Trending

മണ്ഡലകാല മുന്നൊരുക്കങ്ങളില്‍ ദേവസ്വത്തിന് അലംഭാവമെന്ന് മന്ത്രി; മുഖ്യമന്ത്രിക്ക് കത്തുനല്‍കും

തിരുവനന്തപുരം: ശബരിമല മണ്ഡലകാല തീര്‍ത്ഥാടന മുന്നൊരക്കങ്ങളുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിനെതിരെ കടുപ്പിക്കാന്‍ ദേവസ്വം മന്ത്രി കെ മുരളീധരന്‍. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ബോര്‍ഡിന്റെ ഒരുക്കങ്ങള്‍ ഒട്ടും തൃപ്തികരമല്ലെന്നാണ് മന്ത്രിയുടെ നിലപാട്. നിലവിലെ പുരോഗതി വിലയിരുത്തിയാല്‍ കടുത്ത ആക്ഷേപത്തിനിടയാക്കും. ദേവസ്വം ബോര്‍ഡിന് അലംഭാവമെന്ന് കാട്ടി മുഖ്യമന്ത്രി വി ഡി സതീശന് കത്ത് നല്‍കാനാണ് മന്ത്രിയുടെ തീരുമാനം. മന്ത്രിതല, ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ച് മണ്ഡലകാല തീര്‍ഥാടനം പൂര്‍ത്തിയാക്കണമെന്നും മന്ത്രി ആവശ്യപ്പെടും.

ശബരിമലയില്‍ മാസപ്പൂജയുടെ ഭാഗമായി എത്തിയ ഭക്തര്‍ക്ക് ആവശ്യത്തിന് അരവണയും അപ്പവും ലഭിക്കാത്ത സഹാചര്യമുണ്ടായിരുന്നു. മണ്ഡലകാല മുന്നൊരുക്കങ്ങളുടെ ഭാഗമായി അരവണ പ്ലാന്റില്‍ അറ്റകുറ്റപ്പണി നടക്കുന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്നായിരുന്നു ബോര്‍ഡ് വ്യക്തമാക്കിയത്. ഇതിന് പിന്നാലെ ബോര്‍ഡിനെതിരെ കടുപ്പിച്ച് മന്ത്രി കെ മുരളീധരന്‍ രംഗത്തെത്തി.

നട തുറക്കുന്ന സമയത്തുതന്നെ അരവണ പ്ലാന്റിന്റെ അറ്റകുറ്റപ്പണി നടത്തുന്നതാണ് ക്ഷാമത്തിന് കാരണമെന്ന് മന്ത്രി വിമര്‍ശിച്ചിരുന്നു. മണ്ഡലകാലത്തിന് മുമ്പ് വരുന്ന ഭക്തര്‍ അരവണയും അപ്പവും വാങ്ങേണ്ട എന്നാണോയെന്നും നട തുറന്നിരിക്കുമ്പോള്‍ ഭക്തര്‍ക്ക് പ്രസാദം ലഭിക്കണമെന്നും മന്ത്രി പറഞ്ഞിരുന്നു.

അരവണ പ്രതിസന്ധിയില്‍ വേണ്ടിവന്നാല്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ആശങ്ക അറിയിക്കും. വേണ്ടിവന്നാല്‍ സ്‌പെഷ്യല്‍ ടീമിനെ വച്ച് മണ്ഡലകാലം നടത്തുന്നത് ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. അരവണ പ്രതിസന്ധിയിൽ ബോർഡിനെതിരെ വിമർശനമുയർന്ന പശ്ചാത്തലത്തിലാണ് കത്തയക്കാൻ മന്ത്രി തീരുമാനിച്ചത്. സര്‍ക്കാര്‍ വിഷയത്തില്‍ കൂടുതല്‍ കാര്യക്ഷമമായി ഇടപെടണമെന്നും മന്ത്രി ആവശ്യപ്പെട്ടും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!