Trending

പൗത്രന്മാർക്ക് സ്വത്ത് നൽകാൻ വസിയ്യത്ത് ഉപയോഗപ്പെടുത്തണം: കെഎൻഎം

കൊണ്ടോട്ടി: പിതാവിൻ്റെയോ മാതാവിൻ്റെയോ ജീവിത കാലത്ത് മരണപ്പെട്ട മക്കളുടെ മക്കൾക്ക് സ്വത്ത് ലഭിക്കാൻ ഖുർആൻ നിയമമാക്കിയ വസിയ്യത്ത് നടപ്പിലാക്കാൻ ജീവിച്ചിരിക്കുന്ന മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് കെഎൻഎം സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ. ഹുസൈൻ മടവൂർ പറഞ്ഞു.
ശൈഖ് മുഹമ്മദ് കാരക്കുന്ന് രചിച്ച പൗത്രൻ്റെ അന്തരാവകാശ പ്രശ്നവും മഹല്ല് സംവിധാനവും എന്ന പുസ്തക പ്രകാശന ചടങ്ങിൽ പുസ്തം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിസ്മി കൾച്ചറൽ സെൻ്റർ ആണ് പ്രസാധകർ.
ഒരാൾ മരണപ്പെടുമ്പോൾ ജീവിച്ചിരിക്കുന്ന അവകാശികൾക്ക് മാത്രമേ ശരീഅത്ത് നിയമമനുസരിച്ച അനന്തരസ്വത്ത് ലഭിക്കുകയുള്ളൂ. അടുത്ത അവകാശികൾ ജീവിച്ചിരിക്കെ അവരെക്കാൾ അകന്ന ബന്ധുക്കൾക്ക് സ്വത്ത് ലഭിക്കുകയില്ല. പിതാവ് ജീവിച്ചിരിക്കേ പിതാമഹന്ന് സ്വത്ത് ലഭിക്കില്ല. സഹോദരൻ ജീവിച്ചിരിക്കുമ്പോൾ സഹോദര പുത്രന്ന് സ്വത്ത് ലഭിക്കില്ല. മരണപ്പെട്ട അവകാശികളെല്ലാം ജീവിച്ചിരിക്കുന്നവരായി സങ്കൽപിച്ച് അവർക്ക് കൂടി സ്വത്ത് നൽകൽ പ്രായോഗികവുമല്ല. സ്വന്തം പൗത്രൻമാർക്ക് അവരുടെ പിതായോ മാതാമോ നേരത്തെ മരണപ്പെട്ടതിനാൽ സ്വത്ത് നൽകാതിരിക്കുന്നത് നീതിയല്ലെന്ന് മാത്രമല്ല അതി ക്രൂരവുമാണ്. ഈ പ്രത്യേക പ്രശ്നം മാനുഷികവും നീതിപൂർവ്വവുമായ വിധത്തിൽ പരിഹരിക്കാൻ ഖുർആൻ കൽപ്പിച്ച വസിയ്യത്ത് നിയമം ഉപയോഗപ്പെടുത്തിയാൽ മതി. സൂറത്തുൽ ബഖറയിലെ നൂറ്റി എൺപതാമത്തെ ആയത്തിൻ്റെ വിശദീകരണതിൽ നിയമപരമായി അനന്തരാവകാശം ലഭിക്കാത്തവർക്കും പ്രത്യേക പരിഗണന ആവശ്യമുള്ളവർക്കും വേണ്ടി വസിയ്യത്ത് ചെയ്യാവുന്നതാണെന്ന് ഖുർആൻ പണ്ഡിതന്മാർ പ്രസ്താവിച്ചിട്ടുണ്ട്.
അതിനാൽ പൗത്രന്മാർ എന്ന നിലക്കും പ്രത്യേക പരിഗണന അർഹിക്കുന്ന അനാഥർ എന്ന നിലക്കും സ്വത്തിൻ്റെ ഉടമയായ വ്യക്തി ജീവിത കാലത്ത് തന്നെ ഒരു വസിയ്യത്ത് ( വിൽ പത്രം) രേഖപ്പെടുത്തി വെച്ചാൽ മതി. അങ്ങനെ ചെയ്യാതെ അയാളും മരണപ്പെട്ടാൽ അനന്തരാവികൾ സ്വത്ത് ഓഹരിവെച്ചെടുക്കുമ്പോൾ അവരുടെ മരണപ്പെട്ടുപോയ സഹോദരൻ്റെ മക്കൾക്ക് ന്യായവും മാനവുമായ നിലയിൽ സ്വത്ത് മാറ്റിവെച്ചതായി ഭാഗപത്രത്തിൽ രേഖപ്പെടുത്തിയാൽ മതി. അക്ഷരമായിക്കപ്പുറത്ത് മാനുഷികപരിഗണനക്കാണ് പ്രാധാന്യം നൽകേണ്ടതെന്നും ഇക്കാര്യത്തിൽ മുസ്‌ലിം സംഘടനകളും പണ്ഡിതന്മാരും മഹല്ല് ഭാരവാഹികളും സജീവമായി രംഗത്ത് വരണമെന്നും ഡോ . ഹുസൈൻ മടവൂർ പറഞ്ഞു.
ഇ.ടി മുഹമ്മദ് ബഷീർ എം.പി പുസ്തക പ്രകാശനം നിർവ്വഹിച്ചു.
ജമാഅത്തെ ഇസ്ലാമി അമീർ പി. മുജീബുറഹ്മാൻ സംഗമം ഉദ്ഘാടനം ചെയ്തു. മർകസുദ്ദഅവാ പ്രസിഡൻ്റ് സി. പി ഉമർ സുല്ലമി, ശൈഖ് മുഹമ്മദ് കാരക്കുന്ന്, ഡോ. ഉമ്മർ, മച്ചിങ്ങലകത്ത് ബശീർ , പി കെ അസ് ലം എന്നിവർ സംസാരിച്ചു. വിശ്വാസി സമൂഹത്തിൽ ഏറെ ചർച്ച ചെയ്യേണ്ട ഈ പുസ്തകം മുഴുവൻ മഹല്ലുകളിലും എത്തിക്കണമെന്നും നേതാക്കൾ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!