Kerala News

ദേഹത്ത് ബാധ;കൈയില്‍ കര്‍പ്പൂരം കത്തിച്ച് പൊള്ളലേല്‍പ്പിച്ചു,പരാതിയുമായി ട്രാൻസ് യുവതി

  • 5th April 2022
  • 0 Comments

എറണാകുളത്ത് ട്രാന്‍സ് വുമണിന്റെ കൈയില്‍ കര്‍പ്പൂരം കത്തിച്ച് ക്രൂരത. കൊച്ചി മരോട്ടിച്ചുവടിലാണ് സംഭവം.ഹോര്‍മോണ്‍ ചികിത്സയുടെ ഭാഗമായി ട്രാന്‍സ് വുമണിന് ചില മാനസിക സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ഇത് ബാധ കൂടിയതാണെന്ന് ആരോപിച്ച് കൊല്ലം സ്വദേശിയായ മറ്റൊരു ട്രാന്‍സ് വുമണാണ് മന്ത്രവാദം എന്ന പേരില്‍ ക്രൂരത ചെയ്തത്.മഹാരാജാസ് കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥി അഹല്യ കൃഷ്ണയാണ് ഒപ്പം താമസിച്ചിരുന്ന അര്‍പ്പിതയ്‌ക്കെതിരേ പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ അര്‍പ്പിത ബലമായി കൈയില്‍ കര്‍പ്പൂരം കത്തിച്ച് പൊള്ളലേല്‍പ്പിച്ചെന്നാണ് അഹല്യയുടെ പരാതി.ദേഹത്ത് ബാധയുണ്ടെന്ന് […]

Kerala News

മീ ടൂ ആരോപണം; മേക്കപ്പ് ആർട്ടിസ്റ്റ് അനസ് അനസാരി ഒളിവിൽ

  • 12th March 2022
  • 0 Comments

മീ ടു ആരോപണം നേരിടുന്ന കൊച്ചി വൈറ്റിലയിലെ മേക്കപ്പ് ആർട്ടിസ്റ്റ് അനസ് അനസാരി ഒളിവിൽ. ഇയാൾ വിദേശത്തേക്ക് കടന്നതായി പൊലീസ് സംശയിക്കുന്നു.പീഡനശ്രമത്തിന് മൂന്ന് കേസുകളാണ് അനസ് അനസാരിക്കെതിരെ ചുമത്തിയിരിക്കുന്നത്.വിവാഹാവശ്യത്തിന് മേക്കപ്പ് ചെയ്യുന്നതിനിടെ മേക്കപ്പ് ആർട്ടിസ്റ്റിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടെന്നാണ് യുവതികളുടെ പരാതി. പരാതിക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സംഭവത്തെക്കുറിച്ച് പ്രാഥമികാന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് കൊച്ചി ഡി.സി.പി വി.യു. കുര്യാക്കോസ് വ്യക്തമാക്കി. അന്വേഷണത്തിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടാൽ പരാതിയിൽ കേസെടുക്കുമെന്നും ഡി.സി.പി അറിയിച്ചു. കൂടുതല്‍ സ്ത്രീകള്‍ സമൂഹമാധ്യമങ്ങളിലൂടെയും ഇയാൾക്കെതിരെ പരാതി ഉന്നയിച്ചിട്ടുണ്ട്.

Kerala News

ജോൺ ബിനോയി വീട്ടിൽ സ്ഥിരം ശല്യക്കാരൻ; പണത്തിനായി എന്തും ചെയ്യുന്നവൻ

  • 10th March 2022
  • 0 Comments

കൊച്ചിയിൽ ഒന്നരവയസ്സുകാരി നോറയെ ബക്കറ്റിൽ മുക്കിക്കൊന്ന ജോൺ ബിനോയി ഡിക്രൂസ് അതി ക്രൂരനായ കൊലയാളിയെന്ന് പൊലീസ്. വളർത്തുമൃഗങ്ങളെയടക്കം ബക്കറ്റിലെ വെളളത്തിൽ മുക്കിക്കൊല്ലുന്നത് പ്രതിയുടെ ഹോബി യായിരുന്നവെന്നാണ് പോലീസ് കണ്ടെത്തിയത് . ഇയാളുടെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട് . ബിനോയി വീട്ടിൽ സ്ഥിരം ശല്യക്കാരനായിരുന്നു എന്നാണ് വളർത്തമ്മയായ ഇംതിയാസ് പറയുന്നത്. 14 ദിവസം പ്രായമുളളപ്പോൾ ബിനോയിയെ എടുത്ത് വളർത്തിയതാണ് ഇംതിയാസ്. പക്ഷേ പിന്നീട് നേരിട്ട് കാണുകയും അനുഭവിക്കുകയും ചെയ്യേണ്ടിവന്ന ക്രൂരകൃത്യങ്ങൾ അവർ ഒന്നൊന്നായിപോലീസിനോട് പറഞ്ഞു. കോഴിയെ ബക്കറ്റിലെ […]

Kerala News

പള്ളുരുത്തിയിൽ ഒന്നര വയസ്സുള്ള കുഞ്ഞിനെ അമ്മൂമ്മയുടെ കാമുകൻ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു

  • 9th March 2022
  • 0 Comments

കൊച്ചി പള്ളുരുത്തിയിൽ ഒന്നര വയസ്സുള്ള കുഞ്ഞിനെ അമ്മൂമ്മയുടെ കാമുകൻ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊന്നു.ഇന്നലെയാണ് കുട്ടിയെ കൊലപ്പെടുത്തിയത്. സംഭവത്തിൽ അമ്മൂമ്മയുടെ 27 വയസ്സുകാരനായ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. 84 വയസ്സുള്ള അമ്മൂമ്മയോടൊപ്പമാണ് കുഞ്ഞ് താമസിച്ചിരുന്നത്. ഛർദിച്ച് അവശനിലയിലായി എന്ന് പറഞ്ഞ് കുഞ്ഞിനെ ഇന്നലെ കൊച്ചിയിലെ ഒരു ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തും മുൻപേ കുഞ്ഞ് മരണപ്പെട്ടിരുന്നുആശുപത്രി അധികൃതരുടെ പരാതി ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്.പള്ളുരുത്തി സ്വദേശിയായ ജോൺ ബിനോയ് ഡിക്രൂസ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് […]

Kerala News

മോഡലുകളുടെ മരണം; സൈജു ലഹരിക്ക് അടിമ, സ്വമേധയാ കേസെടുക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്നും കമ്മീഷണര്‍

  • 30th November 2021
  • 0 Comments

കൊച്ചിയില്‍ കാറപകടത്തില്‍ മോഡലുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അപകടത്തിന് കാരണമായ രീതിയില്‍ വാഹനത്തെ പിന്തുടര്‍ന്ന സൈജു എം തങ്കച്ചന്‍ ലഹരിക്ക് അടിമയെന്ന് കൊച്ചി കമ്മീഷണര്‍ സിഎച്ച് നാഗരാജു. സൈജുവിന്റെ ഇടപെടലുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഇയാള്‍ ചൂഷണം ചെയ്ത ആരെങ്കിലും പരാതിയുമായി രംഗത്തെത്തിയാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും കമ്മീഷണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇത്തരം വിഷയങ്ങളില്‍ സ്വമേധയാ കേസെടുക്കുന്നതിനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. സൈജു നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിരന്തരം പ്രവര്‍ത്തിച്ച് വരുന്ന വ്യക്തിയാണ്. ഇയാള്‍ക്കെതിരെ പാലാരിവട്ടം സ്റ്റേഷനില്‍ പുതിയൊരു കേസ് […]

Kerala News

കൊച്ചി മോഡലുകളുടെ മരണം; ഒളിവിലായിരുന്ന സൈജു തങ്കച്ചൻ ചോദ്യം ചെയ്യലിന് ഹാജരായി

  • 26th November 2021
  • 0 Comments

കൊച്ചിയിൽ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന ഔഡി കാർ ഡ്രൈവർ സൈജു തങ്കച്ചൻ ചോദ്യം ചെയ്യലിന് ഹാജരായി. മോഡലുകളുടെ വാഹനത്തെ പിന്തുടർന്ന ഔഡി കാറിന്റെ ഡ്രൈവറായിരുന്നു സൈജു തങ്കച്ചൻ. ഇത് രണ്ടാം തവണയാണ് ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്.സൈജുവിന് ക്രൈം ബ്രാഞ്ച് നോട്ടിസ് അയച്ചിരുന്നു. 24 മണിക്കൂറിനകം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നായിരുന്നു നോട്ടിസിൽ ആവശ്യപ്പെട്ടത് . സൈജു ഒളിവിലായതിനാൽ സഹോദരനാണ് ക്രൈംബ്രാഞ്ച് നോട്ടിസ്കൈപ്പറ്റിയത് . ഇതിനിടെ കൊച്ചിയിൽ മോഡലുകളുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഹോട്ടലിലെ സിസിടിവി […]

Kerala News

മിസ്‌കേരള ഉൾപ്പെടെ മൂന്ന് പേരുടെ മരണം;ഹോട്ടലുടമയെ ചോദ്യം ചെയ്യുന്നു ഡി.വി.ആര്‍ പൊലീസിന് കൈമാറി

  • 16th November 2021
  • 0 Comments

മുൻ മിസ് കേരളയും റണ്ണറപ്പും അടക്കം മൂന്നുപേരുടെ മരണത്തിനിടയായ അപകടത്തിൽ നമ്പർ 18 ഹോട്ടൽ ഉടമ റോയി ചോദ്യം ചെയ്യലിന് ഹാജരായി.ഇയാൾ ഹോട്ടലിലെ ഡി.വി.ആര്‍ പൊലീസിന് കൈമാറി. ചോദ്യംചെയ്യലിന് ഹാജരായ ഹോട്ടലുടമ റോയിയാണ് സി.സി.ടി.വി ദൃശ്യങ്ങളടങ്ങിയ ഡി.വി.ആര്‍ പൊലീസിന് കൈമാറിയത്.ഇത് മാത്രമല്ല ഹോട്ടലിലെ സംഭവദിവസത്തേതുൾപ്പടെ ദൃശ്യങ്ങൾ സൂക്ഷിച്ച മ‌റ്റൊരു ഹാർഡ് ഡിസ്‌ക് ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ഇത് ഹാജരാക്കണമെന്ന് റോയിയോട് പൊലീസ് ആവശ്യപ്പെട്ടുഇതുടൻ ഹാജരാക്കാമെന്ന് റോയി അറിയിച്ചിട്ടുണ്ട്. കേസിൽ ഡിജിപി ഇടപെട്ടതിന് ശേഷമാണ് റോയിയ്‌ക്ക് ചോദ്യം ചെയ്യലിന് […]

Kerala News

ഡിജെ പാര്‍ട്ടി ദൃശ്യങ്ങള്‍ കണ്ടെത്താനായില്ല;,അപകടം നടന്നതിന്‍റെ പിറ്റേന്ന് ഹാര്‍ഡ് ഡിസ്ക്ക് ഹോട്ടലുകാര്‍ മാറ്റിയെന്ന് സംശയം;വീണ്ടും പരിശോധന

  • 10th November 2021
  • 0 Comments

മുന്‍ മിസ് കേരളയടക്കം മൂന്ന് പേർ കാറപകടത്തിൽ മരിച്ച കേസിൽ അന്വേഷണ സംഘം ഹോട്ടലിൽ നിന്നും പി‌ടിച്ചെടുത്ത ഹാർഡ് ഡിസ്കിലെ ചില ദൃശ്യങ്ങൾ കാണിനില്ല. ഡിജെ പാര്‍ട്ടി സംഘടിപ്പിച്ച ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ ഇന്നും പരിശോധന. ഇന്നലെ ഹോട്ടലില്‍ പരിശോധന നടത്തിയെങ്കിലും ഡിജെ പാര്‍ട്ടിയുടെ ദൃശ്യം കണ്ടെത്താനായിരുന്നില്ല.അപകടം നടന്നതിന്റെ പിറ്റേന്ന് ഹോട്ടലുകാർ ഹാർഡ് ഡിസ്ക് മാറ്റിയെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.പൊലീസിന് കൈമാറിയ ഡിവിആറില്‍ പാര്‍ട്ടി ഹാളിലെ ദൃശ്യങ്ങളില്ല. ഇതോടെയാണ് ഹാര്‍ഡ് ഡിസ്ക്കിനായി വീണ്ടും പരിശോധന നടത്തുന്നത്. […]

Kerala News

കൊച്ചിയിൽ വൻ ലഹരി മരുന്ന് വേട്ട; സ്ത്രീകൾ ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ

  • 19th August 2021
  • 0 Comments

കൊച്ചിയിൽ കസ്റ്റംസ് പ്രിവൻ്റീവിൻ്റേയും, സ്റ്റേറ്റ് എക്സൈസ് സ്പെഷൽ എൻഫോഴ്സ്മെൻറ് സ്ക്വാഡിൻ്റേയും സംയുക്ത പരിഗോധനയിൽ മുന്തിയ ഇനം ലഹരിമരുന്നായ എംഡിഎംഎ, എൽഎസ്ഡി, ലഹരി ഗുളികകൾ എന്നിവ പിടികൂടി . സ്ത്രീകൾ ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ.പ്രതികൾ ചെന്നൈയിൽ നിന്നും കൊച്ചിയിൽ എത്തിച്ചിരുന്നത് വൻ ലഹരിമരുന്ന് ശേഖരമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചായിരുന്നു ലഹരി മരുന്ന് ഉപയോഗവും വിതരണവും.നാല് കിലോ എംഡിഎംഎ വില്പന നടത്തിയതെന്ന് പ്രതികൾ സമ്മതിച്ചു. ഇവരിൽ നിന്നും ലഹരി മരുന്നു വാങ്ങിയവരുടെ വിവരങ്ങളും അന്വേഷണ സംഘത്തിന് […]

Kerala News

വാട്ടർ മെട്രോ യാത്രാ നിരക്ക് നിശ്ചയിച്ചു

കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയുടെ ഒരു വര്‍ഷത്തേക്കുള്ള ആദ്യഘട്ട യാത്രാ നിരക്ക് നിശ്ചയിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലായാണ് തീരുമാനം. കാലാകാലങ്ങളില്‍ നിരക്ക് നിശ്ചയിക്കുന്നതിന് ഫെയര്‍ ഫിക്‌സേഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ കൊച്ചി വാട്ടര്‍ മെട്രോ ലിമിറ്റഡിന് അധികാരം നല്‍കി. മാര്‍ക്കറ്റ് സാഹചര്യമനുസരിച്ച് യാത്രാക്കൂലി പുതുക്കാന്‍ ഇവര്‍ക്ക് അധികാരമുണ്ടാവും മിനിമം ഫെയര്‍ – 20 രൂപ (3 കി.മീ.) ശേഷമുള്ള ഓരോ കിലോമീറ്ററിനും 4 രൂപ വീതം വര്‍ദ്ധനവുണ്ടാവും. ഒരു റൂട്ടിലേക്കുള്ള പരമാവധി നിരക്ക് 40 രൂപയായിരിക്കും.

error: Protected Content !!