മെട്രോ ട്രെയിനിൽ ഗ്രാഫിറ്റി ചെയ്ത കേസ്; 4 ഇറ്റാലിയൻ പൗരന്മാരെ ഗുജറാത്ത് പൊലീസ് പിടികൂടി,കൊച്ചി പോലീസും അഹമ്മദാബാദിലേക്ക്
കൊച്ചി മെട്രോയിൽ ഗ്രാഫിറ്റി ചെയ്ത സംഭവത്തിൽ പ്രതികളെ ഗുജറാത്ത് പൊലീസ് പിടികൂടി.ഇവരെ കഴിഞ്ഞ ദിവസം ഗുജറാത്തിൽ നിന്നാണ് ഗുജറാത്ത് ക്രൈം ബ്രാഞ്ചും ഭീകരവിരുദ്ധസ്ക്വാഡും ചേർന്ന് പിടികൂടിയത്. ജാൻകുല, സാക്ഷ, ഡാനിയൽ, പൗലോ എന്നിവരാണ് അറസ്റ്റിലായത്.പ്രതികളെ ചോദ്യം ചെയ്യാനായി മെട്രോ പൊലീസ് അഹമ്മദാബാദിലേക്ക് തിരിച്ചു. ഇവരെ ചോദ്യം ചെയ്ത ശേഷം വ്യക്തത വരുമെന്ന് കൊച്ചി പൊലീസ് അറിയിച്ചു. റെയിൽവേ ഗൂൺസ് എന്ന ഗ്രൂപ്പാണ് അഹമ്മദാബാദിൽ അറസ്റ്റിലായത്. അഹമ്മദാബാദ് മെട്രോ ഒന്നാം ഘട്ടം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന് മണിക്കൂറുകൾ ക്ക് […]
