Trending

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: പിണറായിക്കും റിയാസിനും എതിരെ കേസെടുക്കുന്നതിൽ സർക്കാർ തീരുമാനം ഇന്ന്

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയനും എം.എൽ.എ പി.എ. മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കുന്നതുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനം ഇന്ന് ഉണ്ടാകും. അന്വേഷണം നടത്തുന്നതിനെ അനുകൂലിച്ചുകൊണ്ട് നിയമോപദേശം ലഭിച്ച സാഹചര്യത്തിൽ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. പ്രാഥമിക അന്വേഷണം വേണോ അതോ നേരിട്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണോ എന്ന കാര്യത്തിൽ ഈ കൂടിക്കാഴ്ചയിൽ അന്തിമ തീരുമാനമുണ്ടാകും. രാഷ്ട്രീയ പ്രത്യാഘാതങ്ങൾ കണക്കിലെടുത്ത് വിഷയം മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടാനും സാധ്യതയുണ്ട്.

ഇ.ഡി റിപ്പോർട്ട് പുറത്തുവന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും സംസ്ഥാന സർക്കാർ അന്തിമ തീരുമാനത്തിലേക്ക് എത്തിയിരുന്നില്ല. എന്നാൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ തക്ക തെളിവുകൾ ഇ.ഡി റിപ്പോർട്ടിലുണ്ടെന്നാണ് അഡ്വക്കേറ്റ് ജനറലിന്റെ (എ.ജി) നിയമോപദേശം. അന്വേഷണത്തിന്റെ രീതി സർക്കാരിന് തീരുമാനിക്കാമെന്നും ഇതിൽ വ്യക്തമാക്കുന്നുണ്ട്. 

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!