Kerala

കൊച്ചിയിൽ നടുറോഡിൽ യുവതിക്ക് വെട്ടേറ്റു; പ്രതിയായ മുൻ കാമുകൻ ആക്രമണത്തിനു ശേഷം ബൈക്കില്‍ കയറി രക്ഷപ്പെട്ടു

  • 3rd December 2022
  • 0 Comments

കൊച്ചി: കൊച്ചിയിൽ നടുറോഡിൽ യുവതിക്ക് വെട്ടേറ്റു. ബംഗാള്‍ സ്വദേശിയായ സന്ധ്യക്കാണ് വെട്ടേറ്റത്. കലൂർ ആസാദ് റോഡിൽ രാവിലെ 11 മണിയോടെയാണ് ഇതരസംസ്ഥാനക്കാരിയായ യുവതിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. വാക്കത്തികൊണ്ടാണ് ആക്രമിക്കുകയായിരുന്നു.മുൻ കാമുകൻ ഫാറൂഖാണ് യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ചത്. പ്രതി ആക്രമണത്തിനു ശേഷം ബൈക്കില്‍ കയറി രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. കൈക്ക് പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതിയെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കുന്നുണ്ട്. വെട്ടാന്‍ ഉപയോഗിച്ച വാക്കത്തി സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു.

Kerala

കൊച്ചി കൂട്ടബലാത്സംഗം; പെൺകുട്ടി മുൻപും ലൈംഗിക അതിക്രമത്തിന് ഇരയായി

  • 19th November 2022
  • 0 Comments

കൊച്ചി: ഓടുന്ന വാഹനത്തിനുള്ളിൽ കൂട്ട ബലാത്സംഗത്തിനിരയായ 19കാരി മുൻപും ലൈംഗിക അതിക്രമത്തിന് ഇരയായി. പ്രായപൂർത്തിയാകുന്നതിന് മുൻപായിരുന്നു ഇത്. അന്നത്തെ കേസിൽ പ്രതികൾക്ക് എതിരെ പോക്സോ ചുമത്തിയിരുന്നു. അതേസമയം, മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. സുഹൃത്തും രാജസ്ഥാൻ സ്വദേശിയുമായ മോഡൽ ഡിംപിളാണ് കൂട്ടബലാത്സംഗത്തിന് ഒത്താശ ചെയ്തതെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. സംഭവത്തിൽ അറസ്റ്റിലായ ഡിംപിൾ, കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്, സുദീപ്, നിതിൻ എന്നിവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇവരെ ഇന്ന് കോടതിയിൽ […]

Kerala

കുട്ടി ഓടയിൽ വീണ സംഭവം; പ്രശ്നം പരിഹരിക്കാതെ നഗരസഭ, അപകടസ്ഥലത്ത് സ്ലാബിന് പകരം തട്ടിക്കൂട്ട് കമ്പി

  • 19th November 2022
  • 0 Comments

കൊച്ചി: പനമ്പിള്ളി നഗറിൽ കഴിഞ്ഞ ദിവസം അപകടമുണ്ടായ സ്ഥലം സ്ലാബ് ഇട്ട് അടക്കാതെ കൊച്ചി നഗരസഭ. അപകടസ്ഥലത്ത് ഒരു കമ്പി വേലിയാണ് കോർപറേഷൻ സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ അതാവട്ടെ ഭാഗികമായി മാത്രമാണ് പൂർത്തിയാക്കിയിരിക്കുന്നത്. നഗരസഭയ്ക്കെതിരെ കടുത്ത വിമർശനം ഉയർന്നിട്ടും തട്ടിക്കൂട്ട് കമ്പിവേലി തീർത്ത് നഗരസഭയിടെ അനാസ്ഥ തുടരുകയാണ്. ‘തട്ടിക്കൂട്ട്’ കമ്പവേലിയുടെ ഒരു ഭാഗത്ത് കമ്പികൾക്ക് പകരം ‘നാട’ കൾ മാത്രമാണ് ഉള്ളത്. ഏഷ്യാനെറ്റ് ന്യൂസിന‍റെ വാർത്ത വന്നതോടെ കമ്പിവേലിയുടെ ബാക്കി ജോലികൾ തുടങ്ങി. കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ട് […]

Kerala News

കൊച്ചിയിൽ പ്രഭാത സവാരിക്ക് ഇറങ്ങിയ 12 പേർക്ക് തെരുവ് നായ ആക്രമണം

  • 11th October 2022
  • 0 Comments

തൃക്കാക്കരയിൽ പ്രഭാത സവാരിക്ക് ഇറങ്ങിയ 12 പേർക്ക് തെരുവ് നായ ആക്രമണത്തിൽ പരിക്ക്.കുസാറ്റ് ക്യാമ്പസ്, തൃക്കാക്കര എന്നിവിടങ്ങളിലാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്. പരിക്കേറ്റവർ സ്വകാര്യ ആശുപത്രിയിലും കളമശ്ശേരി മെഡിക്കൽ കോളേജിലു൦ ചികിത്സ തേടി. ഒരേ നായയാണ് ഇവരെ എല്ലാവരെയും കടിച്ചതെന്നാണ് വിവരം.അതേസമയം ആക്രമണകാരികളായ തെരുവുനായകളെയും പേപ്പട്ടികളെയും കൊല്ലാൻ അനുമതി തേടിയുള്ള കേരളത്തിന്റെ അപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Kerala

കൊച്ചിയിൽ ഗാനമേളയ്ക്കിടെ യുവാവിനെ കുത്തിക്കൊന്നു

  • 25th September 2022
  • 0 Comments

കൊച്ചി: ഗാനമേളയിൽ സ്ത്രീകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിന് യുവാവിനെ കുത്തിക്കൊന്നു. കലൂരിലാണ് സംഭവം. തൃപ്പുണിത്തുറയിൽ വാടകയ്ക്ക് താമസിക്കുന്ന പള്ളുരുത്തി സ്വദേശി രാജേഷ് (24) ആണ് മരിച്ചത്. കലൂരിൽ നടന്ന ഗാനമേളയ്ക്കുശേഷമാണ് സംഭവം. പ്രതിയെ തിരിച്ചറിഞ്ഞെന്ന് പൊലീസ് അറിയിച്ചു. കലൂർ സ്റ്റേഡിയത്തിന് സമീപം ഇന്നലെ രാത്രി സ്വകാര്യ കമ്പനി സംഘടിപ്പിച്ച ഗാനമേളയുടെ ഇടയിലാണ് സംഘർഷമുണ്ടായത്. കൊല്ലപ്പെട്ട രാജേഷ് ലേസർ ഷോയിലെ ലൈറ്റ് ഓപ്പറേറ്ററായിരുന്നു. പരിപാടി കാണാനെത്തിയ രണ്ട് പേർ ഒരു പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി. ഇത് സംഘാടകർ […]

Local

ആലുവ-പെരുമ്പാവൂർ റോഡിലെ കുഴിയിൽ വീണ് ചികിത്സയിലായിരുന്നയാൾ മരിച്ചു

  • 15th September 2022
  • 0 Comments

കൊച്ചി: ആലുവ-പെരുമ്പാവൂർ റോഡിലെ കുഴിയിൽ വീണ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മാറമ്പിള്ളി സ്വദേശി കുഞ്ഞുമുഹമ്മദ് (74) ആണ് മരിച്ചത്. കുറച്ചു ദിവസങ്ങളായി ഇദ്ദേഹം സംസാര ശേഷിയും ഓർമ്മയും നഷ്ടമായി ചികിത്സയിലായിരുന്നു. ഓഗസ്റ്റ് 20 ന് ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിയാണ് കുഴിയിൽ വീണ് അപകടമുണ്ടായത്. മുഖമടിച്ച് റോഡിൽ വീണ കുഞ്ഞുമുഹമ്മദിന്റെ ഓർമ്മയും സംസാര ശേഷിയും നഷ്ടപ്പെട്ടിരുന്നു. പിന്നീട് രണ്ട് ആശുപത്രികളിലായി ചികിത്സ തേടി. അതേസമയം നാട്ടുകാരും കിഫ്ബിയുമായുള്ള തർക്കമാണ് ആലുവ-പെരുമ്പാവൂർ റോഡ് പണി തുടങ്ങാത്തതെന്നാണ് പൊതുമരാമത്ത് […]

International News

മസ്‌കറ്റില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ പുക ഉയര്‍ന്നു,യാത്രക്കാരെ ഒഴിപ്പിച്ചു

  • 14th September 2022
  • 0 Comments

മസ്‌കറ്റില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തില്‍ പുക. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് ഇടത് വശത്തെ ചിറകിൽ നിന്നും പുക ഉയരുന്നതായി കണ്ടെത്തിയത്. ഇന്ന് രാവിലെ ഒമാന്‍ സമയം 11.30 ഓടേയാണ് സംഭവം. വിമാനത്തിന്റെ ഇടതുവശത്തെ ചിറകില്‍ നിന്നാണ് പുക ഉയര്‍ന്നത്. ടേക്ക് ഓഫ് ചെയ്യുന്നതിന് വിമാനം ടാക്‌സിവേയിലേക്ക് നീങ്ങുന്ന സമയത്താണ് പുക കണ്ടത്. ഉടന്‍ തന്നെ സുരക്ഷാ വാതിലുകളിലൂടെ യാത്രക്കാരെ മുഴുവനും പുറത്തെത്തിച്ചു. പ്രോട്ടോക്കോള്‍ അനുസരിച്ച് ഫയര്‍ എഞ്ചിന്‍ എത്തി വെള്ളം […]

Kerala News

ഓണക്കാലത്ത് കേരളത്തില്‍ എത്താൻ കഴിഞ്ഞത് സൗഭാഗ്യം;മുണ്ടുടുത്ത് മലയാളം പറഞ്ഞ് മോദി

  • 1st September 2022
  • 0 Comments

രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി.സാംസ്‌കാരിക വൈവിദ്ധ്യവും പ്രകൃതി ഭംഗിയും കൊണ്ട് കേരളം മനോഹരം എന്ന് പ്രധാനമന്ത്രി പറഞ്ഞു.കസവുമുണ്ടും നേര്യതുംധരിച്ചാണ് നരേന്ദ്രമോദി എത്തിയത്. ബിജെപിയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി മലയാളത്തിൽ ആണ് പ്രസംഗം ആരംഭിച്ചത്. എല്ലാവർക്കും അദ്ദേഹം ഓണാശംസകൾ നേർന്നു.ഓണത്തിന്‍റെ അവസരത്തിൽ കേരളത്തില്‍ എത്താൻ കഴിഞ്ഞത് സൗഭാഗ്യമെന്നും അദ്ദേഹം പറഞ്ഞു.കേരളത്തില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ഇരട്ട എന്‍ജിന്‍ സര്‍ക്കാരാകുമെന്ന് മോദി പറഞ്ഞു . രാജ്യത്ത് ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം വികസനം വളരെ ശക്തമായി […]

Kerala News

കൊച്ചിയില്‍ വ്യാപക എ.ടി.എം തട്ടിപ്പ്; മെഷീനില്‍ പ്രത്യേക ഉപകരണം ഘടിപ്പിക്കും, ഉപഭോക്താവ് മടങ്ങുമ്പോള്‍ മോഷണം

  • 26th August 2022
  • 0 Comments

കൊച്ചി നഗരത്തില്‍ വ്യാപക എ.ടി.എം തട്ടിപ്പ്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ 11 എടിഎമ്മുകളില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്. കളമശേരിയിലെ എടിഎമ്മില്‍ നിന്ന് 25,000ത്തോളം രൂപയാണ് ഒറ്റ ദിവസം കവര്‍ന്നത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മുഖം മറയ്ക്കാതെയാണ് മോഷണ ശ്രമം. മെഷീനില്‍ നിന്ന് പണംവരുന്ന ഭാഗം പ്രത്യേക ഉപകരണം ഘടിപ്പിച്ച് അടച്ചുവെച്ചാണ് തട്ടിപ്പ്. പിന്‍വലിച്ച പണം കിട്ടാതെ ഇടപാടുകാര്‍ എ.ടി.എം വിടുമ്പോള്‍ തടസം നീക്കി പണം കൈക്കാലാക്കുകയാണ് മോഷ്ടാവിന്റെ രീതി. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. […]

Kerala News

കൊച്ചി ഫ്ളാറ്റിലെ കൊലപാതകം; അര്‍ഷാദ് കസ്്റ്റഡിയില്‍, പിടിയിലായത് കര്‍ണാടകയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ

  • 17th August 2022
  • 0 Comments

കൊച്ചിയിലെ ഫ്ളാറ്റില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന അര്‍ഷാദ് പൊലീസ് കസ്റ്റഡിയില്‍. കര്‍ണാടകയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കാസര്‍ഗോഡ് അതിര്‍ത്തിയില്‍ വെച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. മംഗലാപുരത്തേക്ക് കടക്കാനായിരുന്നു ശ്രമം. കൊലപാതക വിവരം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് കാണാതായ അര്‍ഷദിനായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് അര്‍ഷാദിനെ പിടികൂടിയത്. കാസര്‍കോട് നിന്നാണ് ഇയാളെ പിടികൂടിയത്. കൊല്ലപ്പെട്ട സജീവ് കൃഷ്ണന്റെ (23) ശരീരത്തില്‍ 20ഓളം മുറിവുകളുണ്ട്. തലയിലുള്‍പ്പെടെ മുറിവുകളുണ്ടെന്നു അതിക്രൂരമായ […]

error: Protected Content !!