Kerala News

സേവ് ലക്ഷദ്വീപ് കോർ കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് കൊച്ചിയിൽ

വിവിധ രാഷ്ട്രീയ പാർട്ടികൾ ചേർന്ന് രൂപീകരിച്ച സേവ് ലക്ഷദ്വീപ് കോർ കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് കൊച്ചിയിൽ ചേരും.ലക്ഷദ്വീപ് ചീഫ് കൗൺസിലറും എംപിയും നിയമവിദഗ്ധരും യോഗത്തിൽ പങ്കെടുക്കും. അഡ്മിനിസ്ട്രേറ്ററുടെ വിവാദ നടപടികൾ തടയുന്നതിന് സേവ് ലക്ഷദ്വീപ് ഫോറം എന്ന് പേരിട്ട ആറംഗ കമ്മിറ്റിയാണ് വൈകിട്ട് ചേരുന്നത്.അഡ്മിനിസ്ട്രേഷനെതിരായ നിയമപോരാട്ടങ്ങൾ എങ്ങനെ വേണമെന്ന് കോർകമ്മിറ്റിയിൽ ധാരണയാകും. ലക്ഷദ്വീപിലെ ജനതാൽപര്യം പരിഗണിക്കുമെന്ന കേന്ദ്രമന്ത്രി അമിത്ഷായുടെ പ്രസ്ഥാവന വിശ്വാസത്തിലെടുക്കണോയെന്ന് ചർച്ച ചെയ്യും. ഇതിനിടെ അഡ്മിനിസ്ട്രേഷൻ ചുമതല നൽകിയ ഉദ്യോഗസ്ഥർ വിവിധ ദ്വീപുകളിലെത്തി വികസന […]

കൊച്ചിയിൽ ഐ സി യു ബെഡ്ഡുകൾക്ക് ക്ഷാമം

  • 23rd April 2021
  • 0 Comments

എറണാകുളം ജില്ലയില്‍ ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണം കൂടുന്നു. അതിനാല്‍ ഐസിയു ബെഡ്ഡുകള്‍ക്ക് ക്ഷാമമെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളില്‍ ലഭ്യമായ ഐസിയു ബെഡ്ഡുകള്‍ എല്ലാം നിറഞ്ഞു. ആശുപത്രികളില്‍ കൂടുതല്‍ ഐസിയു ബെഡ്ഡുകള്‍ ഒരുക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.കൂടുതല്‍ ഡോക്ടര്‍മാരെ രംഗത്തിറക്കും. ഐസിയുവില്‍ നില്‍ക്കാന്‍ ജീവനക്കാരെ ലഭിക്കുന്നില്ലെന്നാണ് മറ്റൊരു പരാതി. അതേസമയം ജില്ലയിലെ 48 പഞ്ചായത്തുകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനം കടന്നു. 26.33 ശതമാനമാണ് നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 244 മേഖലകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി. […]

നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‍തു

  • 6th February 2021
  • 0 Comments

ബോളിവുഡ് നടി സണ്ണി ലിയോണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‍തു.പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് കൊച്ചി യൂണിറ്റാണ് സണ്ണി ലിയോണിനെ ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്‍പി ഇമ്മാനുവൽ പോളിന്‍റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ചോദ്യം ചെയ്തത്. പെരുമ്പാവൂർ സ്വദേശി ഷിയാസിന്‍റെ പരാതിയിലായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ നടപടി. 2016 മുതൽ സണ്ണി ലിയോൺ കൊച്ചിയിൽ വിവിധ ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കാം എന്ന് അവകാശപ്പെട്ട് 12 തവണയായി 29 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി.എന്നാല്‍ പരാതി സണ്ണി ലിയോണ്‍ തള്ളി. അഞ്ച് തവണ […]

Kerala News

കൊച്ചി മെട്രോയിലെ ജനകീയ യാത്ര; ഉമ്മൻ ചാണ്ടി കോടതിയിൽ ഹാജരായി

കൊച്ചി: കൊച്ചി മെട്രോയില്‍ ജനകീയ യാത്ര നടത്തിയ സംഭവത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോടതിയിൽ ഹാജരായി. എറണാകുളം എസിജെഎം കോടതിയിലാണ് മൊഴി നൽകാൻ വേണ്ടി ഉമ്മന്‍ ചാണ്ടി ഹാജരായത്. മെട്രോയിൽ അനധികൃത യാത്ര നടത്തിയെന്നാണ് കേസ്. കെഎംആൽഎൽ നല്‍കിയ പരാതിയിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസ് എടുത്തത്.  2017 ലാണ് മെട്രോയില്‍ ഉമ്മന്‍ചാണ്ടി ജനകീയ യാത്ര നടത്തിയത്. രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷന്‍ എം എം ഹസ്സന്‍, എംഎല്‍എമാരായ പി.ടി തോമസ്, അന്‍വര്‍ സാദത്ത്, ഹൈബി ഈഡന്‍, […]

കൊച്ചി പറവൂർ തത്തപ്പള്ളിയിലെ അന്ന പ്ലാസ്റ്റിക് കമ്പനി ഗോഡൌണിൽ വൻ തീപ്പിടുത്തം

  • 20th December 2020
  • 0 Comments

കൊച്ചി പറവൂർ തത്തപ്പള്ളിയിലെ അന്ന പ്ലാസ്റ്റിക് കമ്പനി ഗോഡൌണിൽ തീപ്പിടുത്തം. പഴയ പ്ലാസ്റ്റിക് എത്തിച്ച് റിസൈക്കിൾ ചെയ്തെടുക്കുന്ന കമ്പനിയുടെ കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിൽ വെൽഡിംഗ് ജോലികളും നടക്കുന്നുണ്ടായിരുന്നു. വെൽഡിംഗ് ജോലികൾക്കിടെ തീപ്പൊരി പടർന്നതാണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടം പൂർണ്ണമായും കത്തിനശിച്ചു. 12 വർഷമായി പ്രവർത്തിക്കുന്ന കമ്പനി പറവൂർ സ്വദേശി ലൈജുവിന്റേതാണ്. ഞായറാഴ്ചയായതിനാൽ കമ്പനിയിൽ തൊഴിലാളികളുണ്ടായിരുന്നില്ല. അതിനാൽ വലിയ ദുരന്തം ഒഴിവായി. തീ അണക്കാനുള്ള ശ്രമം ഫയർഫോഴ്‌സ് ശ്രമം തുടരുകയാണ്.

കൊച്ചിയിൽ ഷോപ്പിം​ഗ് മാളിൽ യുവ നടിയെ അപമാനിക്കാൻ ശ്രമിച്ച സംഭവം; വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു

  • 18th December 2020
  • 0 Comments

കൊച്ചിയിൽ ഷോപ്പിം​ഗ് മാളിൽ വച്ച് യുവ നടിയെ ഇന്നലെ വൈകിട്ട് രണ്ട് പേർ അപമാനിക്കാൻ ശ്രമിച്ചെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. നടപടി എടുക്കണമെന്നും സിസിടിവി ദൃശ്യങ്ങൾ എത്രയും വേഗം ഹാജരാക്കാനും വനിതാ കമ്മീഷൻ അധ്യക്ഷ പൊലീസിന് നിർദേശം നൽകി. കൊച്ചിയിലെ മാളിൽ വച്ച് രണ്ട് ചെറുപ്പക്കാർ അപമാനിക്കാൻ ശ്രമിച്ചെന്നും ശരീരത്തിൽ സ്പർശിച്ചതിന് ശേഷം യുവാക്കൾ പിന്തുടർന്നുവെന്നും ഇൻസ്റ്റഗ്രാമിലൂടെയാണ് നടി വെളിപ്പെടുത്തിയത്. അപമാനത്തിന്‍റെ ആഘാതത്തിൽ ആ സമയത്ത് വേണ്ടവിധം പ്രതികരിക്കാൻ കഴിയാത്തതിൽ ദുഖമുണ്ടെന്നും നടി […]

News

കൊച്ചി വാട്ടര്‍ മെട്രോ പുതുവര്‍ഷത്തില്‍ യാത്ര തുടങ്ങും

ജനുവരിയില്‍ ആദ്യ യാത്ര ലക്ഷ്യമിട്ട് കൊച്ചി വാട്ടര്‍ മെട്രോയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. കൊച്ചി മെട്രോ റെയില്‍ ആണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വൈറ്റില, കാക്കനാട്, ഹൈക്കോടതി ജംഗ്ഷന്‍, വൈപ്പിന്‍, ചേരാനല്ലൂര്‍, ഏലൂര്‍ എന്നിവിങ്ങളിലെ ടെര്‍മിനലുകളുടെ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. ബോള്‍ഗാട്ടി, ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, കടമക്കുടി, പാലിയം തുരുത്ത്, ചേരാനല്ലൂര്‍, സൗത്ത് ചിറ്റൂര്‍, മുളവുകാട് നോര്‍ത്ത്, എറണാകുളം ഫെറി എന്നിവിടങ്ങളിലെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. കൊച്ചി മെട്രോ റെയിലിന്റെ സ്റ്റേഷനുകള്‍ക്ക് സമാനമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള ടെര്‍മിനലുകളാണ് വാട്ടര്‍ […]

Trending

പതിനാലുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം അന്വേഷണം ഉത്തർപ്രദേശിലേക്ക്

കൊച്ചി: പതിനാലുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ അന്വേഷണം ഉത്തർപ്രദേശിലേക്ക്. മൂന്ന് പ്രതികൾ സംസ്ഥാനം വിട്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഉത്തർപ്രദേശിലേക്ക് വ്യാപിപ്പിക്കുന്നത്. കേസിൽ ഉത്തർപ്രദേശ് സ്വദേശികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷാഹിദ്, ഫർഷാദ് ഖാൻ, ഹനീഫ് ഷാ എന്നിവരാണ് പിടിയിലായത്. എറണാകുളം അസി. കമ്മീഷണർ ലാൽജിയുടെ നേതൃത്യത്തിൽ 10 അംഗ സംഘമായിരിക്കും കേസ് അന്വേഷിക്കും.ഏലൂർ മഞ്ഞുമ്മലിൽ മാർച്ച് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മാതാപിതാക്കൾ ജോലി സംബന്ധമായി ഡൽഹിയിലായിരുന്നതിനാൽ മഞ്ഞുമ്മലിലെ ബന്ധു വീട്ടിലായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്. ഇതര […]

News

ക്വാറികളുടെ ദൂരപരിധിയുമായി ബന്ധപ്പെട്ട ഉത്തരവിന് സ്റ്റേ

കൊച്ചി: ക്വാറികളുടെ ദൂരപരിധി ജനവാസ മേഖലയിൽ നിന്ന് 200 മീറ്റർ വേണമെന്നതുമായി സംബന്ധിച്ച് പുറത്തിറക്കിയ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. ജനവാസ മേഖലയിൽ നിന്ന് 200 മീറ്റർ വേണമെന്നായിരുന്നു ഹരിത ട്രൈബ്യൂണൽ ഉത്തരവ്. ഈ ഉത്തരവിനാണ് നിലവിൽ സ്റ്റേ നൽകിയിരിക്കുന്നത്. 100 മുതൽ 200 മീറ്റർ അകലെ മാത്രമേ ക്വാറികൾ പ്രവർത്തിക്കാവൂ എന്നായിരുന്നു ഹരിത ട്രൈബ്യൂണൽ ഉത്തരവ്. ജനവാസ കേന്ദ്രങ്ങളിൽ നിന്ന് 50 മീറ്റർ അകലത്തിൽ ക്വാറികൾ അനുവദിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം ദേശീയ ഹരിത ട്രൈബ്യൂണൽ റദ്ദാക്കിയിരുന്നു. […]

Kerala

ഹൃദയവുമായി ഹെലിക്കോപ്റ്റര്‍ കൊച്ചിയിൽ പറന്നനിറങ്ങി

  • 21st July 2020
  • 0 Comments

കൊച്ചി: തൃപ്പൂണിത്തുറ സ്വദേശിയ്ക്കുള്ള ഹൃദയവുമായി സംസ്ഥാന സര്‍ക്കാരിന്റെ എയര്‍ ആംബുലന്‍സ് കൊച്ചിയിലെത്തി. ഹൃദയം ലിസി അശുപത്രിയിലേയ്ക്ക് ഉടന്‍ തന്നെ എത്തിക്കും. കൊട്ടാരക്കര എഴുകോണ്‍ സ്വദേശി അനുജിത്തിന്റെ ഹൃദയമാണ് ദാനം ചെയ്യുന്നത്. വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന അനുജിത്തിന്റെ മസ്തിഷ്‌ക മരണം ഇന്ന് സ്ഥിരീകരിക്കുകയായിരുന്നു. സണ്ണി തോമസിനാണ് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്നത്. അദ്ദേഹത്തെ ശസ്ത്രക്രിയ മുറിയിലേയ്ക്ക് മാറ്റിയതായും എല്ലാ സജീകരണങ്ങളും ഒരുക്കിയതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് ഇത് രണ്ടാം തവണയാണ് ഹെലിക്കോപ്റ്റര്‍ വഴി ഹൃദയമെത്തിക്കുന്നത്.

error: Protected Content !!