Entertainment

ബ്രഹ്മപുരം തീ പിടുത്തം സിനിമ ആകാൻ പോകുന്നു

  • 17th March 2023
  • 0 Comments

ബ്രഹ്മപുരം തീ പിടുത്തം സിനിമ ആകാൻ പോകുന്നു എന്നതാണ് ഇപ്പോൾ പുറത്തു വരുന്ന പുതിയ വാർത്ത. കലാഭവൻ ഷാജോൺ നായകൻ ആകുന്ന ചിത്രം മറയൂരിൽ ആരംഭിച്ചു കഴിഞ്ഞു. ‘ഇത് വരെ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മാലിന്യ സംസ്കരണത്തിലെ തീ പിടുത്തവും, അതിനെ സംബന്ധിച്ചുണ്ടാകുന്ന പ്രശ്‌നങ്ങളും ആണ് ചിത്രത്തിന്റെ പ്രമേയം. ഒരു കുടുംബത്തിൽ ജീവിക്കുന്ന അംഗങ്ങൾക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളും ഇതിൽ കാണിക്കുന്നുണ്ട്. നിരവതി പുരസ്കാരങ്ങൾ ലഭിച്ച മിന്നാമിനുങ്ങ് എന്ന ചിത്രത്തിന്റെ സംവിധായകൻ അനിൽ തോമസ് ആണ് ഈ […]

Kerala News

കൊച്ചിയില്‍ പെയ്ത മഴയില്‍ ആസിഡ് സാന്നിധ്യം

  • 16th March 2023
  • 0 Comments

കൊച്ചി: കൊച്ചിയില്‍ പെയ്ത ആദ്യ മഴയില്‍ അമ്ല സാന്നിധ്യമെന്ന് ശാസ്ത്ര വിദഗ്ധർ. ആദ്യം പെയ്ത മഴത്തുള്ളികളില്‍ ആസിഡിന്റെ നേരിയ സാന്നിധ്യമുണ്ടെന്ന് ശാസ്ത്ര വിദഗ്ദന്‍ രാജഗോപാല്‍ കമ്മത്ത് വ്യക്തമാക്കി. മഴ പെയ്തപ്പോഴുണ്ടായ വെളുത്ത പത രാസസാന്നിധ്യത്തിന്റെ തെളിവാണ്. എന്നാൽ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വേണമെങ്കില്‍ ലിറ്റ്മസ് ടെസ്റ്റ് ഉള്‍പ്പടേയുള്ള പരീക്ഷണങ്ങള്‍ നടത്തണമെന്ന് വ്യക്തമാക്കിയ അദ്ദേഹം ലിറ്റ്മസ് ടെസ്റ്റ് നടത്തിയതിന്റെ ചിത്രങ്ങളും പുറത്ത് വിട്ടു. നിലവില്‍ ആശങ്കപ്പെടേണ്ടതായിട്ടുള്ള യാതൊരു സാഹചര്യവും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കൊച്ചിയില്‍ പെയ്തത് അമ്ലമഴയാണെന്ന് […]

Kerala News

മാലിന്യ പ്ലാന്റിലെ വിഷപ്പുക ഭാവിൽ അപകടം സൃഷ്ടിക്കുമോ?

  • 15th March 2023
  • 0 Comments

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ വിഷപ്പുകയ്ക്ക് താൽക്കാലിക ശമനമായെങ്കിലും ജനങ്ങളുടെ ആരോഗ്യകാര്യങ്ങളിലുള്ള ആശങ്ക ഇപ്പോഴും അണഞ്ഞിട്ടില്ല. ദിവസങ്ങളോളം നീണ്ടുനിന്ന വിഷപ്പുകയിലൂടെ ഒരു നഗരം തന്നെ ശ്വാസം മുട്ടി എന്ന് പറയാം.കഴിഞ്ഞ ദിവസം ഒരു ശ്വാസകോശ രോഗിയുടെ മരണം കൂടി കൊച്ചിയിൽ സംഭവിച്ചതോടെ ജനങ്ങളുടെ ആശങ്ക ഇരട്ടിച്ചിരിക്കുകയാണ്. അന്തരീക്ഷത്തിൽ നിന്നു പുക മാറിയാലും അവ വിദൂര ഭാവിയിൽ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമോ? അങ്ങനെ അപകടങ്ങളുണ്ടായാൽ കൂടുതൽ ശ്രദ്ധ വേണ്ടത് ആർക്കൊക്കെയായിരിക്കും? പുക ശ്വസിക്കുന്നത് ശ്വാസകോശത്തെയും ശരീരത്തിന്റെ മറ്റ് അവയവങ്ങളെയും എങ്ങനെ […]

Kerala News

നിയമസഭയിൽ‌ അസാധാരണ പ്രതിഷേധം, സംഘർഷത്തിനിടയിൽ കോൺഗ്രസ് എംഎൽഎ കുഴഞ്ഞുവീണു

  • 15th March 2023
  • 0 Comments

തിരുവനന്തപുരം: നിയമസഭയിൽ‌ അസാധാരണ പ്രതിഷേധവുമായി പ്രതിപക്ഷം സ്പീക്കറുടെ ഓഫീസിൽ. പ്രതിപക്ഷ എംഎൽഎമാർ ഉപരോധിച്ചതോടെ വാച്ച് ആൻഡ് വാർഡ് അംഗങ്ങളുമായി സംഘർഷമുണ്ടായി. ഇതിനിടെ സ്പീക്കർ എ.എൻ.ഷംസീർ ഓഫിസിനുള്ളിൽ പ്രവേശിച്ചു. എംഎൽഎമാരെ വാച്ച് ആൻഡ് വാർഡ് വലിച്ചിഴച്ചു. സംഘർഷത്തിനിടയിൽ കോൺഗ്രസ് എംഎൽഎ ടി.ജെ.സനീഷ് കുമാർ ജോസഫ് കുഴഞ്ഞുവീണു. വാച്ച് ആൻഡ് വാർഡ് അംഗത്തിനും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയെ വാച്ച് ആന്‍ഡ് വാര്‍ഡ് കൈയ്യേറ്റം ചെയ്തുവെന്നു കോണ്‍ഗ്രസ് ആരോപിച്ചു.

Kerala

യുവജന സംഘടനകൾ നടത്തിയ മാർച്ചിൽ സംഘർഷം, ജലപീരങ്കി പ്രയോഗിച്ച് പോലീസ്

  • 14th March 2023
  • 0 Comments

കൊച്ചി: ബ്രഹ്മപുരം വിഷയത്തിൽ കൊച്ചി മേയർ എം.അനിൽ കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോർപ്പറേഷൻ ഓഫീസിലേക്ക് പ്രതിപക്ഷ യുവജന സംഘടനകൾ നടത്തിയ മാർച്ചിൽ സംഘർഷം. യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പോലീസിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാലിന്യം എറിഞ്ഞു. ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്രഹ്മപുരത്ത് മനുഷ്യ നിര്‍മ്മിത തീപിടിത്തം, കൊച്ചിയില്‍ മാലിന്യ കൂമ്പാരം എന്നീ വിഷയങ്ങള്‍ ആരോപിച്ചാണ് കൊച്ചി കോര്‍പറേഷന്‍ ഓഫിസിലേക്ക് പ്രതിപക്ഷം […]

Trending

ബ്രഹ്മപുരത്തെ ജനങ്ങള്‍ക്ക് സൗജന്യ വൈദ്യസഹായവുമായി നടൻ മമ്മൂട്ടി

  • 14th March 2023
  • 0 Comments

ബ്രഹ്മപുരത്തെ ജനങ്ങള്‍ക്ക് വൈദ്യസഹായവുമായി നടൻ മമ്മൂട്ടി. രാജഗിരി ആശുപത്രിയില്‍ നിന്നുള്ള മെഡിക്കല്‍ സംഘം ചൊവ്വാഴ്ച മുതല്‍ ഇവിടെ സൗജന്യ പരിശോധനയ്‌ക്കെത്തും. പുക ഏറ്റവും കൂടുതല്‍ വ്യാപിച്ച പ്രദേശങ്ങളിൽ മരുന്നുകളും ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും ഉള്‍പ്പെടെയുള്ളവ ലഭ്യമാകും. ഡോ. ബിജു രാഘവന്റെ നേതൃത്വത്തിലാണ് സഞ്ചരിക്കുന്ന മെഡിക്കല്‍ യൂണിറ്റുകളുടെ പ്രവര്‍ത്തനം. ഇവയില്‍ നിന്ന് ലഭിക്കുന്ന പരിശോധന വിവരങ്ങള്‍ വിലയിരുത്താന്‍ ആശുപത്രിയില്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. സണ്ണി പി. ഓരത്തെല്‍, ശ്വാസകോശ വിഭാഗത്തിലെ ഡോ.വി.രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്. ചൊവ്വാഴ്ച […]

Kerala

കേരളത്തിൽ ‘ആസിഡ് മഴ’യ്ക്ക് സാധ്യത: 4 ജില്ലകളിൽ ജാഗ്രത

  • 14th March 2023
  • 0 Comments

കൊച്ചി : വായുവിലെ രാസമലിനീകരണത്തോത് വർധിച്ചതോടെ ഈ വർഷത്തെ വേനൽമഴയിൽ രാസപദാർഥങ്ങളുടെ അളവ് വളരെ കൂടുതലായിരിക്കുമെന്ന് റിപ്പോർട്ട്. രാസബാഷ്പ സൂക്ഷ്മകണികകളുടെ അളവ് 300 പോയിന്റ് (ലോകാരോഗ്യ സംഘടന അനുവദിച്ച അളവ് 50 പോയിന്റ്) കടന്നു നിൽക്കുമ്പോളാണ് ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ തീപിടിത്തമുണ്ടായത്. ഇതോടെ സ്ഥിതിഗതികൾ വഷളായി. വായുവിലെ രാസമലിനീകരണം ആലപ്പുഴ, കോട്ടയം, തൃശൂർ ജില്ലകളിലേക്കും വ്യാപിച്ചു. അതേസമയം 2022 ഓഗസ്റ്റ് മുതലാണ് കൊച്ചിയിലെ വായുവിന്റെ ഗുണനിലവാരം കുറഞ്ഞതെന്നു കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) വായു ഗുണനിലവാര സൂചിക […]

Kerala

കൊച്ചി സ്ഥിതി വഷളാകുന്നു….വിഷപ്പുക മൂലം ശ്വാസകോശ രോഗി മരിച്ചു

  • 13th March 2023
  • 0 Comments

കൊച്ചി: വാഴക്കാലയില്‍ ശ്വാസകോശ രോഗിയുടെ മരണം ബ്രഹ്മപുരത്തു തീപിടിത്തത്തെ തുടർന്നുണ്ടായ വിഷപ്പുക മൂലമെന്ന ആരോപണവുമായി ബന്ധുക്കൾ. വാഴക്കാല സ്വദേശി ലോറൻസ് ജോസഫ് ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയ്ക്ക് ശേഷം ലോറൻസിന്റെ രോഗം മൂർച്ഛിച്ചിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ ചൂണ്ടിക്കാട്ടി. അതേഅസമയം പുകയുടെ മണം കടുത്ത ശ്വാസ തടസ്സമുണ്ടാക്കിയെന്നു ലോറൻസിന്റെ ഭാര്യ ലിസി പറഞ്ഞു. ലോറന്‍സിന്‍റെ മരണം വിഷപ്പുക മൂലമെന്ന് കരുതുന്നുവെന്ന് ഹൈബി ഈഡന്‍ എംപി പറഞ്ഞു. വിവരം ആരോഗ്യമന്ത്രിയെ അറിയിച്ചെന്നും ഹൈബി കൂട്ടിച്ചേര്‍ത്തു.

Kerala

എനിക്ക് ശ്വാസം മുട്ടുന്നു, ഇനിയും ജീവിക്കാൻ ആകില്ല: പ്രതികരണവുമായി മമ്മൂട്ടി

  • 13th March 2023
  • 0 Comments

കൊച്ചി : ബ്രഹ്മപുരം പ്രശ്നത്തിന് ഇനി വേണ്ടത് ശാശ്വതമായ പരിഹാരമാണെന്ന് നടൻ മമ്മൂട്ടി. ശ്വാസം മുട്ടി ഇനിയും കൊച്ചിക്കാർക്ക് ജീവിക്കാൻ വയ്യ. രാത്രിയിൽ ഞെട്ടി ഉണർന്ന് ശ്വാസംവലിച്ചും ചുമച്ചും ജീവിക്കാൻ കഴിയില്ലെന്നും മമ്മൂട്ടി പറഞ്ഞു. ഷൂട്ടിങ്ങിനായി കുറച്ചു ദിവസമായി ഞാൻ പുണെയിൽ ആയിരുന്നു. കഴിഞ്ഞ ദിവസമാണ് മടങ്ങിയെത്തിയത്. ഇപ്പോഴും ശ്വാസംമുട്ടലുണ്ട്. പലരും സംസാരിച്ചപ്പോൾ വീടുവിട്ടു മാറിനിൽക്കുകയാണെന്നും നാട്ടിലേക്ക് നാട്ടിലേക്ക് പോകുകയാണെന്നുമൊക്കെ പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കാര്യത്തിൽ നമ്മുടെ ഉത്തരവാദിത്തങ്ങൾ നമ്മളും ചെയ്യണം. പ്ലാസ്റ്റിക് എന്ന വിപത്തിനെ അകറ്റി […]

Kerala News

കൊച്ചിയിൽ എസ്എസ്എൽസി, ഹയർസെക്കണ്ടറി പരീക്ഷകൾ സുഖമമായി നടക്കുന്നു,വിദ്യാർഥികൾക്ക് ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി

  • 12th March 2023
  • 0 Comments

ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾക്ക് ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പരീക്ഷ എഴുതുന്ന കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും വി ശിവൻകുട്ടി പറഞ്ഞു. എസ്എസ്എൽസി, ഹയർസെക്കണ്ടറി പരീക്ഷകൾ മാറ്റിവയ്ക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ട് ഉള്ളതിനാൽ നിലവിൽ യാതൊരു പ്രശ്‌നങ്ങളുമില്ലാതെയാണ് പരീക്ഷകൾ നടക്കുന്നത്. ഒന്നു മുതൽ ഒൻപതാം ക്ലാസ് വരെയുള്ള പരീക്ഷകൾ ആരംഭിക്കാൻ പോകുന്നു. ഇപ്പോൾ പരീക്ഷ നടത്തുന്നതിനെക്കുറിച്ച് വിദ്യാർത്ഥികൾക്ക് പരാതിയോ ബുദ്ധിമുട്ടോ ഒന്നും ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.

error: Protected Content !!