Kerala

തൃശൂരിലെ മർദ്ദനം; ദൃശ്യങ്ങളിലെ ലോറി ഡ്രൈവർക്കെതിരെ പോക്‌സോ കേസ്

തൃശൂർ: നവമാധ്യമങ്ങളിൽ പ്രചരിച്ച തൃശൂരിലെ മർദ്ദന ദൃശ്യങ്ങളിലെ ലോറി ഡ്രൈവർക്കെതിരെ പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്തു. പത്താം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനാണ് കേസ്. ആലപുഴ സ്വദേശി സുരേഷ് കുമാറിനെതിരെ ഒല്ലൂർ പൊലീസാണ് കേസെടുത്തത്. ലോറി ഡ്രൈവറെ കുട്ടിയുടെ അച്ഛൻ മർദ്ദിക്കുന്ന ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്. ശമ്പളം ചോദിച്ചതിന് ലോറി ഡ്രൈവറെ മർദ്ദിക്കുന്നു എന്ന പേരിലായിരുന്നു ദൃശ്യങ്ങൾ പ്രചരിച്ചത്. ഡ്രെവറുടെ പരാതിപ്രകാരം കുട്ടിയുടെ അച്ഛനെതിരെയും കേസെടുത്തേക്കും.

ഡിസംബർ നാലിനായിരുന്നു സംഭവമുണ്ടായത്. ദൃശ്യങ്ങൾ വൈറലായതോടെ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഡ്രൈവറുടെയും മർദ്ദിച്ചയാളുടെയും വിവരങ്ങൾ ശേഖരിച്ചു. കുട്ടിയെ ഉപദ്രവിച്ചതിനാണ് ഡ്രൈവറെ തല്ലിയതെന്ന് കുട്ടിയുടെ പിതാവ് മൊഴി നൽകുകയായിരുന്നു. ഒല്ലൂരിൽ പിആർ പടിയിൽ പെട്രോൾ പമ്പിൽ എത്തിയ പത്താംക്ലാസ് വിദ്യാർത്ഥിയെയാണ് ലോറി ഡ്രൈവർ ഉപദ്രവിക്കാൻ ശ്രമിച്ചത്. കുട്ടിയുടെ കരച്ചിൽ കേട്ട് പെട്രോൾ പമ്പ് ജീവനക്കാരും നാട്ടുകാരും ഓടിയെത്തി. ഇതോടെ കടന്നു കളഞ്ഞ ഡ്രൈവറെ ട്രാൻസ്‌പോർട്ട് കമ്പനിയിലെത്തിയാണ് പിതാവ് മർദ്ദിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!