Kerala

കൊച്ചിയിൽ സ്വകാര്യ വാഹനങ്ങളിൽ സിറ്റി പൊലീസിന്റെ മിന്നൽ പരിശോധന; ഗുണ്ടാ ബന്ധമുള്ള 43 പേരെ അറസ്റ്റ് ചെയ്തു

മിന്നൽ പരിശോധനയുമായി കൊച്ചി സിറ്റി പൊലീസ്. ഗുണ്ടാ ബന്ധമുള്ള 43 പേരെ അറസ്റ്റ് ചെയ്തു. സ്വകാര്യ വാഹനങ്ങളിൽ നടത്തിയ പരിശോധനയിൽ എംഡി എം എ അടക്കം പിടിച്ചെടുത്തു. ഇന്നലെ രാത്രി 443 കേസുകൾ രജിസ്റ്റർ ചെയ്തു. 13 സ്വകാര്യ ബസുകൾ കൂടി പിടിച്ചെടുത്തു.

സ്വകാര്യ ബസിന്‍റെ മരണപ്പാച്ചിലിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം സംഭവിച്ചതിന് പിന്നാലെ കഴിഞ്ഞ ദിവസവും കൊച്ചിയിൽ പൊലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശത്തിന്‍റെ കൂടി പശ്ചാത്തലത്തില്‍ നഗരത്തിലെ വിവിധ ഭാഗങ്ങളിലാണ് പൊലീസ് പരിശോധന നടത്തിയത്. നിയമം ലംഘിച്ചു സര്‍വീസ് നടത്തിയ സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ വിവിധ ഇടങ്ങളിലായി പൊലീസ് നടപടിയുമെടുത്തിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!