വൃക്കയിലെ കല്ലുകൾ നീക്കാൻ ശസ്ത്രക്രിയ; വൃക്ക തന്നെ നീക്കി ഡോക്ടർ; 11.23 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി
വൃക്കയിലെ കല്ലുകൾ നീക്കാന്‍ ആശുപത്രിയിലെത്തിയ രോഗിയുടെ വൃക്ക നീക്കം ചെയ്ത സംഭവത്തിൽ 11.23 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഗുജറാത്തിലെ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ വിധി പുറപ്പെടുവിച്ചു. വൃക്ക നീക്കം ചെയ്യപ്പെട്ട് നാല് മാസത്തിനു ശേഷം രോഗി മരിച്ചിരുന്നു . രോഗിയുടെ ഭാര്യയ്ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി കെഎംജി ജനറല്‍ ആശുപത്രിക്ക് നിര്‍ദേശം നല്‍കിയത്. 2012ലാണ് സംഭവം നടന്നത് . ഗുജറാത്തിലെ ഖേഡ ജില്ലയിലെ വാൻഗ്രോളി ഗ്രാമത്തിലെ ദേവേന്ദ്രഭായ് റാവലിനാണ് ദാരുണാന്ത്യമുണ്ടായത്. കടുത്ത നടുവേദനയും മൂത്രമൊഴിക്കുമ്പോഴുള്ള […]