Kerala

ഈ പുക ശ്വസിക്കാനുള്ള ക്വട്ടേഷന്‍ ഞങ്ങൾ കൈപ്പറ്റിയിട്ടില്ല: സംവിധായകന്‍ മിഥുന്‍ മാനുവല്‍

  • 11th March 2023
  • 0 Comments

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം കേരളം കണ്ട ഏറ്റവും വലിയ പാരിസ്ഥിക ദുരന്തങ്ങളിലൊന്നാണെന്ന് സംവിധായകന്‍ മിഥുന്‍ മാനുവല്‍. ഇതിന്റെ ഉത്തരവാദികള്‍ ആരായാലും മറുപടി പറഞ്ഞേ മതിയാകുവെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. ഈ പുക ശ്വസിക്കാനുള്ള ക്വട്ടേഷന്‍ തങ്ങള്‍ ജനങ്ങള്‍ ആരുടെ കയ്യില്‍ നിന്നും കൈപ്പറ്റിയിട്ടില്ലെന്നും മിഥുന്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: ഒരു സംസ്ഥാനത്തിന്റെ വ്യാവസായിക തലസ്ഥാനം ആണ് ദിവസങ്ങള്‍ ആയി വിഷപ്പുകയില്‍ മുങ്ങി നില്‍ക്കുന്നു. നഗരം, ജില്ല എന്തിനു വീടിന്റെ അകങ്ങളില്‍ പോലും […]

Kerala

മാലിന്യ പ്ലാന്റിലുണ്ടായ തീപിടുത്തം: വെള്ളം സ്പ്രേ ചെയ്യാൻ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ

  • 7th March 2023
  • 0 Comments

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്നുണ്ടായ പുക ശമിപ്പിക്കുന്നതിന് വെള്ളം സ്പ്രേ ചെയ്യാൻ വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ. മാലിന്യത്തിന്റെ അടിയില്‍ നിന്ന് പുക ഉയരുന്ന സാഹചര്യത്തിന് ഇപ്പോഴും മാറ്റമില്ലാത്തതിനെ തുടർന്നാണ് ഇങ്ങനെ ഒരു തീരുമാനം. വ്യോമസേനയുടെ സൊലൂര്‍ സ്റ്റേഷനില്‍ നിന്നുളള ഹെലികോപ്റ്ററുകളാണ് ഇതിനായി ഉപയോഗിക്കുക. അതേഅസമയം തീപിടിത്തത്തെ തുടര്‍ന്ന് ആരോഗ്യപരമായ മുന്‍കരുതലിന്റെ ഭാഗമായി ഇന്നും സ്കൂളുകള്‍ക്ക് നിയന്ത്രിത അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വടവുകോട് – പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം, കുന്നത്തുനാട് ഗ്രാമപഞ്ചായത്തുകള്‍, തൃക്കാക്കര, തൃപ്പൂണിത്തുറ, മരട് മുനിസിപ്പാലിറ്റികള്‍, കൊച്ചി […]

Kerala News

തമ്മനത്ത് പൊട്ടിയ കുടിവെള്ള പൈപ്പ് പുനസ്ഥാപിച്ചു;വീടുകളില്‍ വെള്ളം എത്തി

  • 1st March 2023
  • 0 Comments

തമ്മനത്ത് പൊട്ടിയ കുടിവെള്ള പൈപ്പ് പുനസ്ഥാപിച്ചു. ഇന്ന് പുലർച്ചെ ആണ് തകരാർ പരിഹരിച്ചത്. പൈപ്പ് വഴി വെള്ളം കടത്തി വിട്ട് തുടങ്ങി. വീട്ടുകളിലേക്ക് വെള്ളം എത്തി.ഇന്നലെ ഉച്ചയോടെയാണ് പാലാരിവട്ടം- തമ്മനം റോഡില്‍ പൈപ്പ് പൊട്ടിയത്. കുത്തിയൊലിച്ച് പുറത്തേയ്ക്ക് ഒഴുകിയ വെള്ളത്തില്‍ റോഡിന്റെ പലഭാഗവും തകര്‍ന്നുപോയി. കടകളില്‍ വെള്ളം കയറി. തുടര്‍ന്ന് ജല അതോറിറ്റി ജീവനക്കാര്‍ എത്തി പൈപ്പ് താത്കാലികമായി പൂട്ടി വെള്ളം പുറത്തേയ്ക്ക് ഒഴുകുന്നത് നിര്‍ത്തുകയായിരുന്നു.

Kerala

കൊച്ചിയിൽ വീണ്ടും കേബിൾ കഴുത്തിൽ കുരുങ്ങി അപകടം; ബൈക്ക് മറിഞ്ഞ് അഭിഭാഷകന് പരിക്ക്

  • 21st February 2023
  • 0 Comments

എറണാകുളം:കൊച്ചിയിൽ വീണ്ടും കേബിൾ കുരുങ്ങി അപകടം.ബൈക്ക് യാത്രികനായ അഭിഭാഷകൻ്റെ കഴുത്തിൽ കേബിൾ കുടുങ്ങി.ബൈക്ക് മറിഞ്ഞ് അഭിഭാഷകനായ കുര്യന് പരിക്ക് പറ്റി.രാവിലെ 6 മണിക്ക് എം.ജി റോഡിലായിരുന്നു അപകടം.പരിക്കേറ്റ കുര്യനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..ഇദ്ദേഹത്തിന് കഴുത്തിൽ മുറിവും കാലിന് എല്ല് പൊട്ടലുമുണ്ട്. റോഡരികിൽ അപകടം പതിയിരിക്കുന്ന കേബിളുകൾ നീക്കം ചെയ്യുമെന്ന് കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസ്സോസിയേഷൻ വ്യക്തമാക്കിയിട്ടുണ്ട്.. കെഎസ്ഈബിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് ആകും നടപടി. സംഘടനയ്ക്ക് കീഴിലുള്ള എല്ലാ അംഗങ്ങളോടും അവരുടെ നെറ്റ് വർക്ക് […]

Kerala

കൊച്ചിയിൽ സ്വകാര്യ വാഹനങ്ങളിൽ സിറ്റി പൊലീസിന്റെ മിന്നൽ പരിശോധന; ഗുണ്ടാ ബന്ധമുള്ള 43 പേരെ അറസ്റ്റ് ചെയ്തു

  • 19th February 2023
  • 0 Comments

മിന്നൽ പരിശോധനയുമായി കൊച്ചി സിറ്റി പൊലീസ്. ഗുണ്ടാ ബന്ധമുള്ള 43 പേരെ അറസ്റ്റ് ചെയ്തു. സ്വകാര്യ വാഹനങ്ങളിൽ നടത്തിയ പരിശോധനയിൽ എംഡി എം എ അടക്കം പിടിച്ചെടുത്തു. ഇന്നലെ രാത്രി 443 കേസുകൾ രജിസ്റ്റർ ചെയ്തു. 13 സ്വകാര്യ ബസുകൾ കൂടി പിടിച്ചെടുത്തു. സ്വകാര്യ ബസിന്‍റെ മരണപ്പാച്ചിലിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം സംഭവിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസവും കൊച്ചിയിൽ പൊലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശത്തിന്‍റെ കൂടി പശ്ചാത്തലത്തില്‍ നഗരത്തിലെ വിവിധ ഭാഗങ്ങളിലാണ് പൊലീസ് പരിശോധന നടത്തിയത്. […]

National

രാജ്യത്തെ പത്ത് അതീവ സുരക്ഷാ മേഖലയിൽ കൊച്ചിയും ഉണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട്

  • 18th February 2023
  • 0 Comments

ദില്ലി : രാജ്യത്തെ പത്ത് അതീവ സുരക്ഷ മേഖലകളിൽ കൊച്ചിയും. കൊച്ചിയിലെ കൂണ്ടനൂർ മുതൽ എം ജി റോഡ് വരെയാണ് അതീവ സുരക്ഷ മേഖലയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉൾപ്പെടുത്തിയത്. തെലങ്കാന, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ബീഹാർ, ആൻഡമാൻ നിക്കോബാർ ദ്വീപുകളിലാണ് മറ്റു സ്ഥലങ്ങൾ.

Kerala

കൊച്ചിയിലെ ഹോട്ടലിൽ നിന്ന് പഴകിയ അൽഫാം പിടികൂടി, ഹോട്ടൽ അടപ്പിച്ചു

  • 18th January 2023
  • 0 Comments

കൊച്ചി : കൊച്ചിയിൽ ഹോട്ടലിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. വടക്കൻ പറവൂരിലെ കുമ്പാരി ഹോട്ടലിൽ നിന്ന് പഴകിയ അൽഫാം പിടികൂടി. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. ഇതോടെ ഹോട്ടൽ അടയ്ക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി.അതേസമയം പറവൂരിലെ മജ്ലിസ് ഹോട്ടലിലെ കുഴിമന്തി കഴിച്ച് കഴിഞ്ഞ ദിവസം അറുപതിലധിം പേരാണ് ചികിത്സ തേടിയത്. സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത പൊലീസ് മജിലിസ് ഹോട്ടലിലെ പാചകക്കാരനെ കസ്റ്റഡിയിലെത്തു. പാചകക്കാരൻ ഹസൈനാർ ആണ് പിടിയിലായത്. മജ്ലിസ് ഹോട്ടൽ […]

Kerala

കൊച്ചിയിൽ ഒന്നരവർഷം മുമ്പ് കാണാതായ ഭാര്യയെ കൊന്നുകുഴിച്ചു മൂടി; ഭർത്താവിന്റെ ഞെട്ടിക്കുന്ന മൊഴി

  • 12th January 2023
  • 0 Comments

കൊച്ചി : വൈപ്പിൻ ഞാറക്കലിൽ നിന്നും കാണാതായ രമ്യയുടേത് കൊലപാതകം. രമ്യയെ താൻ കൊന്ന് കുഴിച്ചു മൂടിയതാണെന്ന് ഭർത്താവ് പൊലീസിന് മൊഴി നൽകിയതോടെയാണ് വിവരം പുറത്തായത്. ഒന്നര വർഷം മുമ്പ് കാണാതായ രമ്യയ്ക്കായുള്ള അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. താൻ രമ്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ച് മൂടിയതാണെന്നാണ് ഭർത്താവ് സജീവൻ നൽകിയ മൊഴി. വാച്ചാക്കലിൽ വാടകക്ക് താമസിച്ച് വരികയായിരുന്നു വൈപ്പിൻ സ്വദേശികളായ കൊല്ലപ്പെട്ട രമ്യയും ഭർത്താവ് സജീവനും. ഒന്നരവർഷം മുമ്പാണ് രമ്യയെ വീട്ടിൽ കാണാതായത്. അയൽവാസികൾ വിവരമന്വേഷിച്ചപ്പോൾ […]

Kerala

കൊച്ചിയിൽ പുതുവത്സരാഘോഷം നടക്കുന്ന സ്ഥലങ്ങളെല്ലാം കാമറ നിരീക്ഷണത്തിൽ; നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടിയെന്ന് ഡിസിപി

  • 31st December 2022
  • 0 Comments

കൊച്ചിയിലെ പുതുവത്സരാഘോഷത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി ഡി സി പി. ആഘോഷങ്ങൾ നടക്കുന്ന സ്ഥലങ്ങളെല്ലാം കാമറ നിരീക്ഷണത്തിലാണ്. അതിർത്തികളിൽ 24 മണിക്കൂർ പരിശോധന ഉണ്ട്. തിരക്കേറിയ സ്ഥലങ്ങളിലെല്ലാം പെട്രോളിംഗ് ഉണ്ട്. ഡിജെ പാർട്ടികൾ നടക്കുന്ന സ്ഥലങ്ങളിൽ മഫ്തി പൊലീസ് ഉണ്ടാകും. ഡിജെ പാർട്ടികളിൽ പങ്കെടുക്കുന്ന ആളുകളുടെ തിരിച്ചറിയൽ രേഖയുടെ കോപ്പികൾ ഹോട്ടൽ അധികൃതർ സൂക്ഷിക്കണം. നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ കർശന നടപടി ഡി സി പി എസ് ശശിധരൻ വ്യക്തമാക്കി. ആളുകൾ കൂടുന്ന ഹോട്ടലുകളിലും ചെറു കടകളിലും പൊലീസ് […]

Sports

ഐ.പി.എൽ താരലേലം ഇന്ന് കൊച്ചിയിൽ നടക്കും; കോടികളുടെ പകിട്ടുള്ള ലേലം കേരളത്തിലാദ്യം

  • 23rd December 2022
  • 0 Comments

ഐ.പി.എൽ താരലേലം ഇന്ന് കൊച്ചിയിൽ നടക്കും.കോടികളുടെ പകിട്ടുള്ള ലേലം ഇതാദ്യമായാണ് കേരളത്തിൽ നടക്കുന്നത്.ആകെ 87 കളിക്കാരെയാണ് 10 ടീമുകൾക്ക് വേണ്ടത്.ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്ടൻ ബെൻസ്‌റ്റോക്ക് അടക്കമുള്ളവർക്കായി വാശിയേറിയ പോരാട്ടമാവും നടക്കുക. 405 താരങ്ങൾ ഉൾക്കൊള്ളുന്ന ലേല പട്ടികയിൽ 273 ഇന്ത്യൻ താരങ്ങളും 132 വിദേശ താരങ്ങളുമാണുള്ളത്.ഇന്ത്യൻ താരങ്ങളിൽ 10 മലയാളി താരങ്ങൾ ഇടംപിടിച്ചിട്ടുണ്ട്.10 ടീമുകൾക്കായി 87 കളിക്കാരെയാണ് കണ്ടെത്തേണ്ടത്.രണ്ടുകോടി രൂപ അടിസ്ഥാന മൂല്യമുള്ള 21 കളിക്കാരാണ് ലേലത്തിനുള്ളത്.പത്തു പേർക്ക് ഒന്നരക്കോടിയും 24 പേർക്ക് ഒരുകോടിയും അടിസ്ഥാനമൂല്യമുണ്ട്. […]

error: Protected Content !!