Sports

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് രണ്ടാം അങ്കം; ആവേശത്തില്‍ മഞ്ഞപ്പട

കൊച്ചി: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് രണ്ടാം അങ്കത്തിനിറങ്ങുന്നു. മുംബൈ സിറ്റി എഫ്‌സിയാണ് ഇന്ന് നടക്കുന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. തിങ്ങിനിറഞ്ഞ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് മുന്നില്‍ രാത്രി 7.30ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം. കൊല്‍ക്കത്തയെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. മുംബൈ സിറ്റിയാകട്ടെ ജയത്തോടെ തന്നെ ആറാം പതിപ്പിന് തുടക്കമിടാമെന്ന വിശ്വാസത്തിലും. നായകന്‍ ബര്‍ത്തലോമ്യോ ഓഗ്ബച്ചെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ വജ്രായുധം. കഴിഞ്ഞ മത്സരത്തില്‍ ഒഗ്ബച്ചെയുടെ ഇരട്ട ഗോളിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം. മധ്യനിരയില്‍ മുസ്തഫയും […]

Kerala

സമയനിഷ്ഠ: ഗോ എയറിന് വീണ്ടും അംഗീകാരം

കൊച്ചി : ഇന്ത്യയിലെ അതിവേഗം വളരുന്ന എയര്‍ലൈനായ ഗോ എയറിന് വീണ്ടും സമയനിഷ്ഠയ്ക്കുള്ള അംഗീകാരം. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് പ്രകാരം 2019 സെപ്തംബറിലും ഗോ എയര്‍ ഓണ്‍-ടൈം പെര്‍ഫോമന്‍സില്‍ (ഒടിപി) ഒന്നാമതായി. തുടര്‍ച്ചയായ 13ാം തവണയാണ് ഗോ എയര്‍ ഈ സ്ഥാനം നിലനിര്‍ത്തുന്നത്. 85.4 ശതമാനം ഒടിപി നിലനിര്‍ത്തിയാണ് ഗോ എയര്‍ ഇത്തവണയും ഈ നേട്ടം കരസ്ഥമാക്കിയത്. സെപ്തംബറില്‍ 13.27 ലക്ഷം യാത്രക്കാരാണ് ഗോ എയറിന്റെ സേവനം ഉപയോഗിച്ചത്. ഒടിപിയില്‍ […]

Sports

ഐഎസ്എല്‍ ഉദ്ഘാടനം; ദാദ കൊച്ചിയിലേക്ക്

കൊച്ചി; ഇന്ത്യന്‍ ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റനും കളിക്കാരനുമായി സൗരവ് ഗാംഗുലി 20 ന് കൊച്ചിയിലെത്തും. ഐഎസ്എല്‍ 6ാം സീസണ്‍ ഉദ്ഘാടന മല്‍സരത്തിനു മുഖ്യാതിഥികളില്‍ ഒരാളായാണ് ദാദ കൊച്ചിയിലെത്തുക. നിയുക്ത ബിസിസിഐ പ്രസിഡന്റായ സൗരവ് ഗാംഗുലിയുടെ വരവ് ആവേശത്തോടെയാണ് ക്രികറ്റ് പ്രേമികളും ഒപ്പം ഫുട്‌ബോള്‍ പ്രേമികളും കാണുന്നത്. ‘ഫെയ്‌സ് ഓഫ് ഐഎസ്എല്‍’ എന്ന നിലയിലാണു ദാദായുടെ വരവ്. റാഞ്ചി ക്രിക്കറ്റ് ടെസ്റ്റ് നേരില്‍ക്കാണുന്നത് ഒഴിവാക്കിയാണു കൊച്ചിയിലേക്കുള്ള യാത്ര. കേരള ബ്ലാസ്റ്റേഴ്‌സ്- എടികെ ഉദ്ഘാടന മല്‍സരം കണ്ടതിനുശേഷം 21നു […]

News

മരട് ഫ്‌ലാറ്റ് പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചു

കൊച്ചി: അനധികൃതമെന്ന് കണ്ടെത്തിയതിനാല്‍ സുപ്രീംകോടതി പൊളിക്കണമെന്ന് ഉത്തരവ് നല്‍കിയ പ്രകാരം മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുന്ന പ്രാരംഭ നടപടികള്‍ ആരംഭിച്ചു. പൊളിക്കുന്നതിന് മുന്നോടിയായി ആല്‍ഫാ വെഞ്ചേഴ്സ് ഫ്ളാറ്റില്‍ തൊഴിലാളികള്‍ പൂജ നടത്തി. ചെന്നൈ ആസ്ഥാനമായുള്ള വിജയ സ്റ്റീല്‍ എന്ന കമ്പനിയാണ് ഫ്ളാറ്റ് പൊളിക്കുന്നത്. ഫ്‌ലാറ്റുടമകള്‍ക്ക് ന്ഷ്ടപരിഹാരം നല്‍കാനായി ഫ്ളാറ്റിന്റെ നിര്‍മാതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സുപ്രീംകോടതി ഉത്തരവനുസരിച്ച് നാല് ഫ്ളാറ്റ് നിര്‍മാതാക്കളുടെ സ്വത്തുക്കളാണ് കണ്ടുകെട്ടേണ്ടത്.

Kerala News

എസ്ബിഐ പലിശ നിരക്കുകള്‍ കുറച്ചു

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ പലിശ നിരക്കുകള്‍ കുറച്ചു. സേവിങ്സ് അക്കൗണ്ടുകളുടെയും സ്ഥിര, ടേം നിക്ഷേപങ്ങളുടെയും, എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പകളുടെയും പലിശ നിരക്കാണ് കുറച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപ വരെ സേവിങ്സ് അക്കൗണ്ട് ബാലന്‍സ് ഉള്ളവര്‍ക്ക് നല്‍കുന്ന പലിശ 3.50 ശതമാനം എന്നതില്‍ നിന്ന് 3.25 ശതമാനം ആക്കിയാണ് കുറയ്ക്കുന്നത്. നവംബര്‍ ഒന്നു മുതലായിരിക്കും ഈ നിരക്കുകള്‍ പ്രാബല്ല്യത്തില്‍ വരുന്നത്. ബാങ്കിന്‍റെ റീട്ടെയ്ല്‍, ടേം ഡിപ്പോസിറ്റുകളുടെ നിരക്ക് 30 ബേസിസ് പോയിന്‍റുകള്‍ വരെ […]

Kerala

മരട് ഫ്‌ളാറ്റുടമകള്‍ നിരാഹാരത്തിനൊരുങ്ങുന്നു

  • 28th September 2019
  • 0 Comments

കൊച്ചി: മരടിലെ ഫ്ളാറ്റുകളിലെ താമസക്കാര്‍ നിരാഹാര സമരത്തിനൊരുങ്ങുന്നു. ഫ്‌ളാറ്റില്‍ വെള്ളവും വൈദ്യുതി വിതരണവും പുനസ്ഥാപിച്ചില്ലെങ്കില്‍ നാളെ മുതല്‍ നിരാഹാരമിരിക്കുമെന്ന് ഫ്ളാറ്റുടമകള്‍ പറഞ്ഞു. ഫ്ളാറ്റുകളിലേക്കുള്ള വെള്ളവും വൈദ്യുതിയും പുനസ്ഥാപിക്കുക, നഷ്ട പരിഹാരമായ 25 ലക്ഷം രൂപ ഫ്ളാറ്റ് ഒഴിയുന്നതിന് മുമ്പ് നല്‍കുക , തങ്ങള്‍ക്കു കൂടി ബോധ്യപ്പെട്ട തരത്തില്‍ പുനരധിവാസം നടത്തുക എന്നീ നിബന്ധനകള്‍ അംഗീകരിക്കുന്ന പക്ഷം ഫ്ളാറ്റുകള്‍ സ്വമേധയാ ഒഴിയാമെന്നും ഇവര്‍ പറയുന്നു. മരടില്‍ പൊളിക്കുന്ന ഫ്ളാറ്റുകളുടെ ഉടമകള്‍ക്ക് 25 ലക്ഷം രൂപ നഷ്ട പരിഹാരം ഫ്‌ളാറ്റ് […]

Kerala News

ഗോ എയര്‍ കണ്ണൂര്‍-കുവൈത്ത് സര്‍വീസ് ആരംഭിച്ചു

  • 19th September 2019
  • 0 Comments

കൊച്ചി : ഗോ എയറിന്റെ കണ്ണൂരില്‍ നിന്നുള്ള പ്രതിദിന കുവൈത്ത് സര്‍വീസ് ആരംഭിച്ചു. എയര്‍ബസ് എ-320 വിമാനമാണ് സര്‍വീസാരംഭിച്ചത്. 6,999 രൂപ മുതലാരംഭിക്കുന്ന ടിക്കറ്റ് പ്രഥമ ദിനം തന്നെ വിറ്റു തീര്‍ന്നു. രാവിലെ ഏഴു മണിക്കു പുറപ്പെടുന്ന വിമാനം കുവൈത്ത് വിമാനത്താവളത്തില്‍ പ്രാദേശിക സമയം 9.30ന് എത്തിച്ചേരും. ഇതേവിമാനം രാവിലെ 10.30ന് തിരിച്ച് പ്രാദേശിക സമയം വൈകിട്ട് 6ന് കണ്ണൂരില്‍ എത്തും. വിമാനത്തിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് മാനേജിങ് ഡയരക്റ്റര്‍ വി […]

Kerala National News Trending

ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുതെന്ന ആവശ്യവുമായി നടി സുപ്രീംകോടതിയിൽ

  • 16th September 2019
  • 0 Comments

ന്യൂഡല്‍ഹി: പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ഹര്‍ജിയില്‍ കക്ഷിചേരണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി സുപ്രീംകോടതിയെ സമീപിച്ചു. ദിലീപ് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ കക്ഷി ചേരണമെന്നും ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുതെന്നും ആവശ്യപ്പെട്ടാണ് നടി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറരുതെന്നാണ് നടിയുടെ പ്രധാന ആവശ്യം. ഇത് തന്റെ സ്വകാര്യതയെ ബാധിക്കുന്നകാര്യമാണെന്നും ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്‌തേക്കാമെന്നും സുപ്രീംകോടതിയില്‍ നല്‍കിയ അപേക്ഷയില്‍ ചൂണ്ടിക്കാണിക്കുന്നു. സ്വകാര്യത മൗലികാവകാശമാണെന്ന വിധി ചൂണ്ടിക്കാട്ടിയാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. കക്ഷി ചേരണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച […]

information

കൊച്ചിന്‍ ഷിപ്പ്‌യാഡില്‍ 146 അവസരം

  • 13th September 2019
  • 0 Comments

കൊച്ചിന്‍ ഷിപ്പ്‌യാഡില്‍ സൂപ്പര്‍വൈസറി കേഡറില്‍ പെട്ട വിവിധ തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വിവിധ വിഭാഗങ്ങളില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍, അക്കൗണ്ടന്റ്, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ തസ്തികകളിലായി ആകെ 57 ഒഴിവുകളുണ്ട്. സ്ഥിരനിയമനമായിരിക്കും. രണ്ട് ഘട്ടങ്ങളിലായി നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഓണ്‍ലൈന്‍ അപേക്ഷാനടപടികള്‍ പൂര്‍ത്തിയാവുമ്പോള്‍ ലഭിക്കുന്ന യൂണിക് രജിസ്ട്രേഷന്‍ നമ്ബറോട് കൂടിയ പേജിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം. ഇത് എവിടേക്കും അയച്ചുനല്‍കേണ്ടതില്ല. അപേക്ഷ അയയ്ക്കുന്നത് സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കാന്‍ career@cochinshipyard.com എന്ന ഇ-മെയില്‍ വഴി ബന്ധപ്പെടാം. ഓണ്‍ലൈന്‍ അപേക്ഷ […]

Kerala

മരട് ഫ്‌ലാറ്റ്; സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചതിന് ശേഷം മാത്രമേ ഫ്‌ലാറ്റുടമകളെ ഒഴിപ്പിക്കുകയുള്ളുവെന്ന് നഗരസഭ

  • 13th September 2019
  • 0 Comments

കൊച്ചി: നിയമലംഘനം കണ്ടെത്തി സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ ഫ്‌ലാറ്റുകളിലെ താമസക്കാരെ സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചതിനുശേഷം മാത്രമേ ഒഴിപ്പിക്കൂവെന്ന് നഗരസഭ. നഗരസഭ സെക്രട്ടറി ആരിഫ് ഖാന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഫ്‌ലാറ്റുകള്‍ ഒഴിയാനുള്ള കാലാവധി നാളെയാണ് അവസാനിക്കുന്നത്. നിയമാനുസൃതമായല്ല നോട്ടീസ് നല്‍കിയതെന്ന് ഫ്‌ലാറ്റുടമകള്‍ പറയുന്നു. അഞ്ചു ദിവസത്തിനകം ഫ്‌ലാറ്റുകള്‍ വിട്ടൊഴിയണമെന്നും ഇല്ലെങ്കില്‍ നിയമ നടപടികള്‍ നേരിടേണ്ടി വരുമെന്നുമാണ് മരട് നഗരസഭ പതിപ്പിച്ച നോട്ടീസുകളില്‍ പറയുന്നത്. എന്നാല്‍ അര്‍ഹമായ നഷ്ട പരിഹാരവും പുനരധിവാസവും ഉറപ്പാക്കാതെ ഫ്‌ലാറ്റുകളില്‍ നിന്നൊഴിയില്ലെന്ന […]

error: Protected Content !!