ പരിശോധിച്ചത്. ശേഷം കോടതിയിൽ ഹാജരാക്കി ഇരുപേരെയും എൻ ഐ എ കോടതി റിമാൻഡ് ചെയ്തിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിനായി 10 ദിവസത്തേക്ക് വിട്ടു കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്ന് ഇന്ന് കോടതിയെ അറിയിച്ചേക്കും. സ്വപ്നയ്ക്ക് നിയമ നടപടികള്‍ക്കായി അഭിഭാഷകയെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Kerala

അച്ഛൻ വലിച്ചെറിഞ്ഞ് പരിക്കേറ്റ കുഞ്ഞിന് പുതു ജീവൻ കുട്ടി ആശുപത്രി വിട്ടു

കൊച്ചി: അങ്കമാലിയിൽ അച്ഛൻ വലിച്ചെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കുഞ്ഞിന് പുതു ജീവൻ. പൂർണ ആരോഗ്യത്തോടെ കുട്ടി ആശുപത്രി വിട്ടു. പുല്ലുവഴിയിലെ സ്നേഹജ്യോതി ശിശുഭവനിലേക്ക് കുഞ്ഞിനേയും അമ്മയെയും മാറ്റും. ഇനിയുള്ള മാസങ്ങളിൽ കൃത്യമായ പരിശോധന നടത്തണമെന്നു അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം തലയിലിട്ടിരുന്ന തുന്നൽ മാറ്റിയിരുന്നു . കഴിഞ്ഞ മാസം പതിനെട്ടാം തീയതിയാണ് അച്ഛൻ ഷൈജു ക്രൂരമായി കുഞ്ഞിനെ കട്ടിലിലേക്ക് വലിച്ചെറിഞ്ഞത് ഇതേ തുടർന്ന് കുഞ്ഞിന് തലയ്ക്ക് പരിക്കേൽക്കുകയായിരുന്നു. ഇയാൾ റിമാൻഡിലാണ്.

News

കോവിഡ് : കൊച്ചിയിൽ കർശന നിയന്ത്രണം

കൊച്ചി : കോവിഡ് പശ്ചാത്തലത്തിൽ കൊച്ചിയിൽ നിയന്ത്രണം കർശനമാക്കാൻ അവലോകന യോഗത്തിൽ തീരുമാനം. സമ്പർക്കത്തിലൂടെയുള്ള രോഗികളുടെ എണ്ണം പ്രദേശത്ത് കൂടി വരുന്ന സാഹചര്യത്തിലാണ് ഈ നടപടി. അത്യാവശ്യത്തിനു വേണ്ടി മാത്രം ജനങ്ങൾ പുറത്തിറങ്ങണമെന്നും അല്ലാത്ത സമയം വീടുകളിൽ തന്നെ കഴിയണമെന്നും വിഎസ് സുനില്‍ കുമാര്‍ യോഗ തീരുമാനങ്ങൾ വിശദീകരിച്ചു കൊണ്ട് പറഞ്ഞു. നിർദ്ദേശങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ പോലീസും, ആരോഗ്യവകുപ്പും സംയുക്തമായി പരിശോധന നടത്തും. ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടിയുണ്ടാകും. ഇതു വരെ സാമൂഹിക വ്യപനം ഉണ്ടായിട്ടില്ല, എന്നാൽ അങ്ങനെ […]

Kerala News

മാലിയിൽ നിന്നും പ്രവാസികളെയുമായി രണ്ടാമത്തെ കപ്പൽ “മഗർ” കൊച്ചിയിൽ എത്തി

കൊച്ചി : പ്രവാസികൾക്കാശ്വാസമായി സംസ്ഥാനത്തേക്ക് നിരവധി പേർക്ക് മടങ്ങിയെത്താനുള്ള സൗകര്യം കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരുക്കിയതിന്റെ ഭാഗമായി. മാലിദ്വീപില്‍ നിന്നും പുറപ്പെട്ട കപ്പൽ മഗർ കൊച്ചിയിലെത്തി. മലയാളികളെ കപ്പൽ മാർഗ്ഗം വഴി എത്തിക്കാനുള്ള ശ്രമത്തിന്റെ രണ്ടാം ഘട്ടമാണിത്. . കഴിഞ്ഞ ദിവസം കപ്പൽ മാർഗ്ഗം 400 ഓളം പേരെ നാട്ടിൽ എത്തിച്ചിരുന്നു. ഇതിനു പുറകേയാണ് ഇന്ന് 202 യാത്രക്കാരെയുമായി കപ്പൽ കറക്കടുത്തത്. ഇന്ത്യന്‍ നാവിക സേനയുടെ മഗര്‍ എന്ന കപ്പലാണ് രണ്ടാം ദൗത്യത്തില്‍ പങ്കാളിയായത്. നിലവിൽ തീരത്ത് […]

Technology

നിസ്സാന്‍ കിക്ക്സിന്റെ നവീന ക്യാംപയിന്‍ ശ്രദ്ധേയമാകുന്നു

  • 12th December 2019
  • 0 Comments

കൊച്ചി : ഇന്റലിജന്‍സ് മേക്ക്സ് ഡിഫറന്‍സ് എന്ന നിസ്സാന്‍ കിക്ക്‌സിന്റെ പുതിയ ക്യാംപയിന്‍ ശ്രദ്ധേയമാകുന്നു.  ഇന്ത്യന്‍ റോഡുകളിലെ പ്രകടനത്തില്‍ മത്സരം ഏറ്റെടുത്ത് നിസ്സാന്‍ കിക്ക്സ് കഴിവു തെളിയിച്ചിരിക്കുകയാണ്. സെലിബ്രിറ്റി ഷെഫും വാഹനപ്രേമിയുമായ ആദിത്യ ബാല്‍ ആയിരുന്നു ക്യാംപയിന്‍ അവതാരകന്‍. അവതാരകനും ഉപഭോക്താവും വിവിധ നഗരങ്ങളിലൂടെ ഡ്രൈവ് ചെയ്യുന്ന ഫിലിം ഷോ പരമ്പരകള്‍ ഉപഭോക്താക്കള്‍ അവലോകനം ചെയ്തു. നഗരത്തിന്റെ തത്സമയ ഡ്രൈവിംഗ് അവസ്ഥകളായ ട്രാഫിക്, കുഴികള്‍, ഇടുങ്ങിയ പാതകള്‍ മുതലായവ കൈകാര്യം ചെയ്തുകൊണ്ടായിരുന്നു ഡ്രൈവിംഗ്. ക്യാംപയിന് 96 ദശലക്ഷം ഇംപ്രഷനുകളും […]

Sports

ബ്ലാസ്‌റ്റേഴ്‌സ് കൊച്ചിവിട്ടേക്കും

ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ് ഹോംഗ്രൗണ്ടായ കൊച്ചി വിട്ടേയ്ക്കുമെന്ന് സൂചന. ബ്ലാസ്റ്റേഴ്സ് സിഇഒ വിരേന്‍ ഡിസില്‍വയാണ് ഇക്കാര്യത്തെ കുറിച്ച് സൂചന നല്‍കിയത്. ബ്ലാസ്റ്റേഴ്‌സ് കൊച്ചിയില്‍ ഉണ്ടാകുമോയെന്ന കാര്യത്തില്‍ തനിക്ക് ഉറപ്പൊന്നുമില്ലെന്നും എന്നാല്‍ കേരളം വിട്ടുപോകില്ലെന്ന് ഡിസില്‍വ പറയുന്നു. ബ്ലാസ്റ്റേഴ്സ് കോഴിക്കോടേക്ക്് ചേക്കേറിയേക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടേയാണ് ഡിസിവ ഇക്കാര്യം പറയുന്നത്. കൊച്ചിയില്‍ ഒരു മത്സരം സംഘടിപ്പിക്കുന്നതിന് കൂടുതല്‍ പണംമുടക്കേണ്ട അവസ്ഥയാണ്. എന്നാല്‍ കോഴിക്കോട് കൂടുതല്‍ അനുകൂലമാണ് കാര്യങ്ങള്‍. ഇതുസംബന്ധിച്ച് ചര്‍ച്ചയും നടന്നിട്ടുണ്ട്. കൊച്ചിയില്‍ കളികാമാന്‍ എത്തുന്നവരില്‍ ഭുരിഭാഗവും കോഴിക്കോട്, മല്പ്പുറം, […]

Kerala

മരടിലെ ഫ്‌ളാറ്റുകള്‍ ജനുവരിയില്‍ പൊളിക്കാന്‍ തീരുമാനമായി

  • 11th November 2019
  • 0 Comments

സുപ്രീംകോടതി പൊളിക്കാന്‍ ഉത്തരവിട്ട മരട് ഫ്‌ളാറ്റുകള്‍ ജനുവരിയില്‍ പൊളിക്കാന്‍ തീരുമാനമായി. നിയന്ത്രിത സ്‌ഫോടനത്തിലൂടെ ജനുവരി 11-നും 12-നുമാണ് ഫ്‌ളാറ്റുകള്‍ പൊളിക്കുക. ആദ്യദിവസമായ ജനുവരി 11-ന് ആല്‍ഫ സെറീന്‍, ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്‌ളാറ്റുകളായിരിക്കും നിയന്ത്രിത സ്‌ഫോടനങ്ങളിലൂടെ പൊളിക്കുക. തൊട്ടടുത്ത ദിവസം ജെയിന്‍ കോറല്‍കോവ്, ഗോള്‍ഡന്‍ കായലോരം ഫ്‌ളാറ്റ് സമുച്ചയങ്ങളും സമാനരീതിയില്‍ പൊളിച്ചുനീക്കും. അതിനിടെ, ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ കാലതാമസമുണ്ടായതിനുള്ള വിശദീകരണം സുപ്രീം കോടതിയെ അറിയിക്കാനും തിങ്കളാഴ്ച ചേര്‍ന്ന യോഗത്തില്‍ ധാരണയായി. ചീഫ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് തീരുമാനം അറിയിച്ചത്. ഫ്‌ളാറ്റുകള്‍ […]

News

കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ സ്പെഷ്യൽ ഓഫീസറായി കളക്ടർ ചുമതലയേറ്റു

കാക്കനാട്: കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ സ്പെഷ്യൽ ഓഫീസറായി ജില്ലാ കളക്ടർ എസ്. സുഹാസ് ചുമതലയേറ്റു. 2020 ഡിസംബറിൽ കാൻസർ സെന്ററിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നതിനായാണ് കളക്ടറെ സ്പെഷ്യൽ ഓഫീസറായി സർക്കാർ നിയോഗിച്ചിരിക്കുന്നത്. നവംബർ 6ന` കാൻസർ സെന്ററിലെത്തിയ അദ്ദേഹം ചുമതലയേറ്റെടുത്തു. കെട്ടിട നിർമ്മാണ പുരോഗതി അവലോകനം ചെയ്തു. നിർമ്മാണ പുരോഗതി ഓരോ ദിവസവും വിലയിരുത്തി മുന്നോട്ട് പോകുമെന്ന് കളക്ടർ പറഞ്ഞു. നിർമ്മാണം വേഗത്തിലാക്കാൻ നടപടി സ്വീകരിക്കും. മെഡിക്കൽ സൂപ്രണ്ട് ഡോ.ബാലഗോപാൽ , ആർ എം ഒ […]

Kerala

മരട് ഫ്ളാറ്റ് ഉടമകള്‍ക്ക് 25 ലക്ഷം നഷ്ടപരിഹാരം നല്‍കണം; സുപ്രീംകോടതി

എറണാകുളം: മരട് ഫ്ളാറ്റിലെ രേഖകളില്‍ കുറഞ്ഞ നിരക്കുള്ള ഫ്ളാറ്റുടമകള്‍ക്കും 25 ലക്ഷം നല്‍കണമെന്ന് സുപ്രീംകോടതി. ഫ്ളാറ്റുടമകളുടെ ഹരജിയിലാണ് സുപ്രീം കോടതി കാര്യം വ്യക്തമാക്കിയത്. ഇക്കാര്യത്തില്‍ പ്രത്യേക ഉത്തരവിറക്കുമെന്നും കോടതി പറഞ്ഞു. അനധികൃതമായി നിര്‍മിച്ച ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന് ഉത്തരവില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. കോടതി ഉത്തരവില്‍ ഒരു വരി പോലും മാറ്റമില്ലെന്നും വിധി നടപ്പാക്കുക തന്നെ ചെയ്യുമെന്നും കോടതിയുടെ സമയം പാഴാക്കരുതെന്നും മിശ്ര പറഞ്ഞു.

error: Protected Content !!